മഞ്ജുസ് ഒഴുക്കൻ മട്ടിൽ മൂളി. പിന്നെ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി .
“അയ്യേ..പോയി ഡ്രസ്സ് ഇടെടി പുല്ലേ..”
അവളുടെ കോലം കണ്ടു ഞാൻ പയ്യെ പറഞ്ഞു .
“ഓ പിന്നെ …ഉറങ്ങാൻ നേരം ഇനി കോട്ടും സ്യൂട്ടും ഇടാം . ഒന്ന് മിണ്ടാതെ കിടക്കാൻ നോക്കെടാ ”
മഞ്ജുസ് കട്ടായം പറഞ്ഞു ഞൊടിയിടയിൽ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്തേക്കും നെഞ്ചിലേക്കും മനഃപൂർവം കുടഞ്ഞിട്ടുകൊണ്ട് അവൾ എന്റെ നെഞ്ചിൽ തലവെച്ചതും ഞാൻ ഒന്ന് തുമ്മി .
“ഛീ…..എണീറ്റ് മാറെടി പുല്ലേ …അവളുടെ അമ്മുമ്മേടെ ഒരു… ”
വെള്ളത്തുള്ളികൾ വീണ അസ്വസ്ഥതയിൽ ഞാൻ ഒന്ന് തുമ്മിക്കൊണ്ട് പല്ലിറുമ്മി .
“ഹി ഹി..നീയല്ലേ കുളിക്കാൻ പറഞ്ഞെ..അപ്പൊ ഇതും സഹിച്ചോ…”
മഞ്ജുസ് കുലുങ്ങിചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു . പിന്നെ ആ മുടിയിഴയിലെ ഈർപ്പമെല്ലാം എന്റെ മുഖത്തേക്ക് കുടഞ്ഞു .
“ഏഹ്…….”
ഞാൻ അവളുടെ കോപ്രായം ഓർത്തു സ്വയം ശപിച്ചു .
“മൈര് …”
ഞാൻ പല്ലിറുമ്മി അവളെ പിടിച്ചുയർത്തി .പക്ഷെ കക്ഷി നല്ല ഹാപ്പി മൂഡിൽ ചിരിച്ചെന്നെ നോക്കി .
“എന്റെ മഞ്ജുസേ നീ ഇങ്ങനെ ശല്യം ചെയ്യല്ലേ…”
ഞാൻ ഒടുക്കം കൊഞ്ചിക്കൊണ്ട് അവളെ നോക്കി ചിണുങ്ങി
“അയ്യടാ..ഇത് ഹന്നെയാ ഞാനും നിന്നോട് പറഞ്ഞോണ്ടിരുന്നേ ..മനുഷ്യന്റെ ഉറക്കവും കളഞ്ഞു എന്നിട്ട് അവനു സുഖായിട്ട് കിടക്കണം പോലും ..ഹ്മ്മ്മ് ”
മഞ്ജുസ് എന്നെ നോക്കി പുച്ഛം ഇട്ടു .
“എന്ത് മൈര് വേണേൽ ചെയ്യ് ..നാശം ”
അവളുടെ മൊട കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ പുതപ്പു എടുത്തു തലയിലൂടെ മൂടി . പക്ഷെ ആളെന്നിട്ടും വിടാൻ ഭാവമില്ല .
“കവി…ഡാ…”
മഞ്ജു ചിണുങ്ങിക്കൊണ്ട് എന്റെ പുതപ്പിൽ പിടിച്ചു വലിച്ചു .
പക്ഷെ ഞാൻ ഒന്നും മിണ്ടാനോ പ്രതികരിക്കാനോ പോയില്ല . ഞാൻ ഒരുവശം തിരിഞ്ഞു കിടന്നു സംസാരിക്കാൻ താത്പര്യമില്ലെന്ന് ഭാവിച്ചു .
“ഒന്ന് നോക്ക് ഭായ് …”
ചെരിഞ്ഞു കിടന്ന എന്റെ കിടത്തം നോക്കി മഞ്ജുസ് നിരാശയോടെ പറഞ്ഞു . പിന്നെ എന്റെ ചന്തിയിൽ കുലുക്കി വിളിച്ചു . അതോടെ ഞാൻ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു .
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!