0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 988

എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സ്കൂട്ടറിനു മുന്നിൽ കൈ കാണിച്ചു.

" മാറട  കെളവ  വഴിയിൽ നിന്ന് "

" കുഞ്ഞേ ഞാൻ കുറച്ച് നേരമായി ജംഗ്ഷനിൽ നിൽക്കുന്നു... ... ഓട്ടോ ഒന്നും കണ്ടില്ല...... എനിക്ക്  എത്രയും പെട്ടെന്ന്  സഖവ്‌ കൃഷ്ണന്റെ വീട്ടിൽ എത്തണം "

"സഖവ്‌ കൃഷ്ണൻ....  എന്റെ അച്ഛൻ..... എന്തിനാ നിങ്ങൾ അയാളെ കാണുന്നത്..... വൈ "

എന്റെ അപരൻ  കുഴഞ്ഞു കൊണ്ട് പറഞ്ഞു...

" ഒരു സഹായം അഭ്യർത്ഥിക്കാൻ ആണ്‌ "

" ഓഹ്  കേറൂ കേറൂ....... അങ്ങേര്  സ്വന്തം വീട്ടുകാർക്ക്  നല്ലത് ഒന്നും ചെയ്തില്ലെങ്കിലും.... നാട്ടുകാർക്ക് വേണ്ടി  മരിക്കും "

ഞാൻ എന്റെ അപരന്റെ സ്കൂട്ടറിന് പിന്നിൽ കയറി. കയറാൻ നേരം ഞാൻ അവന്റെ തോളിൽ പിടിച്ചു. പെട്ടെന്ന് എന്റെ ഓർമയിലേക്ക് എന്തോ ചിലത് വന്നു.  അപ്പോയെക്കും എന്റെ അപരൻ അവന്റെ തൊള് ചരിച്ചു ഒന്ന് കുലിക്കി.

" എന്റെ മേത്തു തൊടാതെ ഇരിക്കാമെങ്കിൽ ഇരിക്ക് "

ഞാൻ അവനിൽ നിന്നും അകന്നിരുന്നു. പക്ഷെ അവന്റെ അലശ്യമായ സ്കൂട്ടർ ഓടിപ്പ് മൂലം എനിക്ക് അവനെ പിടിക്കേണ്ടി വന്നു.

" ഒന്ന് പതുക്കെ പോ മോനെ "

ഞാൻ അവന്റെ തോളിൽ പിടിച്ചു. എന്റെ അപരന്റെ ഓർമകളിലേക്ക് ഞാൻ കടന്നു. മായയുടെ വിവാഹശേഷം  മാനസികമായി  തകർന്ന ഞാൻ.  പതിയെ  മദ്യത്തിനും  ലഹരിക്കും അടിമ പെട്ടു. അച്ഛൻ ആ സമയത്ത് ചില പ്രേശ്നങ്ങൾ ആയി വീട്ടിൽ ഇല്ലായിരുന്നു. അമ്മ ഉൽക്കണ്ടയോടെ ഓരോ കാര്യങ്ങൾ പറയുമ്പോൾ  ബോധമില്ലാത്ത ഞാൻ അമ്മയെ വഴക്ക് പറയുകയും. തള്ളി മാറ്റുകയും ചെയ്തു. അച്ഛൻ വീട്ടിൽ വന്ന് കാര്യമറിഞ്ഞ ശേഷം  എന്നെ ചോദ്യം ചെയ്തു. അപ്പോൾ ഞാൻ അച്ഛനെ തല്ലുകയും ചെയ്‌തു..

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.  ഞാൻ അവനിൽ നിന്നു കുറച്ച് അകന്നിരുന്നു.  അവന്റെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്റെ ഈ ആപാരനോട് ദേഷ്യം കൂടി കൂടി വന്നു.

പെട്ടെന്ന് ഞങ്ങളുടെ എതിരെ ഒരു ലോറി വന്നു. അത് അടുത്ത് എത്തിയപ്പോൾ. ഞാൻ എന്റെ അപരന്റെ കൈകളിൽ

💬 Comments

View all comments