രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

“മ്മ്…എന്ന നിനക്കു ഒരു.എ.സി വാങ്ങിച്ചു ഈ റൂമിൽ വെച്ചൂടെ ?”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .

“ആഹ്..ഈ പോക്കണേൽ വേണ്ടി വരും ..”
അവൾ നൈറ്റി ഇടം കൈകൊണ്ട് ഒന്ന് മുന്നിലോട്ടു വലിച്ചു , കഴുത്തിന്റെ വിടവിലൂടെ മാറിലേക്ക് ഊതിക്കൊണ്ട് ചൂടകറ്റി.

“ആഹ് ..എളുപ്പം നോക്ക് . എന്നാൽ ഇനി വരുമ്പോൾ നല്ല സ്വസ്ഥം ആയിട്ട് വിയർക്കാതെ കാര്യം നടത്താം ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി പറഞ്ഞതും മഞ്ജുസ് ഒന്ന് പല്ലിളിച്ചു .

“ഉവ്വ ..ഉവ്വ …”
അവൾ പറഞ്ഞു ചിരിച്ചുകൊണ്ട് ബെഡിനടുത്തേക്ക് വന്നു . പിന്നെ ഞാനിരിക്കുന്നതിനു സമീപത്തായി വന്നു എന്നോടൊപ്പം ചേർന്നിരുന്നു .

“നാളെ ക്‌ളാസ് ഇല്ലേ ?”
എട്ട് വന്നിരുന്ന അവളുടെ തോളിലൂടെ ഇടം കയ്യിട്ടു പിടിച്ചു ഞാൻ പയ്യെ തിരക്കി .

“ലീവ് പറഞ്ഞിട്ടുണ്ട്…”
മഞ്ജുസ് പയ്യെ പറഞ്ഞു .

“അതെന്തിനാ ?”
എല്ലാം മനസിലായിട്ടും ഞാൻ ചെറു ചിരിയോടെ തിരക്കി .

“ചുമ്മാ ..എന്റെ കണ്ണനെ കണ്ടോണ്ടിരിക്കാൻ ”
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .പക്ഷെ ഒരു പഞ്ചിനു വേണ്ടി പറഞ്ഞതാണ് . കക്ഷി ലീവ് ഒന്നും പറഞ്ഞിട്ടില്ല.

“സ്….”
അവളുടെ ഈർപ്പമുള്ള ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞതും ഞാനൊന്നു പുളഞ്ഞു .

“കണ്ടോണ്ടിരുന്ന മാത്രം മിസ്സിന് വല്ലതും ആവോ ?”
ഞാൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി .

“ആദ്യം ഒന്ന് കണ്ണുനിറച്ചു കാണട്ടെ ,,,ബാക്കിയൊക്കെ പിന്നെയല്ലേ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ മാറിലേക്ക് മുഖം അണച്ചു. ഞാൻ പയ്യെ അവളുടെ പുറത്തു തഴുകികൊണ്ട് ചാരികിടന്നു .

“ഇപ്പഴേ തുടങ്ങണോ ? അതോ ഷോ നാളേക്ക് മാറ്റിവെക്കണോ?”
ഞാൻ അവളുടെ പുറത്തു തട്ടി പയ്യെ തിരക്കി .

“ഇപ്പൊ എന്തായാലും വേണ്ട …”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…അപ്പൊ സെക്കൻഡ് ഷോ മതിയല്ലേ…”
ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു പയ്യെ ചോദിച്ചു .

“എന്ത് വേണേൽ ആവാം …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ഇരു കവിളിലും പിടിച്ചു . പിന്നെ തലയൊന്നു ചെരിച്ചു എന്റെ ചുണ്ടിൽ പയ്യെ മുത്തി . അതോടെ ഞാനുംഅവളെ കെട്ടിപിടിച്ചു കൊണ്ട് ബെഡിലേക്കു വീഴ്ത്തി . മഞ്ജുസിനെ അടിയിൽ കിടത്തികൊണ്ട് ഞാനവളുടെ മീതേക്കായി കയറിക്കിടന്നു . അവളുടെ കൈകൾ രണ്ടു വശങ്ങളിലേക്ക് പിടിച്ചു , ബെഡിലേക്ക് അമർത്തികൊണ്ട് ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *