?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 707

ഞാൻ ദൂരത്തേക്ക് നോക്കി നിന്നു കൊണ്ട് പറഞ്ഞു.

” ഓ ….. അതാണ് ചേട്ടന്റെ  മുഖത്തെ മൂഖതയ്ക്ക് കാരണം ല്ലേ…. സാരമില്ല ….. ചേട്ടൻ  വാ കാപ്പി എടുത്ത് വച്ചിരിക്കുവാ ….. ”

ലക്ഷ്മി അതും പറഞ്ഞ് തിരിച്ച് നടന്നു. ഞാൻ മുഖവും കഴുകി  ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി.
ഞാൻ നേരെ ചെന്ന് ഡൈനിംഗ് ടേബിളിൽ സ്ഥാനം ഉറപ്പിച്ചു. ലക്ഷ്മി എനിക്ക് കാപ്പി വിളമ്പിയ ശേഷം അവളും ഒരു പ്ലേറ്റിൽ കാപ്പി എടുത്ത് എന്റെ എതിരെ ഇരുന്നു.

“ഹരിയേട്ടാ ഒരു ഹെൽപ്പ് ചെയ്യാവോ ?”

കഴിക്കുന്നതിനിടയ്ക്ക് എന്നെ നോക്കി ലക്ഷ്മി ചോദിച്ചു.

” എന്താ ലക്ഷ്മി കാര്യം പറ . ”

” എന്നെ ബൈക്കിൽ കോളേജിലേക്ക് കൊണ്ടു പോകുമോ .. അടുത്ത മാസം എക്സാമാ അപ്പൊ അതിന്റെ കുറച്ച് ഫോമുകളും മറ്റും കോളേജിൽ എഴുതി കൊടുക്കണം . ”

“അതിന് ബൈക്ക് ഇല്ലല്ലോ. വിനോദിന്റെ ബൈക്ക് അവൻ കൊണ്ട് പോയി . ”

ഞാൻ ലക്ഷ്മിയോട് പറഞ്ഞു .

” അച്ഛന്റെ ബുള്ളറ്റ് പോർച്ചിൽ മൂടി വച്ചിട്ട് മാസങ്ങളായി അതിൽ പോകാം ബൈക്കിന്റെ ബാറ്ററി എന്തോ ഊരി മാറ്റി വച്ചിരിക്കുവാ അതെടുത്ത് ഫിറ്റ് ചെയതാൽ മതി . ”

” നിനക്കെന്താ ലക്ഷ്മി ബസ്സിൽ പോയാൽ പോരേ… ഈ കൊച്ചിനെ ഇട്ട് ബുദ്ധിമുട്ടിക്കാനായിട്ട്. ”

ലക്ഷ്മി പറയുന്നത് കേട്ടുകൊണ്ട് വന്ന ലക്ഷ്മിയുടെ അമ്മ അവളോട് പറഞ്ഞു.

” കുഴപ്പമില്ല ആന്റി ഞാനിവിടെ വെറുതേ ഇരിക്കുവല്ലേ എനിക്ക് പ്രശ്നമില്ല. ”

ഞാനതും പറഞ്ഞ് കാപ്പിയും കുടിച്ച് എണീറ്റു. മുറ്റത്തേക്ക് ഇറങ്ങി . പഴയ ടൈപ്പ് വീടാണെങ്കിലും ഒരു ചെറിയ കാർപ്പോച്ച് വീടിനോട് ചേർത്ത് പിന്നീടെപ്പോഴോ ചെയ്തിട്ടുണ്ട്. ഞാൻ ബുള്ളറ്റിന്റെ പുറത്ത് മൂടിയിരുന്ന കവറ് മാറ്റി. പഴയ മോഡൽ ബുളളറ്റാണ് പക്ഷെ വണ്ടിക്ക് അത്ര പഴക്കം തോന്നിക്കുന്നില്ല. ഞാൻ പതിയെ ബുള്ളറ്റ് പുറത്തേക്ക്  ഇറക്കി വച്ചു.

” ദാ പിടിച്ചോ ? ”

അകത്ത് നിന്ന് എടുത്തോണ്ട് വന്ന ബൈക്കിന്റെ ബാറ്ററി എന്റെ കയ്യിൽ തന്നുകൊണ്ട് ലക്ഷ്മി പറഞ്ഞു…

” ശരിയാക്കാൻ അറിയാമോ … ?  കേടാക്കല്ലേ .. അച്ഛൻ വഴക്ക് പറയും ”

ലക്ഷ്മി ഒരു പേടിയോടെ ചോദിച്ചു.

” ആഹാ അങ്ങനെയാണോ എനിക്കറിയില്ല ഇതൊന്നും . എന്നാലും ഒന്ന് പരീക്ഷിച്ച്     നോക്കാം. ”

ഞാൻ വെറുതെ ലക്ഷ്മിയെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞു.

” എങ്കിൽ ഞാൻ ബസ്സിൽ പോയിക്കോളാം ചേട്ടൻ ബൈക്ക് അകത്ത് കയറ്റിവച്ചോ . ”

ബാറ്ററി തിരികെ വാങ്ങാൻ കൈ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു .

” ലക്ഷ്മി ഞാൻ വെറുതെ പറഞ്ഞതാ പഠിത്തം  കഴിഞ്ഞ് കുറച്ച് ദിവസം ഞാൻ ഒരു വർക്ക് ഷോപ്പിൽ നിന്നതാ താൻ പേടിക്കാതെ .”

The Author

Vichu

www.kkstories.com

80 Comments

Add a Comment
  1. ഇന്നാണ് മുഴുവനും വായിക്കുന്നത്…. ഒരുപാടിഷ്ടായി…….

  2. Adutha part enna varum

    1. Oru 4 dhivasam kathirikooo bro

  3. vichu bro…. thirakkaanu ketto
    ee peru kandaal vaayikkathe poovarilla……
    samayam pole vaayikkam … bro orikkalum nirashappedutharilla…. adukond hrdayam tharunnu…. vaayichu abhiprayam parayaam
    ennum sneham mathram
    Hero Shammy

  4. വിഷ്ണു?

    ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്…സ്നേഹത്തോടെ♥️?

  5. Life is fully surprise bro. thanks

  6. അപ്പൂട്ടൻ

    അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്

Leave a Reply

Your email address will not be published. Required fields are marked *