?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 702

……..

പണ്ട് കോളേജിൽ പഠിച്ചപ്പോൾ ഒരു പെൺകുട്ടിയോട് തോന്നിയ ഇഷ്ടം തുറന്നു പറയാതെ നാല് വർഷം മനസ്സിൽ കൊണ്ടു നടന്നു. നിമിഷ അതാണ് അവളുടെ പേര് . ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ , എനിക്ക് അവളോട് പ്രണയമുണ്ടെങ്കിലും തുറന്നു പറയാനാവാതെ ഫണ്ട്സ് എന്ന അക്ഷരങ്ങളിൽ മാത്രമായി അത് ഒതുങ്ങിക്കൂടി . എന്റെ അന്നത്തെ കുടുംബത്തിന്റെ അവസ്ഥ കാരണമാകാം ഞാൻ ആ ഇഷ്ടം ആരോടും പറഞ്ഞില്ല. ഒടുവിൽ കോളേജ് ലൈഫ് തീർന്നപ്പോൾ എല്ലാവരെയും പോലെ ഒരു ഗുഡ് ബൈയും പറഞ്ഞ് അവളും പോയി. പിന്നീട് അവളെ കാണുന്നത് ഞാൻ ഫാമിലിയുമായി ടൂർ പോയ അന്നാണ് ആ ബീച്ചിൽ വച്ച് . അന്ന് അവളുടെ കയ്യിൽ പിടിച്ച് നടക്കുന്ന ഒരു രണ്ട് വയസ്സുകാരിയും അവളുടെ ഭർത്താവും ഒപ്പം ഉണ്ടായിരുന്നു . അന്ന് ഞാൻ മനസ്സിലാക്കി തുറന്നു പറയാനാകാത്ത സ്നേഹത്തിന് കീറിയ നോട്ടിന്റെ വില പോലും ഇല്ല എന്ന്.

പഴയ കാര്യങ്ങളും ആലോചിച്ച് അങ്ങനെ ഇരുന്നപ്പോഴാണ് ലക്ഷ്മി കോളേജ് കെട്ടിടത്തിനത്തു നിന്ന് നടന്ന് വരുന്നത് കണ്ടത്. ഒപ്പം അവളുടെ ചില കൂട്ടുകാരികളും ഉണ്ടായിരുന്നു.

” ഇതാണ് ഞാൻ പറഞ്ഞ ഹരിയേട്ടൻ ”

എന്റെ അടുത്തെത്തിയ ലക്ഷ്മി അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപെടുത്തികൊടുത്തു .

” അറിയാം അന്ന് ഞങ്ങളും ഉണ്ടായിരുന്നല്ലോ ? ”

അവളുടെ കൂട്ടുകാരി അത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മി നാറിപ്പോയി …..

” ശരിയെടി ഞാൻ പോണൂ ….. ”

ലക്ഷ്മി അതും പറഞ്ഞ് എന്റെ തോളിൽ തട്ടി ബൈക്ക് എടുക്കാൻ പറഞ്ഞു.

ഞാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കിയതും ലക്ഷ്മി പുറകിൽ കയറി. രണ്ടു മൂന്ന് പയ്യന്മാർ ബുള്ളിന്റെ അടുത്തേക്ക് നടന്ന് വന്ന് ബൈക്ക് ഓഫാക്കി ചാവി ഊരിയെടുത്തു . അന്ന് എന്നെ തല്ലാൻ മുൻ നിരയിൽ ഉണ്ടായിരുന്നവന്മാർ ആയിരുന്നു അത്.

” ആഹാ ….. കൊള്ളാമല്ലോ …. നമ്മൾ ഇത്രയും ദിവസം നിന്റെ പുറകേ നടന്നിട്ട് ഞങ്ങളെ ആരെയും നിനക്ക് വേണ്ട ഒടുവിൽ കിട്ടിയത് ഈ കുടിയനെ   ആണോ…….. ?   …. ഹ..ഹ…
ഇതറിഞ്ഞിരുന്നേൽ മുൻപേ തന്നെ ഞാൻ നിന്റെ ദേഹത്ത് കൂടെ വീഴുമായിരുന്നല്ലോടീ… ”

അവന്മാർ അതും പറഞ്ഞ് അട്ടഹസിക്കുകയാണ്.

” ലക്ഷ്മി താൻ ഇറങ്ങ് . ”

ഞാൻ പറഞ്ഞതും അവൾ ബുള്ളറ്റിൽ നിന്ന് താഴേക്ക് ഇറങ്ങി . അവൾ മിണ്ടാതെ നിൽക്കുകയാണ് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

” ടാ … താക്കോലെടുക്ക് . ”

ഞാൻ ലക്ഷ്മിയോട് സംസാരിച്ചവനോട് പറഞ്ഞു.

” ആഹാ അത്രയ്ക്ക് ധൈര്യമോ അന്ന് ഞങ്ങൾ തന്നത് ഓർമ്മയുണ്ടല്ലോ . ധൈര്യമുണ്ടെങ്കിൽ എടുത്തോ …. ”

അവൻ അതും പറഞ്ഞ് ആ താക്കോലെടുത്ത് പാന്റിന്റെ പോക്കറ്റിലിട്ടു.

“എടാ നിന്നെ അന്നേ ഞാൻ നോട്ടമിട്ടതാ … മരിയാതിക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യ ചോദിച്ച് വാങ്ങിച്ചാൽ പിന്നെ എന്താ  ചെയ്യാ…..”

“ഠോ …… ”

ഞാനത്രയും പറഞ്ഞ് അവന്റെ കരണത്ത് ഒന്ന് കൊടുത്തു ….പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു . അവൻ അത് ഒട്ടും പ്രതീക്ഷിചില്ല . അവൻ കൈ അവന്റെ കരണത്ത്  പിടിച്ച് വേദന കൊണ്ട് നിൽക്കുയാണ്.

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *