“”മോനെ നിന്റെ പരീക്ഷക്ക് ഇനി 3 മാസം കൂടിയല്ലേ ഉള്ളു….””
പ്രസാദ് വർമ്മ ഗൗരവത്തോടെ ശിവയോട് ചോദിച്ചു……
” അതെ എന്താ അച്ഛാ.. “””
ശിവ സംശയത്തോടെ ചോദിച്ചു….
“നിനക്ക് ചെന്നൈയിൽ ഞാൻ പൊളി ടെക്നിക്കലിൽ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ കോളേജ് ആയതുകൊണ്ട് seat കിട്ടാൻ വലിയ ബുദ്ധിമുട്ടില്ല 3 മാസം കഴിഞ്ഞാൽ നീ അവിടെയാണ് പോകുന്നത് “”….
പ്രസാദ് വർമ്മ ശിവയോട് പറഞ്ഞു ഇത് കേട്ടകൊണ്ട് നിന്ന സുഭദ്ര പറഞ്ഞു…
“”നിങ്ങൾ എന്താ ഈ പറയുന്നേ അവൻ ഇപ്പോൾ പത്താം ക്ലാസിൽ അല്ലെ അത് കഴിഞ്ഞാൽ എങ്ങനെയാ കോളേജിൽ കിട്ടുന്നത് “””…
” എടി അത് പൊളി ടെക്നിക്കൽ ആണ് അതിനു അഡ്മിഷൻ കിട്ടാൻ പത്താം ക്ലാസ്സ് മതി “”….
പ്രസാദ് വർമ്മ സുഭദ്രയോട് പറഞ്ഞു.പക്ഷെ ഇത് കേട്ട് ശിവക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ഞാൻ പോയാൽ ശ്രീ ഇവിടെ ഒറ്റക്കാവില്ലേ അവൾക്ക് ഞാൻ അല്ലെ ഉള്ളു ഒരു കൂട്ടയിട്ട്…
” അച്ഛാ അത് ശെരിയാവില്ല ഞാൻ അവിടെ പഠിക്കാൻ പോയാൽ ശ്രീ അവൾ ഇവിടെ ഒറ്റക്ക് അത് ശെരിയാവില്ല “”….
ശിവ പരിഭവത്തോടെ പ്രസാദ് വർമ്മയോട് പറഞ്ഞു
“അതിനു അവൾ ഇവിടെ നിന്ന് പോവല്ലേ ”
ഇത് കേട്ടുകൊണ്ട് നിന്ന ശിവ സംശയത്തോടെ പ്രസാദ് വർമ്മയെ നോക്കി.. അവൾ പോകുകയോ എവിടയാണ് പോകുന്നത്…….
“എവിടേക്ക് അച്ഛാ ശ്രീ പോണ “”
ശിവ ചോദിച്ചു……
“മൂന്നു മാസം കൂടിയേ ഇനി അവൾക്ക് ഇവിടെ നിൽക്കാൻ കഴിയു അതായത് +2 കഴിയുന്നത് വരെ അത് കഴിഞ്ഞാൽ ഉടൻ അവളുടെ കല്യണം ആണ് അവൾക്ക് വലിയ പഠിത്തം ഒന്നും വേണ്ട +2 മതി പിന്നെ എല്ലാം അവളെ കേട്ടുന്നവൻ നോക്കിക്കോളും അത് വേറെ ആരും അല്ല എന്റെ കൂട്ടുകാരന്റെ മോനാ വലിയ പണക്കാരൻ… അതുകൊണ്ട് അവൻ ഇവളെ നോക്കും “”….

moon Walker nirthe pokaruthe pakuthekk
poke poke vaican all koodikolum
ok
katha nalla feel ondairun thett onnum illa
adutha part patten thanna kollam 😍
ശ്രീയെ ശിവയ്ക്ക്കിട്ടണം
Kollam bro..Idayku vech nirthi pokaruthe…
continue bro
nalla katha ahnu
waiting for next part ❣️❣️