0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 987

പോലും ചെയ്യാതെ  മരണത്തിനു കിഴടങ്ങി.  അപ്പോൾ പുറകെ വന്ന വറിതേട്ടൻ  എന്റെ തലയിൽ വലിയ ഒരു കല്ലുകൊണ്ട്  ഇടിച്ചു.

ആാാാ

ബ്രഹ്ഹ്ഹ്

നുമ്പത്തെ പോലെ എനിക്ക് ചുറ്റും ഒരു വലിയ പ്രേകാശവലയം  വന്നു. എന്റെ ശരീരം  ചുട്ടു പൊള്ളുന്നത് പോലെ തോന്നി. എന്റെ എല്ലുകൾ ഒടിഞ്ഞു നുറുങ്ങി. എനിക്ക് എന്റെ കണ്ണ് തുറക്കാൻ പറ്റിയില്ല.

എല്ലാം  കഴിഞ്ഞു ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ  ഒരു മരച്ചുവട്ടിൽ കിടക്കുക ആയിരുന്നു. ഞാൻ ചുറ്റും നോക്കി. ഞാൻ ഇപ്പോൾ ഒരു വൃദ്ധൻ ആണ്‌. പക്ഷെ അപ്പോഴും ഞാൻ  ആശ്വസിച്ചു  ഒരു മനുഷ്യൻ ആയല്ലോ.  പക്ഷെ ഞാൻ നഗ്നൻ ആണ്‌. തടിയും മുടിയും ജനിച്ചിട്ട് ഇതുവരെ വാടിക്കാത്തത് പോലെ വളർന്നു കിടപ്പുണ്ട് ഞാൻ പെട്ടെന്ന് അടുത്ത് കണ്ട ഫ്ലെക്സ് എടുത്ത് നഗ്നത മറച്ചു. പക്ഷേ എന്റെ ഇപ്പോഴത്തെ ശരീരത്തിന് പ്രായത്തിന്റെതായ എല്ലാ  പ്രേശ്നങ്ങളും ഉണ്ടായിരുന്നു.  ഞാൻ ആ ഫ്ലെക്സും പുതച്ചു ആ മരച്ചുവട്ടിൽ തന്നെ ഇരുന്നു. ഞാൻ ഒരു യാചകൻ ആണെന്ന് കരുതി ആളുകൾ  എന്റെ നേരെ ചില്ലറകൾ  ഏരിഞ്ഞു തന്നു.  അപ്പോൾ അവിടെ വന്നിരുന്ന  മറ്റൊരു യാചകൻ അയാളുടെ ഭണ്ഡത്തിൽ നിന്നും എനിക്ക് ഉടുക്കാൻ മുണ്ടും ഷർട്ടും തന്നു. ഞാൻ മരത്തിനു പിന്നിലേക്ക് പോയി അത് ഇട്ടു. പിന്നെ എനിക്ക് കിട്ടിയ ക്യാഷ് കൊണ്ട് എന്റെ നാട്ടിലേക്ക് ഉള്ള ബസ്സിൽ കയറി.

ഞങ്ങളുടെ ജംഗ്ഷനിൽ എത്തിയ ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു. അപ്പോൾ ഈ ലോകത്തിലെ ഞാൻ അവിടേക്ക് എന്റെ അച്ഛന്റെ സ്കൂട്ടരും ഓടിച്ചു വന്നു. എന്നെ കണ്ട ഞാൻ ഞെട്ടി പോയി. ചുണ്ടിൽ ഒരു സിഗരറ്റും കത്തിച്ചു കണ്ണിനു ചുറ്റും കറുപ്പും മുഷിഞ്ഞ വേഷവും ധരിച്ചു. അടിമുടി മാറിയ ഞാൻ.

ഞാൻ അവിടെ നിന്ന ഒരാളോട് ചോദിച്ചു.

" അത്  നമ്മുടെ സഖവ്‌ കൃഷ്ണന്റെ മോൻ അല്ലെ അവന്  എന്താ പറ്റിയത് "

" എന്തോ പറയാനാ  .... കുലം മുടിക്കാൻ ഇങ്ങനെ ഓരോ സന്തതികൾ  ഉണ്ടാകുമല്ലോ.... ചെക്കൻ കഞ്ചാവ "

ഞാൻ അത് കേട്ടുകൊണ്ട് മുന്നോട്ട് നടന്നു. ഞാൻ

💬 Comments

View all comments