?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 707

” ടാ വിനോദേ എണീക്ക് ഒന്ന് നടന്നിട്ട് വരാം … മുൻപത്തെ പോലെ ഇനി ഉച്ചവരെ ഉറങ്ങാൻ നിന്നെ ഞാൻ വിടില്ല. വാടാ……”

വിനോദ് എന്റെ തോളിൽ കൈ തട്ടി വിളിച്ചപ്പോൾ ഞാൻ ഉറക്കം വിട്ട് ഉണർന്നു . കട്ടിലിന്റെ ഒരു വശത്ത് ഇരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കി ….

” എടാ സമയം 5 ആയതെ ഉള്ളൂ …..”

എന്നും പത്ത് പതിനൊന്ന് മണി വരെ കിടന്ന്  ഉറങ്ങുന്ന ഞാൻ ഒരു പരിഭവത്തോടെ പറഞ്ഞു.

” ആ…. ഉറങ്ങിയത് മതി എണീറ്റ് വാടാ  ”

വിനോദ് അതും പറഞ്ഞ് എന്റെ കയിൽ പിടിച്ച് വലിച്ച് കട്ടിലിൽ നിന്ന് എണീപ്പിച്ചു …….

ഞാൻ പോയി മുഖവും കഴുകി ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് വീടിന് പുറത്തേക്ക് ഇറങ്ങി. ഞാനിറങ്ങിയതും വിനോദ് വീട് പൂട്ടി താക്കോൽ കയ്യിലെടുത്തു.

‘പണ്ട് ജോലിയൊക്കെ കിട്ടുന്നതിന് മുൻപ് സ്ഥിരം ഉള്ള പരിപാടിയായിരുന്നു ഈ വെളുപ്പിലെ ഉള്ള നടത്തം , ഞാനും വിനോദും പിന്നെ കുറച്ച് സുഹൃത്തുകളും … ഇനി ആ കാലം തിരിച്ച് വരില്ലല്ലോ ….’

ഞാൻ മനസ്സിൽ ഓർത്തു..

സൂര്യന്റെ ആദ്യ പ്രഭാത കിരണങ്ങൾ മെല്ലെ ഭൂമിയിലേക്ക് പതിച്ച് തുടങ്ങിയിരിക്കുന്നു . രാത്രിയുടെ ഇരുട്ടിനെ തള്ളി മാറ്റിക്കൊണ്ട് ഭൂമിയിലേക്ക് നേരിയ വെളിച്ചം വന്ന് തുടങ്ങിയിരിക്കുന്നു.

ഞങ്ങൾ രണ്ടു പേരും വീടിന്റെ മുൻപിലുള്ള ആ ചെറിയ റോഡിലൂടെ മുന്നോട്ട് നടന്നു.

രാവിലത്തെ ചെറു തണുപ്പിൽ ഗ്രാമത്തിന്റെ കാഴ്ചകൾ കണ്ട്  കൈവീശി നടക്കണം അത് സന്തേഷം  പകരുന്ന ഒരു അനുഭൂതി തന്നെയാണ്.
മൊബൈൽ ഫോണിൽ പാട്ടും  കേട്ടുകൊണ്ടാണ് വിനോദിന്റെ നടത്തം …

” എടാ എങ്ങോട്ടാ എനിക്ക് ഈ നാട്ടിലെ വഴിയറിയില്ല കേട്ടോ….”

ഞാൻ വിനോദിനോട് പറഞ്ഞു.

” അതിനെന്താ ഞാനില്ലേ അധികമൊന്നും പോകണ്ട അടുത്തുള്ള കവലവരെ … അത്ര മതി.”

വിനോദ് അതും പറഞ്ഞ് കയ്യും വീശി മുൻപേ ഒരു വഴികാട്ടിയെ പോലെ  നടക്കുകയാണ്.

ഭൂമിയിലെ വെളിച്ചം കൂടി വന്നപ്പോൾ ഗ്രാമപദേശങ്ങളിലെ ചില സ്ഥിരം കാഴ്ചകൾ ഞാൻ കണ്ടു. രാവിലെ തന്നെ വീട്ടിലേക്ക് പാത്രവും പാലുമൊക്കെ എത്തിക്കുന്ന  ചില ചേന്മാർ , കൂടുകളിൽ നിന്ന് തീറ്റ തേടി ശബ്ദമുണ്ടാക്കി പറന്നു പോകുന്ന കിളികൾ . ചെറിയ കാറ്റിൽ ആടി ഉലയുന്ന നെൽക്കതിരും  അങ്ങനെ  ചില കാഴ്ചകൾ .

ടാറിട്ട ആ ചെറിയ റോഡിലൂടെ നടന്ന് ഞങ്ങൾ ഒരു ആൽ മരം നടുക്കും അതിന് ചുറ്റും ചെറിയ കട മുറികളും ഉള്ള ആ ചെറിയ കവലയിൽ എത്തി.
ഒരു ചായക്കടയുടെ മുന്നിലെ ബഞ്ചിൽ ചായയും കുടിച്ച് പത്രവും വായിച്ച് ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിലരെ കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം കൊണ്ട്   മുഖത്ത് പുഞ്ചിരി നിറഞ്ഞു.

“എടാ വാ…. ”

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *