ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 177

“ഷെഹ്‌സാദ് ഭായി..അന്നത്തെപ്പോലെയല്ല ഇത്…”

ജനറൽ മിർസാ ജഹാംഗീർ പറയാൻ ശ്രമിച്ചു.

“എന്റെ മകൻ അബുൽ ഇബ്രാഹിം മലേഷ്യൻ ഓയിൽ ബാരൻ അസ്വാൻ ഹാജിയുടെ മകൾ അറിയാനയെ നിക്കാഹ് ചെയ്യുന്ന നാളത്തെ ആ ദിവസം എനിക്ക് അവരുടെ മുമ്പിൽ ഇരിക്കണം…അതിനെനിക്കാവുന്നില്ലെങ്കിൽ  ….വേണ്ട അത്രയ്ക്കും വേസ്റ്റ്‌ ആണ് ഞാനെന്നു തോന്നുന്നില്ല….നാളെ എനിക്ക് ഒന്നും സംഭവിക്കില്ല…   എനിക്ക് എന്റെ സെക്യൂരിറ്റി സിസ്റ്റമുണ്ട്…നിങ്ങളുടെ ഐ എസ ഐ കമാണ്ടോകളുടെ സഹായമുണ്ട്…ഒന്നും സംഭവിക്കില്ല….”

“ഷെഹ്‌സാദ് ഭായി…ഇൻഫർമേഷൻ പക്കയാണ്…”

“ജനറൽ ഭായി…”

ദാവൂദ് എഴുന്നേറ്റു.

ജനറൽ മിർസാ ജഹാംഗീർ ഖറാമത്തും.

ദാവൂദ് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

“ഈ രാജ്യത്തിന്റെ സൈന്യത്തിന്റെ പരമാധികാരിയാണ് നിങ്ങൾ…ആ നിങ്ങൾ എന്റെ മുമ്പിൽ ഇനിയും ചെറുതാകേണ്ട എങ്കിൽ മര്യാദക്ക് സംസാര വിഷയം മാറ്റ്….അതാണ് നല്ലത്!”

അത് പറഞ്ഞ് ദാവൂദ് ജനറലിന്റെ തോളിൽ പിടിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...