രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

ഞാൻ മഞ്ജുസിനെ ഒന്നുടെ പതപ്പിച്ചു .

“ആഹ്..അതൊക്കെ ശരിതന്നെ . എന്നാലും ”
മഞ്ജുസ് ഒന്ന് സംശയിച്ചു .

“ഒരെന്നാലും ഇല്ല . ഞാൻ പോയേച്ചും വരാം . ഇനി ഇതിന്റെ പേരിൽ നീ പിണങ്ങിയാ ഞാൻ ചവിട്ടി കൂട്ടും . പറഞ്ഞില്ലെന്നു വേണ്ട..”
ഞാൻ കളിയായി പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു .

“ശോ..ഈ തെണ്ടിയെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിണുങ്ങി .

“പാവമല്ലേടി മഞ്ജുസേ അവൻ . നീയും കൂടെ വാ , പഴയ സ്ടുടെന്റ്റ് അല്ലെ. വീട്ടിൽ കേറ്റി ഒരു ചായ ഒക്കെ കൊടുക്ക്. അവൻ പുറത്തു ഗേറ്റിന്റെ അടുത്ത് നിൽപ്പുണ്ട്..”
ഞാൻ ഒരു മര്യാദ പോലെ മഞ്ജുസിനോട് പറഞ്ഞു . അവൾ സമ്മതിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും കക്ഷി പെട്ടെന്ന് അതിനു സമ്മത ഭാവം അറിയിച്ചു .

അതോടെ ഞങ്ങള് രണ്ടും കൂടി താഴേക്കിറങ്ങി . ഉച്ചയൂണ് കഴിഞ്ഞത് കൊണ്ട് അഞ്ജുവും അമ്മയും സൈഡ് ആകാൻ വേണ്ടി അവരവരുടെ റൂമിലേക്ക് പോയതുകൊണ്ട് ഹാളും ഉമ്മറവും വിജനമാണ് . ചാരിയടച്ച ഉമ്മറവാതിൽ പയ്യെ തുറന്നുകൊണ്ട് ഞാനും മഞ്ജുസും പൂമുഖത്തേക്കു കയറി . അതോടെ ഗേറ്റിനു മുൻപിൽ ബൈക്കിൽ നിൽക്കുന്ന ശ്യാം ഞങ്ങളുടെ കണ്ണിലുടക്കി . മഞ്ജു എന്റെ ഭാര്യ ആണ് എന്ന കൺസപ്റ്റ് ഒകെ എനിക്ക് മാത്രമേ ഉള്ളു ! ശ്യാമിന് അവള് പഴയ മിസ് തന്നെയാണ് . അല്ലാതെ കൂട്ടുകാരന്റെ ഭാര്യ എന്ന നിലക്ക് അവൻ മഞ്ജുവിന്റെ അടുത്ത് സംസാരിക്കില്ല .അതുകൊണ്ട് തന്നെ അവനു മഞ്ജുസിനെ സ്വല്പം ബഹുമാനം കലർന്ന പേടിയാണ് .

“ഡാ ഇങ്ങു കേറിവാടാ ..”
ഞാൻ കൈമാടി അവനെ വിളിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു .പക്ഷെ മഞ്ജുസിനെ ഒപ്പം കണ്ടതുകൊണ്ട് അവനൊന്നു മടിച്ചു നിന്നു.

“എന്താടോ തനിക്ക് ചെവി കേട്ടൂടെ ? ”
മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ട് ശ്യാമിനോടായി പതിയെ തിരക്കി .

“ഇങ്ങു വാടാ തെണ്ടി …”
എന്നിട്ടും മടിച്ചു നിക്കുന്ന അവനോടു ഞാൻ ഒന്നുടെ ശബ്ദം ഉയർത്തി പറഞ്ഞു . അതോടെ കക്ഷി കിക്കർ അടിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് കയറി .പിന്നെ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി .

“താനെന്തിനാ ശ്യാമേ ഇങ്ങനെ പേടിക്കുന്നെ ? ”
അവന്റെ പരുങ്ങല് കണ്ടു മഞ്ജു സംശയത്തോടെ ചോദിച്ചു .

“ഏയ്.അങ്ങനെ ഒന്നുമില്ല . എന്തൊക്കെ പറഞ്ഞാലും മിസ് , മിസ് തന്നെ അല്ലെ ”
അവൻ ചെറിയ ചിരിയോടെ പറഞ്ഞു .

“ഉവ്വ ഉവ്വ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ അവനോടു ഇരിക്കാൻ പറഞ്ഞുകൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു . ഒപ്പം ഞാനും കയറി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *