പാർവ്വതി പരിണയം [അഗ്നി] 256

 

അവൻ താടിയും മുടിയും ഒക്കെ സെറ്റ് ആക്കി നേരെ താഴേക്ക് ചെന്നു…

 

മാതാ ശ്രീയുടെ മോന്തക്ക് പതിവിലും ഒരു തെളിച്ചം… എന്താ എന്ന അർത്ഥത്തിൽ നോക്കിയപ്പോൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കണ്ണ് കൊണ്ട് തിന്നാൻ എടുത്ത് വച്ചിട്ടുണ്ടെന്ന് കാണിച്ചു…

 

പിന്നെ ഒന്നും നോക്കിയില്ല… മറ്റു കഥകളിൽ കാണുന്ന പോലെ ക്ലിഷേ ബ്രേക്ക്ഫാസ്റ്റ് ആയ പുട്ടും കടലയും തന്നെ…

 

പുട്ടിന്റെ കഴുത്ത് പിടിച്ച് ഉടച്ച് കടലക്കറിയും കൂട്ടി തട്ടി എണിറ്റു കയ്യും കഴുകി ബാഗും എടുത്ത് അവൻ പുറത്തേക്ക് നടന്നു…

 

ചങ്കരൻ നേരെ ചെന്ന് അവന്റെ കാള കൂറ്റന്റെ പുറത്ത് കയറി സ്റ്റാർട്ട്‌ ആക്കി കോളേജിലേക്ക് പറത്തി…

 

രാവിലേ പതിവ് പോലെ കോളേജിന്റെ കോമ്പൗണ്ടിലെ പുളി മരത്തിന്റെ തറയിൽ കുത്തി ഇരുന്ന് വായിനോട്ടവും സൊറ പറയലും ഓക്കെ നന്നായി മുന്നോട്ട് പൊക്കോണ്ടിരുന്നു…

 

ബെൽ അടിച്ചതും അവിടന്ന് ലങ്കയിലേക്ക് പോയ വാനരസംഘം പോലെ നിര നിരയായി നേരെ ക്ലാസ്സിലേക്ക്…

 

ആദ്യ ഇൻട്രവൽ കഴിഞ്ഞ് ക്ലാസ്സിൽ കയറിയ ഒരുത്തിയാണ് ആ വിവരം പുറത്ത് വിട്ടത്…

 

പുതിയ ടീച്ചർ വന്നിട്ടുണ്ട്… പ്രിൻസിയുടെ റൂമിൽ ആളുണ്ട്…

 

കേട്ട പാതി കേൾക്കാത്ത പാതി സുനിമോൻ ഒരു ഓട്ടം ആയിരുന്നു…

 

പ്രിൻസി എന്ന് കേട്ടാൽ ആ വഴിക്ക് നോക്കാതെ മുണ്ടും പൊക്കി ഓടുന്ന അവൻ ഒരുമാതിരി ഭാര്യയെ പ്രസവിക്കാൻ വിട്ട് ലേബർ റൂമിന് പുറത്ത് ഉലാത്തുന്ന കെട്ടിയോന്റെ പോലെ ഒരു പത്തു നാല്പത് തവണ അങ്ങേരുടെ റൂമിന്റെ മുന്നിൽ കിടന്ന് ഉലാത്തി…

 

ഓരോ തവണയുംനടക്കുമ്പോൾ ഇടം കണ്ണിട്ട് കള്ള നോട്ടം എയ്ത് ഡോറിന്റെ ഇടയിലെ ചിന്ന ഗ്യാപ്പിലൂടെ, വന്ന ഐറ്റം എങ്ങനെ ഉണ്ടെന്ന് മനസ്സിലാക്കാൻ അവൻ നടത്തിയ ആ പ്രകാരമം കണ്ടാൽ പിടിച്ചു ഒരു അവാർഡ് കൊടുക്കാൻ തോന്നും…

 

ഇജ്ജാതി ശുഷ്‌കാന്തി…

 

സുനിമോൻ ഡയറക്റ്റ് അറ്റാക്ക് ആരുന്നേൽ പഠിപ്പി ടീംസ് വന്ന ടീച്ചറിന്റെ സ്വഭാവം അറിയാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു…

The Author

23 Comments

Add a Comment
  1. പുതിയ പാർട്ട്‌ എന്നാ ഇടുന്നത് വേഗം പോസ്റ്റ്‌ ചെയ്യ് വെയിറ്റ് ചെയ്യാൻ വയ്യാ

  2. Next part എന്ന??

  3. ◥Hᴇʀᴄᴜʟᴇꜱ㋦

    അയ്ശെരി… കൊള്ളാലോ മൻസാ ?❤..

    പറയാൻ പ്രത്യേകിച്ചൊന്നുമില്ല. സംഭവം കളറായിട്ടുണ്ട്. ലവ് at ഫസ്റ്റ് സൈറ്റ് ആണെന്ന് തോന്നണല്ലോ ?❤…

    ഇഷ്ടായി… പാർവതിയെ എനിക്കിഷ്ടായി… ഞാൻ കൊണ്ടുപോകുവാട്ടോ… ചങ്കരന് വേറെ ആരെയേലും സെറ്റ് ആക്കിയേക്ക് ??❤

    സ്നേഹം ❤

  4. Next എന്നാ ? ?

  5. ബാക്കി പെട്ടെന്ന് തെരണേ bro pls കാത്തിരിക്കുന്നു വയ്യ അതുകൊണ്ടാ

  6. സൂപ്പർ bro ❤❤️❤️

  7. തുടക്കം ഉഷാറായിരിക്കണ് ??

  8. Bro ith vere evidelum publish aakit undo ? Undel evida ?

    1. ഇല്ല… ഏപ്രിൽ 15 ആണ് concept തന്നെ തലയിൽ വന്നേ.. 17 എഴുതി ഞാൻ submit ചെയ്തു.. 19 ആകേണ്ടി വന്നു പബ്ലിഷ് ആവാൻ ?

  9. ഈ എഴുത്ത് നല്ല പരിചയം തോന്നുന്നു.. പഴയത് പോലെ പകുതി വെച്ചു ഇട്ടിട്ട് പോകരുത്.

    1. താങ്കൾ ഒരുപക്ഷെ എന്റെ കഥയോ കഥകളൊ വായിച്ചിട്ടുണ്ടാവാം… പക്ഷെ ഇന്ന് വരെ ഒരു കഥ പോലും ഞാൻ തീർക്കാതെ ഇരുന്നിട്ടില്ല… ഒരുപക്ഷെ ആൾ മാറിയത് ആകാം ??

  10. അവന്റെ ലോവർ ആണോ പാർവതി അതോ കസിൻ ആണോ.

    1. ഇത്‌ രണ്ടുമല്ല… പെർഡിക്റ്റ് ചെയ്ത് മൂഡ് കളയല്ലേ… Cliche concept ആണേലും കഥയിൽ വെറൈറ്റി കാണും… Gurantee ??

    2. അല്ല, അവൻ്റെ അമ്മേടെ നായര്.

  11. ◥ H?ART??SS ◤

    തുടക്കം കൊള്ളാം പക്ഷേ പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്

    1. ഞാൻ ആദ്യം ആയി ഒന്നും അല്ല bro എഴുതുന്നത്… ഇതിന് മുൻപും ഒരുപാട് എഴുതിയുട്ടുണ്ട്… വായനക്കാരെ മടുപ്പിക്കാതെ നേരാവണ്ണം സമയത്ത് പാർട്ട് ഇട്ട് എഴുതിയത് എല്ലാം തീർത്തിട്ടുണ്ട്… ഇതും തുടങ്ങിയത് തീർക്കാതെ ഇരിക്കില്ല ❤️

  12. ശങ്കരൻ – പാർവതി

    ഒന്നേൽ മുറപ്പെണ്ണ്, കസിൻ,ചേച്ചി…

    ഇതിൽ ഏതാ ?

    1. ഇത്‌ രണ്ടും അല്ല… ആകെ ഒരു പാർട്ട് അല്ലേ വന്നുള്ളൂ.. വലിയ നീളം ഉണ്ടാവില്ല കഥക്ക്… 4/5 പാർട്ട് കാണും… തോക്കിൽ കയറി വെടി വെക്കാതെ മാഷേ

      1. eeeee

  13. അനിമോൻ

    പൊളിസാനം മച്ചാനെ

    1. താങ്ക്സ് അനിമോൻ ❤️

  14. ഇതൊക്കെ എങ്ങനെ സഹിക്കും ന്റെ കുട്ടിയേ….

    1. മനസ്സിലായില്ല മാഷേ ?

Leave a Reply

Your email address will not be published. Required fields are marked *