?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 702

എല്ലാവർക്കും നമസ്കാരം ……….

കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെനന്ദി പറയുന്നു. ഈ പാർട്ട് അല്പം വൈകിപ്പോയി മറ്റൊന്നുമല്ല കഥ എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ലായിരുന്നു ഞാൻ , തിരക്കുകൾ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു  . അപ്പോൾ കഥയുടെ ബാക്കി  ഭാഗം ഇവിടെ തുടരുകയാണ്…….

എന്നാൽ തുടങ്ങട്ടെ ……..

 

പ്രാണസഖി 3

Praanasakhi Part 3 | Author : Chekuthane Snehicha Malakha

Previous Part

 

” ടർർർ …………….”

മൊബൈൽ പോക്കറ്റിൽ കിടന്ന് വൈബ്രേഷൻ കാരണം നിരങ്ങിയപ്പോൾ പഴയകാലത്തിൽ നിന്ന് ഞാൻ മടങ്ങി വന്നു.  ഞാൻ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു ………

ഫോണിന്റെ ഡിസ്പ്ലേയിൽ വിനോദ് എന്ന പേര് തെളിഞ്ഞു നിൽക്കുന്നു . ഞാൻ മൊബൈലിൽ വന്ന കോൾ എടുത്തു.

“ഹലോ…… ”

” എടാ ഹരി…… നീ എവിടെയാ …. ഞാൻ റൂമിൽ നോക്കിയപ്പോൾ നിന്നെ കാണാനില്ല…. വീടിന്റെ മുൻവശത്തെ ഡോറ് തുറന്നു കിടക്കുന്നു . നീ ഇത് എവിടെയാ……..? ”

ഞാൻ കോൾ എടുത്ത ഉടൻ വിനോദ് ടെൻഷനടിച്ച മട്ടിൽ തിരക്കി ….

” എടാ നീ പേടിക്കണ്ട, നമ്മൾ കുളിക്കാൻ വന്നില്ലേ കുളം …. ഞാനിവിടെയുണ്ട് ….”

” നിന്റെ ഒരു കാര്യം മറ്റുള്ളവരെ ഇട്ട് തീ തീറ്റിക്കാനായിട്ട് ഞാൻ ദാ വരുന്നു….. ”

വിനോദ് അത്രയും പറഞ്ഞ് കോൾ കട്ടു ചെയ്തു…

പകലിനെക്കാൾ ഭംഗി രാത്രിക്കാണെന്ന് എനിക്ക് തോന്നിപ്പോയി . ആ സുന്ദരമായ കാഴ്ചകൾ എന്റെ സങ്കടമൊക്കെ എവിടേക്കോ വലിച്ചെറിഞ്ഞതുപോലെ ഒരു തോന്നൽ..
പതിയെ ആ പടിക്കെട്ടിൽ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അങ്ങനെ കിടന്നു ……

ഒരാൾ നടക്കുന്ന ശബ്ദം കേട്ട് ഞാൻ കണ്ണുകൾ തുറന്നു അത് വിനോദായിരുന്നു. ഞാൻ എണീറ്റ് പടിക്കെട്ടിൽ ഇരുന്നു. അവൻ  എന്റെ അടുത്ത് വന്നിരുന്നു.

“വീട്ടിൽ ഇരുന്ന് കരയാൻ സ്ഥലമില്ലാഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത് …. ”

എന്റെ കണ്ണിലെ നനവ് കണ്ട് അവൻ ചോദിച്ചു ….

” എടാ അത്  പഴയതൊക്കെ ഓർത്തപ്പോൾ … ഉറക്കം വരാത്തതുകൊണ്ട് ഇങ്ങോട്ട് വന്നതാ….. ഇവിടെ വന്നപ്പോ എന്തോ മനസ്സിന് നല്ല സന്തോഷം തോന്നുന്നു.”

“ഉം …… എന്തായാലും കൊള്ളാം .. വെറുതേ തണപ്പത്തിരുന്ന് വല്ലതും വരുത്തി വയ്ക്കണ്ട . സമയം പാതിരാത്രിയായി പോയി കിടന്ന് ഉറങ്ങാം വാ…ഒന്നാമതെ ഒന്നും കഴിച്ചിട്ടില്ല വയറിനകത്ത് നിന്ന് ആരോ രാമായണം വായിക്കുന്ന പോലെ , എണീറ്റ് വാ….. ”

വിനോദ് അതും പറഞ്ഞ് എന്റെ കയിൽ പിടിച്ച് വലിച്ച് എണീപ്പിച്ച് എന്നെയും കൂട്ടി തിരിച്ച് വീട്ടിലേക്ക് നടന്നു.  വീട്ടിൽ എത്തി കട്ടിലിൽ കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്രാ ദേവി വന്ന് എന്ന കൂട്ടി കൊണ്ട് പോയി …..

…………