?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 707

വിനോദ് എന്നോടതു പറഞ്ഞതും ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോഴേക്കും ലക്ഷമിയുടെ അമ്മ അവിടെയെത്തി…..

” എന്താ മൂന്നു പേരും കൂടെ ഒരു ചർച്ച ?”

ഞങ്ങളെ കണ്ടപാടെ ഒരു കുശലന്വേഷണം കണക്കെ ലക്ഷ്മിയുടെ അമ്മ ചോദിച്ചു .

“അത് ചെറിയമ്മേ ഞങ്ങൾ ഇവളുടെ കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. പഠിപ്പൊക്കെ കഴിഞ്ഞില്ലേ ഇനി കെട്ടിച്ച് വിടാം….”

വിനോദ് അത് പറഞ്ഞതും ലക്ഷ്മിയുടെയും അവളുടെ അമ്മയുടെയും  മുഖത്തെ  സന്തോഷം മങ്ങുന്നത് ഞാൻ കണ്ടു …

” സോറി ചെറിയമ്മേ ഞാനതു മറന്നു ക്ഷമിക്കണം …  ”

ഉടനെ തന്നെ വിനോദ് ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞു…

” അത് കുഴിയില്ല വിനോദേ…. നിങ്ങൾ വാ കാപ്പി കുടിക്കാം ഇന്നലെ അത്താഴം പോലും കഴിച്ചില്ലല്ലോ . ”

ഞങ്ങളോടതും പറഞ്ഞ് മുഖത്ത് ഒരു സന്തോഷം വരുത്തിയ ശേഷം ലക്ഷ്മിയുടെ അമ്മ വീടിനകത്തേക്ക് പോയി. ലക്ഷ്മിയും പിന്നാലെ പോയി…

” എന്താടാ എന്താ കാര്യം ? നീ അങ്ങനെ പറഞ്ഞപ്പോ എന്താ അവർ അങ്ങനെ സന്തോഷം ഇല്ലാത്തതുപോലെ നിന്നത് , നീ എന്തിനാ അവരോട് സോറി പറഞ്ഞത് ? ”

എന്റെ മനസ്സിൽ വന്ന സംശയം ചോദ്യങ്ങളായി ഞാൻ വിനോദിനോട് ചോദിച്ചു.

” എടാ അത്….  അവളുടെ ഒരുപാട്  വിവാഹ ആലോചനകൾ മുടങ്ങിയതാണ് . ജാതക പ്രശ്നം അവൾക്ക് ഭർത്താവ് വാഴില്ല പോലും … അത് കാരണം ആരും വിവാഹത്തിന് സമ്മതിക്കാറില്ല. ലോകം എത്ര ആധുനികവൽക്കരിക്കപ്പെട്ടു എന്ന് പറഞ്ഞാലും ഇതൊക്കെ കേൾക്കുമ്പോഴുള്ള മരണഭയം കൊണ്ടാകാം  ആരും തയ്യാറല്ല . അതുകൊണ്ടാ ഡിഗ്രി കഴിഞ്ഞ ശേഷം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോ അവൾ വീണ്ടും പഠിക്കാമെന്ന് തീരുമാനിച്ചത് . ഇപ്പോ ആ കോഴ്സും ഏകദേശം പൂർത്തിയായി. ഞാൻ മുൻപത്തെ കാര്യം ഒരു നിമിഷത്തേക്ക് മറന്നു പോയി . ശേ…. അവർക്ക് അത് വിഷമമായികാണും . ”

വിനോദ് അതും പറഞ്ഞ് സ്വയം പഴിച്ച് താടിക്ക് കയ്യും കൊടുത്തുനിന്നു…

” എടാ വിനു … എനിക്ക് ഈ ജാതകത്തിലൊക്കെ വിശ്വാസം ഉണ്ടായിരുന്നു ആറ് മാസം മുമ്പ് വരെ . ഇപ്പൊ ഒട്ടും വിശ്വാസം ഇല്ല . അതിലെഴുതിയിരിക്കുന്നത് എല്ലാം ശരിയല്ല . എല്ലാം വിധിയാണ് . കാലം ആണ് എല്ലാം തീരുമാനിക്കുന്നത് . മനുഷ്യൻ തന്റെ തുശ്ചമായ അറിവുകൊണ്ട് എന്തൊക്കെയോ എഴുതി പിടിപ്പിക്കുന്നു. ഭൂമിയിൽ ജനിക്കുന്ന ഏതു ജീവിക്കും ദൈവം ഒരു ജാതകം എഴുതിയിട്ടുണ്ട് ചിലപ്പോൾ ഈശ്വരന് തന്നെ അത് മാറ്റി എഴുതാനും സാധിക്കും…. ”

” നീ ഇനി അതും പറഞ്ഞ് സെന്റി ആകണ്ട . നല്ല വിശപ്പുണ്ട് നീ വാ …… ”

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിനുള്ളിലേക്ക് കയറി . ഇന്നലെ ഇരുന്ന ആ ഡൈനിംഗ് ടേബിളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.

അപ്പോഴേക്കും ഞങ്ങൾക്ക് മുൻപിൽ ചൂട് പുട്ടും കടലയും എത്തി. ലക്ഷമി തന്നെ ഞങ്ങൾക്കത് വിളിമ്പി തന്നു. എനിക്ക് കാപ്പി വിളമ്പുന്നതിനിടയ്ക്ക് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ”  സോറി  ”  അവളുടെ ചുണ്ടുകൾ ശബ്ദമുണ്ടാക്കാതെ എന്നെ നോക്കി മൊഴിഞ്ഞു. അത് എല്ലാത്തിനും ഉള്ള ഒരു മാപ്പ് പറച്ചിലായി എനിക്ക് തോന്നി.

” സത്യത്തിൽ ഞാനല്ലേ തന്നോട് സോറി പറയേണ്ടത് അന്ന് നടന്ന കാര്യങ്ങൾക്ക് , സോറി ”

ഞാനവളോട് പറഞ്ഞു.

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *