ശിവനും മാളവികയും [Smitha] 161

“അറിയില്ല. ഒരിക്കൽ ഞാൻ കാക്കയായി നിന്റെ മുമ്പിൽ വരാം. അന്ന് ഞാൻ പറയാം. മാളവിക, ദ ഹിന്ദു റെസിഡൻഷ്യൽ എഡിറ്റർ, ഇത് ഞാൻ പ്രശാന്ത്പൗലോസ്, റിട്ടയേഡ് ഫിനാൻസ് കമ്മീഷണർ…എനിക്ക് ഔട്ട് ഓഫ് ഫാഷൻ ആയ ബലിച്ചോറൊന്നും വേണ്ട. എനിക്ക് പിസ്ത തരൂ, ഹാംബർഗർ തരൂ… ഒരു വാനില ഐസ് ക്രീം എങ്കിലും തരൂ…അറ്റ് ലീസ്റ്റ് ഒരു ദിനേശ് ബീഡിയെങ്കിലും തരൂ.”
അവർ പൊട്ടി ചിരിച്ചു.
“ശിവലിംഗത്തിനപ്പുറം ഒന്നും കേട്ടിട്ടില്ലേ? അത്രയ്ക്ക് അറിവില്ലാപ്പൈതലാണോ നീ? പൂവർ സെക്ഷ്വൽ ലിറ്ററസി!”
കുമ്പളങ്ങി നൈറ്റ്സിന്റെ ഇന്റർവെൽ സമയത്ത് പ്രശാന്ത് മാളവികയോട് ചോദിച്ചു.
“നിനക്ക് പ്രണയങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാൽ…ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്..”
സിനിമ വീണ്ടും തുടങ്ങിയപ്പോൾ, കായലോര ദൃശ്യങ്ങൾ കണ്ണുകൾക്ക് തണുപ്പ് നൽകിയപ്പോൾ മാളവിക പ്രണയം ഓർത്തു.
അൽഫേസ് ഖുറേഷിയേയും.
കടൽത്തീരം പെട്ടെന്ന് പ്രക്ഷുബ്ധമായത് പോലെ മാളവികയ്ക്ക് തോന്നി. തിരകൾക്ക് പിന്നാലെ പായുന്നവർ, ദേഹം നനച്ച് ആർത്ത് വിളിക്കുന്നവർ, ഒതുക്കുകളിലും ഇടങ്ങളിലും കടലിനെ നോവിക്കാതെ സംസാരിക്കുന്നവർ ഇവരൊക്കെ അപ്രത്യക്ഷ്യമായത് പോലെ. കടൽത്തീരത്ത് ആരുമില്ല ഇപ്പോൾ. മണൽപ്പുറത്തിന്റെ ശൂന്യമായ സ്വർണ്ണനിറവും അനന്തമായ നീലവർണ്ണവും മാത്രം. കടൽത്തീരം രണ്ടുപേർക്കുമാത്രമായി ഒരുപാട് വലുതായി.
തനിക്കും അൽഫെയ്സിനും.
അൽഫേസ് ഖുറേഷി.
ഗാന്ധാര സംഗീതത്തിന്റെ നറുമണവുമായി ലാഹോറിൽ നിന്ന് തന്നെ പ്രണയിക്കാൻ വന്നവൻ.
അവന്റെ വെള്ളാരം കണ്ണുകളിൽ, നനവില്ലാത്ത, മാതള മണികളുടെ ചുവപ്പുള്ള ചുണ്ടുകളിൽ, അർജന്റ്റിനയിലെ ടാങ്കോയും സ്‌പെയിനിലെ ഫ്ലമങ്കോയും റഷ്യൻ ബാലെയും ഭരതനാട്യവും ഒരുപോലെ വഴങ്ങുന്ന അവന്റെ മോഹനമായ കൈകാലുകളിലും ദേഹത്തുമാണ് താൻ പ്രണയത്തിന്റെ വൻകര കണ്ടുപിടിച്ചത്.
കോളാറാഡോ സമതലത്തെക്കാളും വിസ്തൃതിയേറിയതെന്ന് തോന്നിപ്പിച്ച വിർജീനിയയിലെ സാൻഡ്ബ്രിഡ്ജ് ബീച്ചിൽ, അപ്പോൾ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ചെറുപ്പക്കാർ ജീവിതവും പ്രണയവും ആഘോഷിക്കുകയായിരുന്നു. അപരരുടെ കണ്ണുകളെ ഭയക്കാതെ, അപരരുടെ നോട്ടങ്ങളിൽ ലജ്ജയേതും തോന്നാതെ അവർ പുണരുകയും ചുംബിക്കുകയും ശരീരങ്ങളെ ആത്മാവുകളിലേക്ക് വിലയിപ്പിക്കാൻ വെമ്പൽപൂണ്ട് പരസ്പ്പരം അമർന്നിരിക്കുകയും ചെയ്തു.
താൻ അപ്പോൾ അൽഫേസിന്റെ മടിയിൽ കിടക്കുകയായിരുന്നു.
മൃദുവായ സായാഹ്‌ന വെയിലിൽ.
“നിന്റെ നോട്ടം ഞാൻ അറിയുന്നുണ്ട് ആൽഫ്…”
അവൾ പറഞ്ഞു.
“സോറി…”
അവളുടെ മാറിടത്തിന്റെ സമൃദ്ധിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് അവൻ പറഞ്ഞു. ബിക്കിനി പാന്റീസിൽ, ബിക്കിനി ബ്രായിൽ അവളുടെ ദേഹ കാന്തികത യൗവ്വനത്തിന്റെ ഭ്രാന്തൻ ആസക്തികളെ ഒളിപ്പിക്കാൻ പാടുപെട്ടു. ചുവന്ന ബ്രായുടെ സുതാര്യതയ്ക്കകത്ത് നിന്ന് ബഹളം വെയ്ക്കുന്ന മുലമുയൽക്കുഞ്ഞുങ്ങളെ ഒന്ന് താലിലിച്ച് ഓമനിക്കാൻ അവന്റെ ചുണ്ടുകളും വിരലുകളും വിറപൂണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *