രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram] 1486

പിന്നെ നേരെ വീടിനകത്തേക്ക് കയറി , പൂമുഖത്തും ഹാളിലുമൊക്കെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ബാഹുല്യം ആണ് . എന്റെ അമ്മയും അഞ്ജുവുമൊക്കെ ഞങ്ങൾ കേറി ചെല്ലുമ്പോൾ ഹാളിൽ തന്നെയുണ്ട് . ഡൈനിങ് ടേബിളിനടുത്തുള്ള സോഫ സെറ്റിയിൽ ബോറടിച്ചു ഇരുന്നു മൊബൈലും നോക്കി ഇരിപ്പാണ് എന്റെ അനിയത്തി , ഒപ്പം അമ്മയും ഇരിപ്പുണ്ട് ! ഞങ്ങളെ കണ്ടതും അവർ അടുത്തേക്ക് വന്നു . അതോടെ ഒരു കമ്പനി കിട്ടിയ ആശ്വാസത്തിൽ അഞ്ജു മഞ്ജുസിനൊപ്പം കൂടി .

“വല്യമ്മാമ വന്നില്ലേ ? പുറത്തൊന്നും കണ്ടില്ലല്ലോ ?”
കൃഷ്‌ണൻ മാമയുടെ കാര്യം ഓർത്തു ഞാൻ അമ്മയോടായി തിരക്കി .

“ആഹ് ..ചടങ്ങൊക്കെ തുടങ്ങാൻ പതിനൊന്നു മണി ആവില്ലേ ? അതിനു മുൻപ് എത്തിക്കോളും ..ഇപ്പൊ ഒൻപതു ആയല്ലേ ഉള്ളു”
ഹാളിൽ ഉള്ള ക്ളോക്കിലേക്ക് നോക്കി അമ്മ പതിയെ പറഞ്ഞു .

ആ സമയത്തു അഞ്ജുവും മഞ്ജുസും കൂടി എന്തൊക്കെയോ അടക്കം പറയുന്നുണ്ട് . ശേഷം അവര് നേരെ ഒരു റൂമിനകത്തേക്ക് കയറി പോയി . അതിനുള്ളിൽ ആണ് ഭാവി വധുവിനെ മേക്കപ്പ് ഇട്ടു ഒരുക്കുന്നത് . മഞ്ജു ആ റൂമിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ശബ്ദം ഉയർന്നു ..അവളുടെ കസിൻസും കൂട്ടുകാരികളുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടെന്നു അതോടെ എനിക്ക് ബോധ്യം ആയി .

അതോടെ ഞാൻ പിൻവലിഞ്ഞു . പെണ്ണുങ്ങളുടെ ഇടയിൽ അങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത് ബോറൻ പരിപാടി ആണ് . അതുകൊണ്ട് ഞാൻ നേരെ പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി ചെന്നു . പിന്നെ പുള്ളിയോടൊപ്പം നിന്നു വരുന്ന ആളുകളെ പരിചയപ്പെടുകയും സ്വീകരിക്കുകയുമൊക്കെ ചെയ്തു . എന്നെ അറിയാത്തവർക്ക് പുള്ളിക്കാരൻ “മരുമകൻ” ആണെന്ന് പറഞ്ഞു സ്വയം പരിചയപെടുത്തുന്നുമുണ്ട് .
മഞ്ജുവിന്റെ ചെറിയച്ഛന്മാരും അധികം കഴിയാതെ എത്തി . പിന്നെ പിന്നെ ആളുകളുടെ എണ്ണം കൂടി വന്നു . കുറച്ചു കഴിഞ്ഞതും കൃഷ്ണൻ മാമയും മോഹനവല്ലി അമ്മായിയും എത്തി . അവരെ അകത്തേക്ക് സ്വീകരിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ടാക്കി .

മോഹനവല്ലി അമ്മായി അമ്മയോടൊപ്പം കൂടി , കൃഷ്ണൻ മാമ എന്റെ കൂടെ പുറത്തോട്ടു തന്നെയിറങ്ങി പോന്നു . പിന്നെ വിശേഷങ്ങളും ജോലികര്യങ്ങളും ചോദിച്ചറിഞ്ഞു . മഞ്ജുസിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു . കാര്യം പറഞ്ഞതും അവൾ അഞ്ജുവിനോടൊപ്പം പുറത്തേക്കിറങ്ങി വന്നു കൃഷ്ണൻ മാമയെ കണ്ടു സംസാരിച്ചു, കുശലം പറഞ്ഞു . അഞ്ജുവും തമാശകളൊക്കെ പറഞ്ഞു ഞങ്ങൾക്കൊപ്പം നിന്നു .

അതിനിടെയാണ് മഞ്ജുസിന്റെ ഏതോ സുഹൃത്തുക്കൾ എന്നെ കണ്ടിട്ടില്ലെന്നു പറഞ്ഞ കാര്യം അവൾ എടുത്തിടുന്നത് . കല്യാണത്തിന് വരാൻ സാധിക്കാതിരുന്ന അവളുടെ ചില സുഹൃത്തുക്കൾക്ക് എന്നെ കാണണം എന്ന് !

കൃഷ്ണൻ മാമയോട് ഒരു എക്സ്ക്യൂസ്‌ പറഞ്ഞു മഞ്ജുസ് എന്നെയും കൊണ്ട് അകത്തേക്ക് തന്നെ പോയി . പിന്നെ മുകൾ നിലയിൽ ഞങ്ങളെ കാത്തു നിന്ന പെൺപടക്ക്‌ മുൻപിൽ എന്നെ കൊണ്ടുപോയി നിർത്തി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

68 Comments

Add a Comment
  1. Bro next part??

  2. വേട്ടക്കാരൻ

    സാഗർബ്രോ,പനിമാറിയോ…?എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെ എന്നു
    പ്രാർത്ഥിക്കുന്നു…

  3. Super please continue

  4. Hope you safe…
    Take care your health first

  5. സാഗറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

  6. Vegam ezhuthu pls

  7. നാടോടി

    Bro next part ezhuthiyo

    1. ഇല്ല..ചെറിയ health issues

      1. നാടോടി

        എന്ത് പറ്റി ബ്രോ കുഴപ്പമില്ല എല്ലാം ഓക്കേ ആയിട്ട് എഴുതിയാൽ മതി take care bro

        1. Sagar kottappuram

          കാര്യമായി ഒന്നുമില്ല.. NORMAL FEVER ആണ്

  8. വീണ്ടും മനസ്സുനിറക്കുന്ന റൊമാൻസ്. കലക്കി സഹോ

  9. Wonderful this part also, bro. Waiting for next part.

  10. Thakarkunnude bhai

  11. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

  12. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഇപ്പോൾ ആണ് ഞാൻ വായിച്ചത് നമ്മുട കഥയുടെ ഇ പാർട്ട്‌ ഇവിടെ ഞാൻ ഉൾപ്പെടെ എല്ലാവരും വായിച്ചു വളരെ രസകരവും, സന്തോഷവും ആയി ഇരിക്കുവാന് ശരിക്കും അത്രക്ക് നല്ലയൊരു ഭാഗമാണ് സാഗർ ഇ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു സാഗർ പറയാൻ ഞങ്ങള്ക്ക് വാക്കുകൾ ഇല്ല.
    ബീന മിസ്സ്‌.

  13. Entha aarude commentsinum Sagar bro marupadi kodukkathe

    1. തിരക്കാണ് ബ്രോ…

  14. മാലാഖയുടെ കാമുകൻ

    ശരിക്കും കവിനെ പോലെ ഒരുത്തനെ കെട്ടിയാൽ പെണ്ണ് പെട്ട് പോകുമല്ലോ.. പുള്ളിക്കാരന് കളി അല്ലാതെ സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല..
    ഈ ഭാഗവും സൂപ്പർ ബ്രോ

    1. Thanks…. Bro

    2. Aadya nalugalil kali koodutal aayrkkum pinne sneham illan tonan ulla reason?

  15. സാഗർ ബ്രോ , 2 പാർട്ടും വായിച്ചു , ഒരുമിച്ചു ആണ് വായിച്ചത്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാം ! രണ്ടു കാര്യങ്ങൾ പറയുവാനുണ്ട് , ഒന്ന് മഞ്ചൂസ് എടുത്ത പുതിയ കാർ , കവിനു വേണ്ടി വാങ്ങിയതാണ് , അത് കൂടെ സർപ്രൈസ് ആയി തരാൻ ആണ് എത്തിയത് എന്നു ചേർക്കമായിരുന്നു , അത് കവിനു ഒരുപാടു സന്തോഷം ഉണ്ടാകുമാരുന്നു, പക്ഷെ തിരിച്ചു മഞ്ചൂസ് പോകുമ്പോൾ പുതിയ കാർ തന്നെ കൊടുത്തു വിടണമായിരുന്നു , കാരണം ലോങ്ങ് ഡ്രൈവ് , കൂടാതെ വയ്യാണ്ട് ഇരിക്കുക കൂടി അല്ലെ. 2 പേർക്കും നല്ല സന്തോഷം ആയേനെ !

    രണ്ട് , ഭാര്യ വയ്യാണ്ട് ഇരിക്കുമ്പോൾ ഉള്ള കവിന്റെ attitude ശരിയല്ല , തമാശക്ക് പോലും പറയാൻ പാടില്ല , ” നീ കാരണം എന്റെ ഉറക്കം പോയി” , ഇത് വലിയ വള്ളി ആയല്ലോ എന്ന് പോലുള്ള ഭാവങ്ങൾ . കുറച്ചു കൂടെ ഉത്തരവാദിത്തത്തോടും സ്നേഹത്തോടും കൂടെ കൈകാര്യം ചെയ്യണ്ട വിഷയം ആണ്. പിന്നെ ഒറ്റയ്ക്ക് പുറത്തു പോയി ഫുഡ് കഴിച്ചത് , അതൊക്കെ പാകത ഇല്ലായ്മ , വിവേകമില്ലായ്മ എന്നുള്ളതിനേക്കാൾ ഉപരി സ്നേഹം ഇല്ലായ്മയെ ആണ് എനിക്ക് തോന്നിയത്.

    അതുകൊണ്ടു എന്റെ പൊന്നു സാഗർ ബ്രോ, അവനു കുറച്ചു ബോധം വെപ്പിച്ചു കൊടുക്ക് , എല്ലാം നമുക്ക് ഇഷ്ടമാണ് , അലമ്പും വഴക്കും പിണക്കവുമെല്ലാം .

    ബാക്കി എല്ലാം അടിപൊളി , സൂപ്പർ !! ആശംസകൾ ബ്രോയ്

    ** മുകളിൽ എഴുതിയതൊന്നും അങ്ങയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിൽ ഉള്ള കൈ കടത്തൽ ആയി തോന്നരുത്, ഈയുള്ളവന്റെ അഭിപ്രായം മാത്രം ആണ് .

    🙂 🙂

    1. കവിന് അങ്ങനെയൊക്കെയാണ്..
      thanks bro…

      1. നാടോടി

        കവിൻ അങ്ങനെ ആ മഞ്ജുവിന് ശെരിക്കും അറിയാം

Leave a Reply

Your email address will not be published. Required fields are marked *