രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

ഞാൻ ചെറു ചിരിയോടെ പറഞ്ഞു വീണ്ടും എഴുന്നേറ്റു .

അതോടെ മഞ്ജുസും അമ്മയും അകത്തേക്ക് കയറി . അഞ്ജുവും അമ്മയും കൂടെയുള്ളപ്പോൾ മഞ്ജു അധികം എന്റെയടുത്തു ക്ളോസ് ആയി നിൽക്കുകയോ സംസാരിക്കുകയോ ചെയ്യില്ല ! അതിന്റെ ഗുട്ടൻസ് എന്താണെന്നു എനിക്കിപ്പോഴും അറിയില്ല . ആ സമയത്തൊക്കെ അവള് ചുമ്മാ ഞങ്ങളുടെ സംസാരവും കേട്ട് നിൽക്കും .

അമ്മയും മഞ്ജുവും അകത്തേക്ക് പോയതോടെ ഞാനും അഞ്ജുവും ഉമ്മറത്ത് ഒറ്റക്കായി .

“എടി..നീ ഇങ്ങു വന്നേ ..”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി .

“മ്മ് ? എന്താ ?”
അഞ്ജു എന്നെ സംശയത്തോടെ നോക്കി .

“അതൊക്കെ ഉണ്ട്…നീ വാ..”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു കാറിനടുത്തേക്ക് നീങ്ങി . പിന്നെ ഡോർ തുറന്നുകൊണ്ട് ഒരു ഗിഫ്റ് ബോക്സ് എടുത്തു. കക്ഷി കുറെ കാലം ആയി എന്റെ പഴയ മൊബൈലും ഉപയോഗിച്ച് നടക്കുന്നു . സോ ഇപ്പൊ പൈസ ഉള്ളതുകൊണ്ട് ഒരെണ്ണം പുതിയത് വാങ്ങി കൊടുക്കാമെന്നു വിചാരിച്ചു . അതുകൊണ്ട് തന്നെ കോയമ്പത്തൂരിൽ നിന്നും വരുന്ന വഴിക്കു വാങ്ങി കയ്യിൽ വെച്ചതാണ് .

അഞ്ജു അടുത്തേക്കെത്തിയതും ഞാൻ പുറകിൽ ഒളിപ്പിച്ച ഗിഫ്റ് ബോക്സ് അവൾക്കു നേരെ നീട്ടി .

“ഇന്ന വേണേൽ എടുത്തോ..”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു ആ പൊതി അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു .

അവളതു കുതുകത്തോടെ തിരിച്ചും മറിച്ചും നോക്കി എന്നെ നോക്കി .

“ഇതെന്താടോ ?”
അവൾ എന്നെ സംശയത്തോടെ നോക്കി .

“വേണേൽ തുറന്നു നോക്കെടി ..”
ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു ഉമ്മറത്തേക്ക് തിരിച്ചു കയറി .

അപ്പോഴക്കും അഞ്ജു നിന്നിടത്തു വെച്ച് തന്നെ പൊതി അഴിച്ചു നോക്കി . ഗിഫ്റ്റ് പേപ്പർ അഴിഞ്ഞപ്പോൾ തന്നെ അത് മൊബൈൽ ആണെന്ന് അവൾക്കു മനസിലായിട്ടുണ്ട് . അതോടെ തെല്ലൊരു അമ്പരപ്പോടെയും അവിശ്വസനീയതയോടെയും അഞ്ജു എന്നെ തിരിഞ്ഞൊന്നു നോക്കി . സന്തോഷവും ഞെട്ടലും ഒക്കെ ആ മുഖത്തുണ്ട് !

അപ്പോഴേക്കും ഞാൻ ഉമ്മറത്തെ കസേരയിലേക്കിരുന്നു കഴിഞ്ഞിരുന്നു .

“എന്റമ്മോ ….ഇതെന്തു പറ്റി മോനെ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *