മായ വളരെ സുന്ദരി ആയ ഒരു ചെറുപ്പക്കാരി ആയി മാറി സ്വഭാവം കൊണ്ടും സൗന്ദര്യം കൊണ്ടും അവളെ കടത്തി വെട്ടാൻ ആ നാട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പവിത്രന്റെ കണ്ണുകൾ അവളുടെമേൽ വന്നു പതിച്ചു. അവളുടെ ശരീരം കണ്ടു അവന്റെ കാമം തിളച്ചു കയറിയിരുന്നു.അവളെ കാണുമ്പോളെല്ലാം ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. അവനു അവളോട് പ്രേമമായിരുന്നില്ല അവളുടെ ശരീരം പിച്ചി ചീന്താൻ ഉള്ള കാമവെറി ആയിരുന്നു.
ഇതെല്ലാം മായ ശ്രേദ്ധിച്ചിരുന്നു എങ്കിലും. താനായി ഒരു കുടുംബ പ്രശ്നം വേണ്ട എന്ന് കരുതി അവളും ഒന്നും ആരോടും പറഞ്ഞില്ല.
മായയുടെ കല്യാണ പ്രായമായിട്ടും അവളുടെ കല്യാണത്തെ കുറിച്ച് വീട്ടുകാർ ഒന്നും സംസാരിക്കാറില്ലായിരുന്നു. പരിചയക്കാർ കുശലം ചോദിക്കുമ്പോൾ”അവളുടെ ചെറുക്കനെ ഒക്കെ ഞങ്ങൾ കണ്ടു വച്ചിട്ടുണ്ട്”എന്ന് പലരോടും പറയുന്നത് മായ ശ്രേധിച്ചിട്ടുണ്ട്.
പലപ്പോഴും അവൾ അതിനെ കുറിച്ച് അമ്മയോടും അച്ഛനോടും ചോദിച്ചിരുന്നു എങ്കിലും ഉത്തരം ഒന്നും കിട്ടിയിരുന്നില്ല. പിന്നെയും ചോദിച്ചു പോയാൽ “നിനക്ക് നിന്റെ ചെക്കനെ കാണാൻ അത്ര മുട്ടി നിൽക്കുവാണോ”എന്നാ കളിയാക്കലും വരും.അത് കൊണ്ട് തന്നെ പിന്നെ അതിനെ കുറിച്ച് അവൾ അങ്ങനെ ഒന്നും ചോദിക്കാൻ പോവരുമില്ലാതെ ആയി.
മായയുടെ അനുജത്തി മീന ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.വീട്ടിലെ ചെറിയ കുട്ടി ആയതു കൊണ്ട് എല്ലാരും അവളെ ഓവർ ആയി സ്നേഹിച്ചു വഷളാക്കിയിരിക്കുവാന്.
