രുദ്രപ്രതാപം 8 [Jhon Clinton] 42

 

മീനു ഞങ്ങൾക്ക് ആയി ഒരു മുറി ഒക്കെ കാണിച്ചു തന്നു. ദിവ്യ ആണെങ്കിൽ ഒരു ബാഗ് എടുത്തു അവിടുത്തെ കട്ടിലിൽ വച്ചു ഒരുപാട് ഡ്രസ്സ്‌ എടുത്ത് പുറത്തിടാൻ തുടങ്ങി.ഞാൻ അത് നോക്കി നിന്നു.മായയെ ഒന്ന് കണ്ടു പരിചയപ്പെട്ടു കാര്യം സംസാരിച്ചു തിരിച്ചു വരാൻ ആയിരുന്നല്ലോ പ്ലാൻ അത് ഇങ്ങനെ മാറും എന്ന്‌ ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല.അപ്പോഴാ എല്ലാം മുൻകൂട്ടി കണ്ടപോലെ ഇവൾ ഒരു അഴച്ചത്തേക്കുള്ള ഡ്രസ്സ്‌ മുഴുവൻ എടുത്ത് വന്നിരിക്കുന്നത്.

 

ഞാൻ ഒരു ടവലും എടുത്തു ബാത്‌റൂമിലേക്ക് കയറി എന്നിട്ട് കുളിക്കാൻ തുടങ്ങി. കുളിക്കിടയിലും എന്റെ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. എന്താ ഇന്ന് സംഭവിച്ചേ സാധാരണ എന്റെ പ്രായവും ശരീരവും ഉള്ള രണ്ടു പേരെ മര്യാദക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനൊക്കെ ഞാൻ പെടാപാട് പെടാറുള്ളതാ..അങ്ങനെ ഉള്ളപ്പോ മൂന്ന് തടിച്ചു വീർത്ത

തടിമാടൻ മാരെ ഞാൻ എങ്ങനെ അടിച്ചോതുക്കി?.

 

ഞാൻ എന്റെ കണ്ണുകൾ ഒന്ന് അടച്ചു എന്നിട്ട് അതൊക്കെ ഒന്ന് കൂടി ഓർത്തു. ഒരു തടിയൻ എന്റെ നേരെ ഓടി വന്നപ്പോൾ അവന്റെ ചലനം വളരെ വേഗത്തിൽ ആണെങ്കിലും എനിക്ക് അത് വളരെ പതുക്കെ ആണ് അനുഭവപ്പെട്ടത്. മറ്റവന്റെയും അതെ. നമ്മടെ ഫ്ലാഷ്(DC COMICS)പവർ യൂസ് ചെയ്യുമ്പോൾ ഒക്കെ ഉള്ള പോലെ.പിന്നെ എനിക്ക് വന്ന ദേഷ്യം ഞാൻ എന്റെ ജന്മത്തിൽ കരുതിയിട്ടില്ല ഒരാളുടെ കയ്യൊക്കെ ഞാൻ ഇങ്ങനെ ഒക്കെ ഓടിച്ചു പഞ്ചെർ ആകും എന്ന്‌.പിന്നെ ആ വയസ്സായ ആളുടെ കരണത്തു നോക്കി കൊടുത്തത്. ഒക്കപ്പാടെ ആലോജിച്ചിട്ടു തല പുണ്ണവാൻ തുടങ്ങി.

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *