അവന്റെ മുഖത്ത് നോക്കാതെ, കലങ്ങിയ കണ്ണുകളും വീർത്ത മുഖവുമായി നിന്ന് കൊണ്ട്, അവൾ കൈ രണ്ടു ഉയർത്തി, ആദിയെ അവനിൽ നിന്നും വലിച്ചു എടുത്ത്, അവൾ തിരിഞ്ഞു നടന്നു…..
ഉറക്കത്തിൽ നിന്നും ഉണർന്ന ആദിയുടെ കരച്ചിൽ അവന്റെ കാതുകളിൽ നിന്നും അകന്നു തുടങ്ങി………………………….
……………………………………………………………..
അടുത്ത ദിവസം ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു………….
സൈറയുടെ വീട്ടിൽ, ഹാളിൽ സൈറ ആദിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്നത് നോക്കി, ഉള്ളിൽ കുമിഞ്ഞു കൂടിയ, സങ്കടവും ദേഷ്യവും അടക്കി പിടിച്ചു കൊണ്ട്, രേവതി ചെറു ചിരിയോടെ നോക്കി ഇരിക്കുമ്പോൾ ആണ്, ആയി അല്ലെങ്കിൽ സുരഭി വീടിന്റെ പ്രധാന വാതിലും കടന്ന് അകത്തേക്ക് വരുന്നത്……
ഉമ്മിയെ പോലെ തന്നേ, അല്ല ഉമ്മിയായി തന്നേ കാണുന്ന ” ആയി” അല്ലെങ്കിൽ സുരഭി തങ്ങളെ നോക്കി മിഴിച്ചു നിൽക്കുന്നത് കണ്ട് സൈറക്ക് പന്തികേട് തോന്നി…
പക്ഷെ സുരഭി ഒന്നും മിണ്ടാതെ, നേരെ നടന്നു പോയത് അടുക്കളയിലേക്കാണ്….
ആദിയെ രേവതിയെ ഏൽപ്പിച്ച് സൈറ പിന്നാലെ നടന്നു……
അടുക്കളയിൽ നിന്നും, ഹിന്ദിയിൽ ഉള്ള സംസാരം രേവതി കേട്ടു…
അതിൽ, ആയിയുടെ ശബ്ദം, വളരെ ഉച്ചത്തിലും കനത്തിലും ആയിരുന്നു…….
ഒന്ന് പോയി നോക്കാം എന്ന് കരുതി എഴുന്നേറ്റപ്പോഴേക്കും, ആയി കയ്യിൽ ടിഫിൻ ബോക്സുമായി, അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. പിന്നാലെ തന്നേ സൈറയും ഉണ്ടായിരുന്നു….
രേവതിയെ ഒന്ന് നോക്കിയ ശേഷം, അവളിൽ നിന്നും ആദിയെ എടുത്ത്, ഒന്നും പറയാതെ അവർ മുന്നോട്ട് നടന്നു….

വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…
😍😍😍😍
സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു
പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣
super