രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

അത്രയുമായിരുന്നു മഞ്ജുസിന്റെ മെസ്സേജ് . പക്ഷെ ഞാനത് സീൻ ആക്കിയ ഉടനെ മഞ്ജു അത് ഡിലീറ്റ് ചെയ്തു എന്നെ ഒന്ന് ആക്കിക്കളഞ്ഞു .”ദിസ് മെസ്സേജ് വാസ് ഡിലീറ്റഡ്”
കണ്ണടച്ച് തുറക്കും മുൻപേ അവളതു ഡിലീറ്റ് ആക്കി . ഞാൻ ചെറിയൊരു ദേഷ്യത്തോടെ അകത്തേക്ക് പാളിനോക്കി . അവളപ്പോഴും ഫോണിലേക്ക് ഉറ്റുനോക്കി എന്റെ റിയാക്ഷൻ അറിയാൻ കാത്തിരിക്കുന്നുണ്ട് .അതോടെ ഞാൻ ചുമ്മാ എന്തൊക്കെയോ ടൈപ്പ് ചെയ്തു .  മറുതലക്കൽ “കവി ടൈപ്പിംഗ് ” എന്ന് കണ്ടതോടെ മഞ്ജുസും ഒന്ന് പ്രതീക്ഷിച്ചു കാണും . പക്ഷെ ഞാനാരാ മോൻ ..ടൈപ്പ് ചെയ്തു വെച്ചത് സെൻറ് ചെയ്യാതെ ഞാൻ വാട്സാപ്പ് ക്ളോസ് ചെയ്തു സോഫയിലേക്കിട്ടു .

മറുതലക്കൽ ഞാൻ ഓൺലൈനിൽ നിന്ന് പോയതറിഞ്ഞ മഞ്ജുസ്  റൂമിലിരുന്ന് പല്ലിറുമ്മി .

“ഫക്ക് ഓഫ് …”
മഞ്ജുസ് റൂമിലിരുന്നു അരിശം തീർക്കുന്നത് ഞാൻ ഹാളിൽ ഇരുന്നുകൊണ്ട് തന്നെ കേട്ടു. പിന്നെയും കുറച്ചു നേരം കൂടി ആ ഉരുണ്ടു കളി തുടർന്നു എങ്കിലും പിറ്റേന്ന് പ്രെശ്നം പരിഹരിച്ചു  . ഇത്തവണ മഞ്ജുസ് തന്നെയാണ് മുൻകൈ എടുത്തത് . പിറ്റേന്ന് രാവിലെ  ഞാൻ പതിവുപോലെ അവളെ മൈൻഡ് ചെയ്യാതെ ഓഫീസ് ബാഗും ഒരു തോളിലൂടെ ഇട്ടു പോകാൻ ഒരുങ്ങി .

അതോടെ മഞ്ജുസിനു ശരിക്കും സങ്കടം വന്നു . കളിയായിട്ട് തുടങ്ങിയതാണേലും രണ്ടു ദിവസം ആയിട്ട് ഞങ്ങൾ തമ്മിൽ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല . അതോടെ പോകാൻ ഒരുങ്ങിയ എന്റെ മുൻപിലേക്ക് അവള് ഒരു തടസമായി കയറി നിന്നു.

ഒരു ബ്ലാക് ഷർട്ടും കറുപ്പിൽ നീല കള്ളികൾ ഉള്ള ഷോർട്സും ആണ് അവളുടെ വേഷം . അവള് മുൻപിൽ കയറിയതോടെ ഞാൻ ഒരു വശത്തേക്ക് മാറി അവളെ മറികടന്നു പോകാൻ നോക്കി . പക്ഷെ അതിനു അനുസരിച്ചു അവളും നീങ്ങികൊണ്ട് എന്നെ വീണ്ടും തടഞ്ഞു .

അതോടെ അത്ര നേരം അവളുടെ മുഖത്ത് നോക്കാതെ നിന്ന ഞാൻ പയ്യെ ഒന്ന് മുഖം ഉയർത്തി നോക്കി . മഞ്ജുസിന്റെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല ..ആകെ ചുവന്നു തുടുത്തിട്ടുണ്ട് . ആ കണ്ണുകളിൽ ചെറിയ നനവും പടർന്നിട്ടുണ്ട് .

ഞാൻ അത് അത്ര കാര്യമാക്കാതെ ഒന്നൂടി പോസ് ഇട്ടു . സംഗതി എനിക്ക് അവളെ കാണുമ്പോൾ പാവം തോന്നുന്നുണ്ട് എന്നത് വേറെ കാര്യം .

ഞാൻ കൈകൊണ്ട് അവളോട് മുൻപിൽ നിന്നു മാറാൻ ആംഗ്യം കാണിച്ചു . പക്ഷെ ഞാൻ പ്രതീക്ഷിച്ച നീക്കം ഒന്നുമല്ല അവിടെ നടന്നത് ! മഞ്ജുസ് പെട്ടെന്ന് എന്റെ ഇടതു കവിളിൽ അവളുടെ വലതു കൈ ഉയർത്തി പയ്യെ ഒരടിയങ്ങു വെച്ച് തന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *