പാമ്പും കോണിയും 5 [ശ്രീരാജ്] 84

അവളുടെ അടങ്ങിയ കരച്ചിൽ, വീണ്ടും ഉയർന്നു തുടങ്ങി……

തന്റെ ഭാര്യ, തന്റെ രേവൂ, താൻ കാരണം ഹൃദയം നുറുങ്ങുന്ന വേദനയിൽ ഉറക്കെ ഉറക്കെ എങ്ങൽ അടിച്ചു കരയുന്നത് കേട്ട് അവന് സഹിക്കാൻ ആയില്ല…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…………

അവൻ വീണ്ടും അവളെ തൊടാൻ ശ്രമിച്ചതും, അവൾ ചാടി എഴുന്നേറ്റ് ഇരുന്ന് കൊണ്ട് അലറി : തൊട്ട് പോവരുത് എന്നെ……

ചുവന്ന ചോര കണ്ണുകളുമായി അവനെ ഇല്ലാതാക്കുന്ന നോട്ടത്തിൽ അവൾ വിരൽ ചൂണ്ടി അലറി : തൊടരുത് നീ….. നീ ആരും അല്ല എന്റെ….തൊട്ട് പോകരുത് എന്നെ….

ഹരി ഞെട്ടി വിറച്ചു കൊണ്ട് കൈകൾ പിൻ വലിച്ചു……..

” രേവൂ… ” അവൻ വിളിക്കാൻ ശ്രമിച്ചപ്പോൾ, അവൾ അലറി വിളിച്ചു : ചേച്ചി…….. ചേച്ചി……………..

വാതിലിനു പുറത്ത് കാത്തിരുന്ന, സൈറ ഉടനടി അകത്തേക്ക് കയറി വന്നു…..

സൈറയെ നോക്കി രേവതി അലറി പറഞ്ഞു : ഇവനോട് ഇവിടുന്ന് പോവാൻ പറ ചേച്ചി……. എനിക്ക് കാണണ്ട ഇവനെ…. എന്റെ ആരും അല്ല ഇവൻ……

ഹൃദയം നുറുങ്ങുന്ന വാക്കുകൾ കേട്ട് അവന്റെ കണ്ണിൽ നിന്നും കുടു കൂടാ കണ്ണുനീർ ഒലിച്ചിറങ്ങി…

സൈറ അവന്റെ അടുത്ത് വന്ന് അവന്റെ തോളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു : ഹരി വാ………..

അവന് എഴുന്നേൽക്കാതിരിക്കാൻ ആയില്ല………….

സൈറയുടെ കൈപിടിയിൽ നിന്ന് കൊണ്ട്, ആ വാതിൽ കടക്കുന്നതിനു മുൻപ് അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി………………….

റൂമിൽ നിന്നും പുറത്ത് ഇറങ്ങിയതും, അവന്റെ കാതിൽ തന്റെ പെണ്ണിന്റെ കരച്ചിൽ ശബ്ദം അവന്റെ കാതുകളിൽ തുളച്ചു കയറി…

The Author

ശ്രീരാജ്

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…

    😍😍😍😍

  2. സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു

  3. പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣

Leave a Reply

Your email address will not be published. Required fields are marked *