രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

എനിക്ക് തോന്നിത്തുടങ്ങി . പക്ഷെ ആ സമയം നോക്കിയാണ് ശ്യാമിന്റെ വിളി എത്തുന്നത് . ഞാൻ വീട്ടിലോട്ടു വരുന്ന കാര്യം രാവിലെ തന്നെ അവനെ വിളിച്ചു അറിയിച്ചിരുന്നു . അതുകൊണ്ട് എന്നെ പിക് ചെയ്യാനുള്ള വരവ് ആണ് .

മഞ്ജുസിന്റെ ചുണ്ടിൽ വിരലോടിച്ചു അവളുടെ സൗന്ദര്യവും ആസ്വദിച്ചു കിടക്കവേ ആണ് അവന്റെ വിളി .
ഫോൺ പോക്കറ്റിൽ തന്നെ കിടന്നിരുന്നത് കൊണ്ട് റിങ് ശബ്ദം കേട്ടതും ഞാനതെടുത്തു.

“ആരാ കവി…?”
മഞ്ജുസ് ഞാൻ ഫോൺ എടുത്തു നോക്കുമ്പോഴേക്കും സംശയത്തോടെ ചോദിച്ചു .

“ആഹ്…നോക്കട്ടെ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . പിന്നെ ഡിസ്പ്ളേയിലേക്ക് നോക്കി .

“ശ്യാം -ചങ്ക് ” കാളിങ് !

ഡിസ്പ്ളേയിൽ അവന്റെ മോന്ത തെളിഞ്ഞതും എന്റെയും മുഖം പ്രകാശിച്ചു .

“ശ്യാം ആടി”
ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞതും , മഞ്ജുസെന്നെ തറപ്പിച്ചൊന്നു നോക്കി . കൂട്ടുകാരൻ വിളിച്ചതും കെട്ട്യോളെ വേണ്ടെന്ന ഭാവം ആയിരുന്നോ എനിക്കെന്നും സംശയിക്കേണ്ടിയിരിക്കുന്നു .

ഞാൻ ധൃതിയിൽ ഫോൺ എടുത്തു മഞ്ജുസിന്റെ ദേഹത്ത് നിന്നും എഴുനേറ്റു മാറി .

“ആഹ്..പറ അളിയാ …”
ഫോൺ എടുത്തതും ഞാൻ ചിരിയോടെ പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല മൈരേ …നീ താഴേക്ക് വാ. ഞാൻ നിന്റെ വീടിന്റ ഗേറ്റിനു ഫ്രണ്ടിൽ നിൽപ്പുണ്ട്..”
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞതും ഞാൻ മഞ്ജുസിനെ ഒന്ന് നോക്കി . എന്റെ സംസാരത്തിലെ ആവേശവും ചിരിയും ഒക്കെ കക്ഷി ഒന്ന് നോട്ട് ചെയ്തു വെച്ചിട്ടുണ്ട് .

“ആഹ്..അഹ്…എന്ന ഇപ്പോ വരാം…..ഒരു മിനുട്ട് അവിടെ നിക്ക് ”
ഞാൻ തിടുക്കപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ തിരികെ പോക്കെറ്റിലെക്കിട്ടു ബെഡിൽ നിന്നും എഴുന്നേറ്റു . പിന്നാലെ മഞ്ജുസും എഴുന്നേറ്റു എന്നെ നോക്കി .

“നീ ഇതെവിടേക്കാ കവി ?”
മഞ്ജുസ് സ്വല്പം നീരസത്തോടെ എന്നോട് ചോദിച്ചു .

“ശ്യാം വന്നിട്ടുണ്ടെന്ന് ..ഞാൻ അവന്റെ കൂടെ ഒന്ന് പോയിട്ട് വരാം . പ്ലീസ് ഡീ മോളെ . അവനെന്റെ ചങ്ക് ഫ്രണ്ട് അല്ലെ ”
ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിട്ടു കാര്യം നടത്താൻ നോക്കി .

“എന്നാലും ഇപ്പൊ പോണോ ? നമുക്കെന്തെലും ഒകെ പറഞ്ഞോണ്ടിരിക്കാം കവി..”
മഞ്ജുസ് പെട്ടെന്ന് എന്റെ കൈക്കു കയറിപിടിച്ചുകൊണ്ട് ചിണുങ്ങി .

“അതിനൊക്കെ ഇനീം ടൈം ഇല്ലേ മഞ്ജുസേ . ഞൻ ഇപ്പോ കൊറേ നാളായില്ലേടി അവനെയൊക്കെ ഒന്ന് കണ്ടിട്ട് . ഒന്നുമില്ലേലും നമ്മുടെ റിലേഷന് കൂട്ട് നിന്നവൻ അല്ലെ അവൻ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *