ചാറ്റിങ് തുടങ്ങി, ആദ്യത്തെ മൂന്നോ നാലോ മാസം വെറുതെ റാൻഡം ചാറ്റിങ് ആരുന്നു. എൺപതു ശതമാനത്തോളം ആളുകളും സെക്സ് ചാറ്റ് നോക്കി വരുന്നവർ ഒക്കെ ആയിരുന്നു. അതൊക്കെ അവൾ നല്ല രീതിയിൽ ഒഴിവാക്കി, മാന്യമായി ചാറ്റ് ചെയ്യാൻ വരുന്നവരുടെ മാത്രം ചാറ്റ് ചെയ്തു മുന്നോട്ട് പോയി.
അപ്പോൾ ആണ് അവൾ ഒരാളുമായി ചാറ്റിങ് ഇത് കണക്ട് ആവുന്നത്. അയാൾ പാലക്കാട് ഉള്ള ആൾ ആണ്. ഇവൾ കൊച്ചിയിൽ നിന്നും ആണ്. അയാളുമായി ചാറ്റിങ് തുടങ്ങിയപ്പോൾ ഇവൾ മനസിലാക്കി, ഇവരുടെ ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ, താല്പര്യങ്ങൾ, വൈബ് എല്ലാം ഏറെ കുറെ ഒരേപോലെ തന്നെ ആണ്. ഇവരുടെ സിറ്റുവേഷൻ, അതും ഏറെ കുറെ ഒന്ന് തന്നെ ആണ്. ഇനി കുറച്ചു അയാളെ കുറിച്ച് പറയാം.
അയാൾ ഒരു മധ്യവയസ്‌കൻ. പ്രായം നാല്പതിനും നാല്പത്തഞ്ചിനും ഇടയിൽ. ഒരു വലിയ കമ്പനിയുടെ ജനറൽ മാനേജർ തസ്തികയിൽ ഇരിക്കുന്ന ഒരാൾ. വിവാഹിതൻ ആണ്, പക്ഷെ കുഞ്ഞുണ്ടാവാൻ താമസിച്ചു. കുഞ്ഞിന് ഏകദേശം 5 വയസു ആവുന്നേ ഉള്ളു. അയാളുടെ പ്രശ്നം ഭാര്യ ആണ്.
തിരക്കും ടെൻഷനും ഉള്ള ജോലി ആണെങ്കിലും അതൊന്നും അയാൾ അയാളുടെ വീട്ടിലേക്കു കൊണ്ട് വന്നിരുന്നില്ല. കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും അവരുമായി യാത്ര പോകാനും അയാൾ എപ്പോളും സമയം കണ്ടെത്തിയിരുന്നു.
പക്ഷെ കുഞ്ഞുണ്ടായി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഭാര്യയ്കു ഇതിലൊന്നും വെല്യ ശ്രദ്ധ ഇല്ലാതെ ആയി. അയാൾ എന്ത് ചെയ്താലും അവർ കുറ്റം കണ്ടു പിടിച്ചു വഴക്കു ഉണ്ടാകാൻ തുടങ്ങി, വീട്ടിൽ ഒരു സമാധാനവും കൊടുക്കാതെ ആയി. വഴക്കു ഇടാതെ ഒരു അഞ്ചു മിനിറ്റ് വീട്ടിൽ ഇരിക്കാൻ പറ്റില്ല എന്ന സ്ഥിതിയിൽ ആയി കാര്യങ്ങൾ.
