?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 702

ഞാൻ തിരിച്ച് കസേരയിൽ വന്നിരുന്നപ്പോൾ തന്നെ വിനോദ് കാര്യം തിരക്കി .

” എടാ ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന കമ്പനിയിൽ നിന്നാ . ജോലി കിട്ടി , പഴയപോസ്റ്റിലേക്ക് രണ്ടാഴ്ചയ്ക്കകം വിസയും ടിക്കറ്റും എത്തും . ”

ഞാനത് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷം ഇല്ലായിരുന്നു.

” ആഹാ കൊള്ളാല്ലോ നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ … ”

വിനോദ്  എന്നോട് തിരക്കി ..

” എടാ നാളെ നമുക്ക് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വരും അവരുടെ കമ്പനിയുടെ ഇവിടത്തെ സ്റ്റാഫിന്റെ എന്തോ ഒരു വെരിഫിക്കേഷൻ .  ഞാൻ ലീവിന് വന്നിട്ട് മടങ്ങി പോയില്ലല്ലോ അതു കൊണ്ട്    . ”

” ഓ അതാണ് കാരണം നിനക്ക് ഈ നാട് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടതല്ലേ അതുകൊണ്ടാ . എടാ നീ ആശിച്ച് കിട്ടിയ ജോലി അത് പോയിട്ടും വീണ്ടും കിട്ടിയില്ലേ അതോർത്ത് സന്തോഷിക്ക്. ”

വിനോദ് അതും പറഞ്ഞ് വീണ്ടും റ്റി വി യിലേക്ക് ശ്രദ്ധതിരിച്ചു.

ലക്ഷ്മി ഒന്നും മിണ്ടാതെ ഞങ്ങൾ സംസാരിക്കുന്നതും നോക്കി ഇരിക്കുകയാണ്.

” കൺഗ്രാറ്റ്സ് .  ”

ഞാനവളെ നോക്കിയതും ഉടനെ ചിരിച്ച് കൊണ്ട് പറഞ്ഞു.

……….

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും പഴയ അവസ്ഥ , ഉറങ്ങാൻ പറ്റുന്നില്ല . മനസ്സ് മുഴുവൻ കലങ്ങി മറിയുന്ന അവസ്ഥ .

‘ അവളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞാലോ …. വേണ്ട ചിലപ്പോൾ അവൾ എന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെങ്കിൽ അവളിൽ നിന്നും ഇതുവരെ എന്നോട് പ്രണയമാണ് എന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടുമില്ല …. വേണ്ട ‘

ഞാൻ അവസാനം തീരുമാനത്തിലെത്തി.
രാവിലെ തന്നെ എണീറ്റ് കുളിച്ച് റെഡിയായി ഞാനും വിനോദും ലക്ഷ്മിയുടെ വീട്ടിലേക്ക് ചെന്നു . ഞങ്ങൾക്ക് അവൾ വിളമ്പി തന്ന കാപ്പിയും കുടിച്ച് പാക്ക് ചെയ്ത് വച്ച ബാഗും എടുത്ത് ഞങ്ങൾ ഇറങ്ങി.

” പോട്ടേ ആന്റി ”

” പോയിട്ട് വരാമെന്ന് പറ മോനേ ”

ഞാൻ ലക്ഷ്മിയുടെ മുഖത്ത് നോക്കി ചിരിച്ചു പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു. ഒരു മറുപടി കണക്കെ അവളും പുഞ്ചിരിച്ചു .

ബൈക്കിൽ ഞങ്ങൾ ദൂരത്തേക്ക് പോകുമ്പോഴും ആ കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.

………….

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . അവിടുന്ന് വന്നതിൽ പിന്നെ ലക്ഷ്മിയുടെ ഓർമ്മകൾ മാത്രം ബാക്കിയായി . വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നു. വീടും സ്ഥലവും വിനോദിന്റെ അച്ഛന്റെ കയിൽ ഏൽപ്പിച്ച് ഞാൻ വിണ്ടും ഫ്ളൈറ്റിൽ കയറി. അപ്പോഴൊക്കെയും ഒരു ചെറിയ പ്രതീക്ഷ എനിക്കുണ്ടായിരുന്നു  അവൾ എനിക്കുള്ളതാണെന്ന്  .

അങ്ങനെ വീണ്ടും ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു . കുറച്ച് വർഷം ചെയ്ത ജോലി ആയതു കൊണ്ട് പ്രയാസമൊന്നും തോന്നിയില്ല . പൂർണ്ണമായും ഞാൻ ആ പഴയ ഹരിയായി മാറി .

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *