Chapter Title : ലക്കി ഡോണർ 8 [Danmee]
ദിവസം അതിരാവിലെ വറിതേട്ടൻ മറ്റൊരാളും മായി വന്നു. എന്റെ കൂടെ ഉണ്ടായിരുന്ന കളയുടെ കെട്ടാഴിച്ചു. അതിന്റെ കാലുകൾ കെട്ടി നിലത്തു തള്ളിയിട്ടു. എന്നിട്ട് കുറച്ച് വെള്ളം കൊടുത്തു അത് കഴിഞ്ഞു നല്ല മൂർച്ച ഉള്ള കത്തികൊണ്ട് അതിന്റെ കഴുത്ത് അറുത്തു.അത് പിടഞ്ഞു പിടഞ്ഞു മരിച്ചു. ആ കളയുടെ ചോര നിലത്ത് കൂടെ ഒഴുകി എന്റെ കാലിന് അടുത്ത് വരെ വന്നു. എന്റെയെയും ഗതി ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പയി. പക്ഷെ ഞാൻ മരിച്ചാൽ അടുത്ത ലോകത്തിലേക്ക് പോകും പക്ഷെ ഈ ലോകത്തിലെ ഞാൻ ആ കാട്ടിലിലും വീൽ ചായറിലുമായി തീരും. എന്റെ അച്ഛനും അമ്മയും അതോർത്തു മരിച്ചു ജീവിക്കും. വേണ്ട ഞാൻ ഇപ്പോൾ മരിക്കാൻ പാടില്ല എന്തെങ്കിലും ചെയ്തേ പറ്റു. ആ കളയുടെ തോലുരിച്ചു കുടലും പണ്ടാവും പുറത്ത് എടുത്ത ശേഷം വലിയ നാല് പീസ് കളക്കി പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു പിക്കപ്പിൽ കയറ്റി. അതിന് ശേഷം അവർ എന്റെ അടുത്തേക്ക് വന്നു.
എന്റെ കേട്ട് അഴിച്ചു അവർ കുറച്ചു മറ്റി നിർത്തി എന്റെ തലയിൽ പിടിച്ചു തിരിച്ചു എന്നെ നിലത്ത് തള്ളിയിട്ടു. കാലിൽ കെട്ടാൻ വന്ന വറിതേട്ടന്റെ സഹായിയെ ഞാൻ ചവിട്ടി വിഴ്ത്തി വീഴ്തികൊണ്ട് കുടഞ്ഞുക്കൊണ്ട് ഞാൻ എഴുന്നേറ്റു. എന്റെ വീട് ലക്ഷ്യമാക്കി ഓടി. പുറകെ വറിതേട്ടനും സഹായിയും.
" മാറിക്കോ......വറിതിന്റെ കള വിരണ്ടോടുന്നെ "
നാട്ടുകാരിൽ ചിലരും എന്റെ പുറകെ ഓടി. ഞാൻ ഓടി എന്റെ വീട്ടിനുള്ളിലേക്ക് കയറി . എന്നെ കണ്ട എന്റെ അമ്മ അലറി കരഞ്ഞു. അത് കണ്ട് ഞാൻ ഒരു നിമിഷം ഒന്ന് നിന്നു. പക്ഷെ അപ്പോയെക്കും എന്റെ പുറകെ വന്ന നാട്ടുകാർ അവിടെ എത്തിയിരുന്നു. ഞാൻ എന്നെ കിടത്തിയിരുന്ന റൂമിലേക്ക് കയറി അവിടെ ഓട്ടോമാറ്റിക് വീൽചെയറിൽ ഇരുന്ന എന്നെ ഞാൻ തലക്കൊണ്ട് ഇടിച്ചു. വീൽചെയർ പിന്നിലേക്ക് ഉരുണ്ട് ഭിത്തിയിൽ ഇടിച്ചു നിന്നു. ഞാൻ കുറച്ച് പുറകോട്ട് നീങ്ങിയ ശേഷം തല കുനിച്ചു കൊണ്ട് എന്റെ നേർക്ക് കുതിച്ചു. എന്റെ കോമ്പ് എന്റെ നെഞ്ചിൽ തറച്ചു കയറി. ഞാൻ ഒന്ന് പിടയുക
💬 Comments
View all comments