?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 702

” എടാ ഞാൻ ലണ്ടനിൽ വർക്ക് ചെയ്തിരുന്ന കമ്പനിയിലെ CEO ആണ് വിളിച്ചത് . ഞാൻ കുറച്ച് മുൻപ് ഒരു മെയിലയച്ചിരുന്നു അവിടെ ജോബ് വേക്കൻസി വല്ലതും ഉണ്ടോ എന്നറിയാൻ … പിന്നെ ഞാൻ അന്ന് തിരിച്ച് വരാത്തതിന്റെ കാരണവും കൂടെ ഇപ്പൊ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു വിവരം പിന്നീട് വിളിച്ച് അറിയിക്കാമെന്ന്   … ”

അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു.

” നീ എന്തിനാ അന്ന് ബീച്ചിൽ വന്നത് . അല്ല അതുവരെ വന്നിട്ട് നീ ഞങ്ങളെ എന്താ അറിയിക്കാത്തത് . ”

വിനോദ് ലക്ഷ്മിയോട് ചോദിച്ചു.

” അത് ഞങ്ങൾ ഫയനൽ ഇയേഴ്സിന്റെ ടൂർ ആയിരുന്നു. പിന്നെ അന്ന് അങ്ങനെ നടക്കുമെന്ന് ആരുകണ്ടു. ”

ലക്ഷ്മി അത് എന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത് ഞാൻ ആകെ ചമ്മിപ്പോയി .

ലക്ഷ്മി പെട്ടെന്ന് തന്നെ ഞാനുമായി കമ്പനിയായി
അവൾ ഒരു വായാടി തന്നെയെന്ന് എനിക്ക് മനസ്സിലായി. എന്തോ അവളോടെ സംസാരിക്കുമ്പോൾ ഭയങ്കര സന്തോഷം ….

……….

വൈകിട്ട് ഞാനും വിനോദും കൂടെ ടി.വി കണ്ടിരിക്കുമ്പോൾ ആ തല വേദന എന്നെ വീണ്ടും വന്ന് മൂടി.

” ടാ ….. എന്തു പറ്റി ”

ഞാൻ തലയിൽ കൈ ശക്തമായി അമർത്തി പിടിച്ച് വച്ച് ഇരിക്കുന്നത് കണ്ട വിനോദ്  കാര്യം തിരക്കി…

” എടാ തല വേദനിക്കുന്നു പിന്നെ തലകറങ്ങുന്ന പോലെ …… ”

” നീ ആ കസേരയിൽ ചാരി ഇരിക്ക് ഞാൻ ദാ….. വരുന്നു. ”

വിനോദ് അതും പറഞ്ഞ് ഓടി അടുക്കളയിലേക്ക് പോയി. അല്പം കഴിഞ്ഞ് ഇന്നലത്തെപ്പോലെ കുപ്പിയും വെള്ളവുമായി വന്നു. അവൻ ഇന്നലത്തെ പോലെ ഗ്ലാസ്സിൽ ഒഴിച്ച് എനിക്ക് തന്നു ഞാനത് വാങ്ങി കുടിച്ചു.

” ഉം…………. ”

ലക്ഷ്മിയുടെ ഇരുത്തിയുള്ള മൂളല് കേട്ടപ്പോഴാണ് ഞങ്ങൾ മുൻവശത്തെ ഡോറിലേക്ക് നോക്കിയത്.

” അമ്മ രാവിലെ പറഞ്ഞത് മറന്നോ  …. ഇനി കുടിക്കരുത് എന്ന്. ”

ലക്ഷ്മി അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി . അപ്പോഴാണ് തലവേദന കാരണം ചുവന്ന് കലങ്ങിയ കണ്ണുകളുമായി തലയിൽ കൈവച്ച് ഇരിക്കുകയാണ് ഞാനെന്ന് അവൾക്ക് മനസ്സിലായത് .

” എന്താ വിനോദേട്ട …….. ഹരിയേട്ടൻ ഇങ്ങനെ ഇരിക്കുന്നേ എന്തുപറ്റി ? ”

” അവന് തലവേദനയാ ….  ലക്ഷ്മീ ആൽക്കഹോളിക് അഡിക്ട് ആയിരുന്നു ഇവൻ . അതിൽ നിന്നും കര കയറുമ്പോ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടാ ഒരു മരുന്ന് കണക്കേ ഞാനിവന് ഡോസ് കുറച്ച് മദ്യം കൊടുക്കുന്നത്. അല്ലാതെ ഞാൻ അവനെ കുടിപ്പിക്കുന്നതല്ല. ”

” സോറി വിനോദേട്ടാ ..ഞാനറിഞ്ഞില്ല. ഹരിയേട്ടാ ഇപ്പൊ എങ്ങനെയുണ്ട്. ”

“കുഴപ്പമില്ല ലക്ഷ്മി കുറച്ച് നേരം കഴിയുമ്പോൾ ശരിയാകും. ”

ഞാനതും പറഞ്ഞ് കസേരയിൽ ചാരി ഇരുന്നു.

……………..

* നിന്റെ ജീവിതം മുന്നേ കുറിക്കപ്പെട്ട് കഴിഞ്ഞു ഹരീ.  നിനക്ക് കിട്ടേണ്ടതെങ്കിൽ കിട്ടും അത് എന്ത് തന്നെയായാലും . പക്ഷെ അതിന് മുൻപ് നീ വീണ്ടും സങ്കടകടലിൽ മുങ്ങും .*

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *