രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

“പൊന്നുമോനെ ..സംഭവം പ്രേമം ആണ് ..എന്റെ ടീച്ചർ ആണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല . ആ സാധനം കാണുന്ന പോലെ ഒന്നും അല്ല . ചിലപ്പോ ഞാൻ പട്ടിണി കിടക്കേണ്ടി വരും..അതോണ്ട് നിങ്ങള് കേറ്റിക്കൊ. ഞാൻ കഴിച്ചിട്ടെങ്ങാനും അവളുടെ മുൻപിൽ ചെന്നാൽ എന്നെ വെച്ചേക്കില്ല ”
ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു എന്റെ നിസഹായത അവന്മാരെ പറഞ്ഞു ബോധ്യപ്പെടുത്തി .

“എടാ എന്നാലും ഇങ്ങനെ പേടിക്കണ്ട കാര്യം ഉണ്ടോ ?”
ഒരുത്തൻ വീണ്ടും ആശ്ചര്യത്തോടെ ചോദിച്ചു .

“പേടിയല്ലടാ . ചുമ്മാ വഴക്കു ആവും അതോണ്ടാ . എനിക്ക് ആണേൽ ദേഷ്യം വന്നാൽ ഞാൻ വായിൽ തോന്നിയതൊക്കെ പറയും . അതോടെ അവള് പിണങ്ങി കുത്തിയിരിക്കുവേം ചെയ്യും . സോ..എന്തിനാ വെറുതെയൊരു പൊല്ലാപ്പ് . അവിടെ ആകുമ്പോൾ പിന്നെ കുഴപ്പമില്ല . ബാറിന് രണ്ടെണ്ണം വിട്ടു നേരെ റൂമിൽ വന്നു കിടന്നാൽ മതി..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞുഒപ്പിച്ചു .

അങ്ങനെ മിണ്ടിയും പറഞ്ഞുമൊക്കെ ആ സമയം ഞങ്ങൾ ചിലവഴിച്ചു . പിന്നെ വൈകിട്ടത്തെ കളിയും , അത് കഴിഞ്ഞുള്ള സൊറ പറച്ചിലും ഒക്കെ കഴിഞ്ഞു എട്ടൊമ്പത് മണി കഴിഞ്ഞാണ് ഞ വീട്ടിലെത്തുന്നത് .
വിയർത്തു മുഷിഞ്ഞു വീട്ടിലെത്തിയ എന്നെ സ്വീകരിക്കാൻ പൂമുഖത്തു ആരും തന്നെ ഉണ്ടായിരുന്നില്ല . മഞ്ജുവും അമ്മയും അഞ്ജുവും എല്ലാം ഹാളിൽ ഇരുന്നു എന്തോ . ടി.വി ഷോ കാണുകയാണ് . അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ നേരെ ഹാളിലേക്ക് കടന്നു .എന്നെ കണ്ടതും മൂന്നു പേരും ഒന്ന് പുഞ്ചിരിച്ചു .

“ഈ നേരത്താണോടാ കണ്ണാ കയറിവരുന്നേ …”
ഞാൻ പയ്യെ നടന്നു ഗോവണി കയറുന്നതും നോക്കി അമ്മ തിരക്കി .

“ഒന്ന് ചുമ്മാ ഇരി അമ്മാ ..അപ്പുറത്തിരിക്കുന്ന ആള്ക്ക് പരാതി ഇല്ലല്ലോ ”
ഞാൻ ചിരിച്ചിരിക്കുന്ന മഞ്ജുവിനെ നോക്കികൊണ്ട് പയ്യെ മറുപടി നൽകി . അതുകേട്ടതും അമ്മയും അഞ്ജുവും ഒന്ന് പുഞ്ചിരിച്ചു .

“ആഹ്..ആഹ് ..അതുശരി”
അമ്മ എന്റെ മറുപടി കേട്ട് മഞ്ജുസിനെ നോക്കി മൂക്കത്തു വിരൽ വെച്ചു . അല്ലെങ്കിൽ ഞാൻ നേരം വൈകി വന്നാൽ മോന്തേം വീർപ്പിച്ചു എഴുനേറ്റു പോകാറാണല്ലോ പതിവ് !

അമ്മയുടെ നോട്ടം സഹിക്കാഞ്ഞിട്ടെന്തോ എന്തോ , മഞ്ജുസ് സ്വല്പം ജാള്യതയോടെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു എന്റെ പിന്നാലെ ഓടിക്കയറി.

“ഒന്ന് വേഗം നടക്ക്”
അവൾ എന്റെ പുറകിലേക്ക് ഓടിക്കയറി എന്റെ പുറത്തു തള്ളിക്കൊണ്ട് അഞ്ജുവിനെയും അമ്മയെയും നോക്കി . അവരെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവം നടിച്ചു ടി.വി യിലേക്ക് നോക്കി . അതോടെ കക്ഷി എന്നെ ഉന്തിത്തള്ളി കയറ്റി .

“നീ എന്തിനാടാ തെണ്ടി അവരുടെ മുൻപിൽ വെച്ച് ഓരോന്ന് പറയുന്നേ ?”
ഞങ്ങളുടെ റൂം എത്താറായതും മഞ്ജുസ് എന്നോടായി തിരക്കി .

“ഓ..അതിനിപ്പോ എന്താ ..നീയിങ്ങനെ നാണിച്ചാലോ ടീച്ചറെ “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *