“അങ്ങനെ ഒന്നും വിചാരിക്കണ്ട മോനെ..ഒക്കെ നിന്റെം കൂടി അല്ലെ ?”
മഞ്ജുസിന്റെ അമ്മയും അതിലെ അതൃപ്തി എന്നെ അറിയിച്ചു . പക്ഷെ ഞാൻ അതൊരു തമാശക്ക് വേണ്ടി മാത്രം പറഞ്ഞതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ ! ഞാൻ ഉള്ളിലെ കോമ്പ്ലെക്സ് വെച്ച് പറഞ്ഞ പോലെയാണ് അവരുടെയൊക്കെ മട്ടും ഭാവവും !.
“അയ്യോ..അമ്മെ ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ . നിങ്ങള് അത് കാര്യമാക്കണ്ട . ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ അച്ഛനെ നോക്കി .
“ആഹ്…എന്തായാലും മോൻ അവളുടെ കൂടെ വീട്ടിലൊട്ടു ഒന്ന് ചെല്ല് . ഒന്നോ രണ്ടോ ആഴ്ച ഒകെ കഴിഞ്ഞിട്ട് ജോയിൻ ചെയ്താ മതി . അതുവരെ ഓഫീസിലെ കാര്യം ഒക്കെ ജഗത് നോക്കിക്കോളും ”
മഞ്ജുസിന്റെ അച്ഛൻ ചെറിയ വിഷമത്തോടെ പറഞ്ഞു .ഞാൻ പറഞ്ഞത് മൂപ്പർക്ക് ശരിക്കു ഫീൽ ആയിട്ടുണ്ടെന്നു എനിക്കും തോന്നി .
“അയ്യോ രണ്ടാഴ്ച ഒന്നും വേണ്ട അച്ഛാ ..ഒരാഴ്ച തന്നെ ധാരാളം ..”
ഞാൻ പുള്ളിയെ തിരുത്തി .
“മ്മ്..ഒക്കെ ഇഷ്ടം പോലെ എങ്ങനെയാണെന്ന് വെച്ചാൽ ചെയ്യ് . ഞാൻ ഒന്നും പറയുന്നില്ല..”
അതും പറഞ്ഞു പുള്ളി കഴിപ്പ് തുടങ്ങി . പിന്നാലെ പ്ളേറ്റുമായി ശൈലജ ചെറിയമ്മയും എത്തി , അത് ഞങ്ങളുടെ മുൻപിൽ നിരത്തിവെച്ചതോടെ ഞങ്ങളും കഴിച്ചു തുടങ്ങി .
ഫുഡ് കഴിച്ചു കഴിയുന്നത് വരെ മഞ്ജുസിന്റെ അച്ഛൻ കാര്യമായി ഒന്നും സംസാരിച്ചില്ല . അതിന്റെ കാരണം ഞാൻ ആണെന്ന ഭാവത്തിൽ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
ഒടുക്കം ശാപ്പാട് കഴിഞ്ഞു ഉമ്മറത്ത് ചെന്നിരുന്ന ശേഷം ആണ് അമ്മായിയപ്പൻ ഒന്ന് മനസു തുറന്നത് . പക്ഷെ ഞാൻ ആണ് അങ്ങോട്ട് കേറി തുടങ്ങിയത് എന്ന് മാത്രം .
“ഞാൻ പറഞ്ഞത് അച്ഛന് ഫീൽ ആയെന്നു തോന്നണു ”
ഞാൻ ചെറിയ ചിരിയോടെ പുള്ളിയുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു .
“ഏയ് ..അങ്ങനെ ഒന്നും ഇല്ല മോനെ .പിന്നെ നീ പറഞ്ഞതിൽ ചെറിയ കാര്യം ഒക്കെ ഉണ്ടെന്നത് സത്യം ആയ കാര്യം അല്ലെ ”
പുള്ളി ആരോടെന്നില്ലാതെ പറഞ്ഞു നെഞ്ചുഴിഞ്ഞു .
“ഹ ഹ ..അച്ഛനും ഇങ്ങനെ മഞ്ജുസിനെ പോലെ എഴുതാപ്പുറം വായിക്കാൻ തുടങ്ങിയോ ? ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല . അങ്ങനെ ഒരു കോംപ്ലെക്സ് ഒക്കെ ഉണ്ടെങ്കിൽ ഞാൻ അവിടെജോലി ചെയ്യേണ്ട കാര്യം ഇല്ലല്ലോ അച്ഛാ ..”
ഞാൻ പയ്യെ സാവധാനം കാര്യങ്ങൾ അവതരിപ്പിച്ചു .
“മ്മ്….ഒക്കെ ശരിയാണ് . എന്നാലും മോനെ..”
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!