?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 707

ഇന്ന് അവള് നിന്റോടെ സോറി പറഞ്ഞില്ലേ അത് ഞാൻ കണ്ടു. ഇനിയെന്താ പരിപാടി , കഴിഞ്ഞ ആറ് മാസമായി ബാങ്കിലെ നിന്റെ പൈസ കൊണ്ട് നീ കുടിച്ച് കൂത്താടി നടന്നു. ഇനി നീ എങ്ങനെ ജീവിക്കും ഒരു ജോലി വേണ്ടേ ? ”

വിനോദ് ഞാനിരുന്ന കട്ടിലിൽ വന്നിരുന്ന് എന്നോട് ചോദിച്ചു.

” എടാ അത് ഞാനും അലോചിക്കുവാ , നിന്റെ ജോലി എങ്ങനെയാ പോയത് അത്  നീ പറഞ്ഞില്ലല്ലോ , ഇനിയെന്താ പരിപാടി. ”

” എടാ അവിടെ തല്ക്കാല വേക്കൻസിയിലല്ലേ ഞാൻ പോയത്  . സമയം കഴിഞ്ഞപ്പോ അവർ പറഞ്ഞു വിട്ടു. ഇന്നലെ വിളിച്ചപ്പോൾ ഞാൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്റെ പരിചയം വച്ച് ഗൾഫിൽ തന്നെ എന്തെങ്കിലും പണി തരപ്പെടുത്തി തരാമെന്ന്  പറഞ്ഞു.  അതൊക്കെ വിട് നിനക്ക് ബോറടിക്കുന്നില്ലേ എനിക്ക് വട്ട് പിടിക്കുന്നു.”

നാട്ടിൽ ഏതു നേരവും കറങ്ങിനടക്കുന്ന അവന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു ….

” നീ വാ….. ”

ഞാനവനെയും  വിളിച്ച് പുറത്തിറങ്ങി.

” എങ്ങോട്ടാടാ ”

” എടാ നമുക്ക് ആ കുളക്കരയിൽ പോയി ഇരിക്കാം എന്താ എന്ന് അറിയില്ല അവിടെ ഇരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാ എനിക്ക് . ”

” എങ്കിൽ വാ പോയേക്കാം. ”

ഞങ്ങൾ പതിയെ വീടിന് പുറകിലൂടെ ആ പാടവരമ്പിലേക്ക് ഇറങ്ങി നടന്നു .

“വിനോദേട്ടാ ….. ഒന്ന് നിന്നേ ഞാനും വരുന്നു. ”

പുറകിൽ നിന്നുള്ള ലക്ഷ്മിയുടെ ആ വിളി കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കി. അവൾ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് ഓടി വരികയാണ്.

” നീ എങ്ങോട്ടാ വീട്ടിൽ പണിയൊന്നുമില്ലേ …. ”

ഞങ്ങളുടെ അടുത്തെത്തിയ ലക്ഷ്മിയെ നോക്കി വിനോദ് ചോദിച്ചു.

” ഒന്ന് നടന്ന് പോയേ… ഞാനും വരുന്നു. അമ്മ പറഞ്ഞു നിങ്ങളെ ഒന്ന് ശ്രദ്ധിച്ചോളാൻ , ഇനി എവിടെയെങ്കിലും പോയിരുന്ന് കുടിക്കാനാണ് പ്ലാനെന്ന് ആര് കണ്ടു.”

അവൾ ഒരു പുഞ്ചിരിയോടെ അതു പറഞ്ഞു .

“എന്റെ പൊന്നോ നമിച്ച് …… ഒന്നു പോ ……  ”

വിനോദ് അത് പറഞ്ഞതും ലക്ഷ്മി
ഞങ്ങൾക്ക് മുൻപേ നടന്നു…..

ഞങ്ങൾ നടന്ന് ആ കുളകരയിൽ എത്തി. ഞാൻ ഒരു പടിക്കെട്ടിൽ ഇരുന്നു . വിനോദും ലക്ഷ്മിയും എന്തോ തകർത്ത് സംസാരിക്കുകയാണ് .

” ടർ ർ ർ…     ”

എന്റെ ഫോൺ മുഴങ്ങിയപ്പോൾ ഞാനൽപ്പം മാറി നിന്ന് ആ കോൾ എടുത്തു  ……

“ഹലോ ….. യെസ് ഹരി കൃഷ്ണൻ ”

……………

“ആരാടാ …… നീ ഇംഗ്ലീഷിൽ തകർത്ത് സംസാരിക്കുന്നത് കേട്ടല്ലോ… ആരാ ….? ”

ഞാൻ കോൾ കട്ട് ചെയ്ത് തിരിച്ച് ആ പടിക്കെട്ടിൽ വന്നിരുന്നപ്പോൾ വിനോദ്  കാര്യം തിരക്കി ….

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *