0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 989

കടന്നു പിടിച്ചു തിരിച്ചു. ഞാനും അവനും ലോറിക്ക് മുന്നിൽ പെട്ടു. ഞങ്ങളെ രണ്ടുപേരെയും ലോറി ഇടിച്ചു തെറിപ്പിച്ചു.

"ആാാാ "

എന്റെ ആദ്യ അപരനെ  ഞാൻ കൊല്ലുമ്പോൾ  അവന്റെ വേദന എനിക്കും അനുഭവ പെട്ടിരുന്നു. രണ്ടാമത്തവനെ തൊട്ടപ്പോൾ അവന്റെ ഓർമകളിലൂടെ എനിക്ക് സഞ്ചരിക്കാൻ പറ്റി. ഇനിയും എനിക്ക് അറിയത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കി. വിനുവിന്റെ മുത്തച്ഛൻ പറഞ്ഞത്  എനിക്ക് ഓർമ വന്നു. നിന്റെ മറ്റ് ഉലകത്തിലെ അപരൻ മാർക്ക് ആയുസ് മാത്രമേ കുടിയിട്ടുള്ളു അവരുടെ  ജീവിതം നീ യഥാർത്ഥത്തിൽ മരിക്കേണ്ട സമയത്ത്  അവസാനിച്ചു.  ഇനി അവരുടെ ജീവിതത്തിൽ  ഒരു വഴിതിരിവ് ഉണ്ടാക്കുക ആണ്‌ എന്റെ ലക്ഷ്യം. ഞാനും മായയും തമ്മിൽ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടപ്പോൾ  എന്റെ ആയുസ് കുടിയിട്ടുണ്ടെങ്കിൽ ഇനിയും എനിക്ക് അറിയാത്ത കാര്യങ്ങൾക്ക് സാധ്യത ഉണ്ട്‌

ലോറിയുടെ ടയറിനടിയിൽ പെട്ട് ഞങ്ങൾ മരണപ്പെടുമ്പോൾ വീണ്ടും എന്റെ ചുറ്റും പ്രകാശ  ഗോളം  ഉണ്ടായി. കണ്ണ് തുറക്കാൻ പറ്റാത്ത അത്ര വെളിച്ചം. ഞാൻ കണ്ണുകൾ  മുറുക്കെ അടച്ചു.  എന്റെ ശരീരം  ചുട്ടു പൊള്ളുന്നപോലെ തോന്നി. എന്റെ എല്ലുകൾ നുറുങ്ങുകയും തൊലി വലിയുകയും ചെയ്‌തു.

ഞാൻ പിന്നീട് കണ്ണ് തുറക്കുമ്പോൾ  ചുറ്റും കുറ്റ കുര് ഇരുട്ട് ആയിരുന്നു . ഞാൻ എവിടെ ആണെന്നോ  ഇപ്പോൾ എന്ത് രൂപമാണോന്നോ എനിക്ക് ഒരു പിടിയും കിട്ടിയില്ല.  ഞാൻ രണ്ട് കാലിൽ ആണ്‌ നടക്കുന്നത് അപ്പോൾ മനുഷ്യ രൂപം തന്നെയാണ്. എനിക്ക് എന്റെ നെഞ്ചിൽ എന്തോ കെട്ടി വെച്ചിരിക്കുന്ന പോലെ തോന്നി.  ഞാൻ  ഒരു വെളിച്ചത്തിനായി അലഞ്ഞു. പെട്ടന്ന് എന്തോ വെട്ടം അവിടേക്ക് വന്നു. ഒരു കാർ ആയിരുന്നു അത്.  കാറിന്റെ വെളിച്ചത്തിൽ എനിക്ക് ചുറ്റും ഉള്ള കാര്യങ്ങൾ കുറച്ച്  വ്യക്തമായി.  അത് തുറസായ  സ്ഥാലം ആണ്‌ റോഡ് പണിക്ക് ആയി റോഡ് റോളരും  മേറ്റിൽ കുനയും ഒക്കെ അവിടെ കിടപ്പുണ്ട്. കാർ അടുത്തെത്തിയപ്പോൾ അവിടെ ഉണ്ടായ വെളിച്ചത്തിൽ. കാര്യങ്ങൾ കുറച്ച് വെക്തമായി. ഞാൻ നടക്കുമ്പോൾ എനിക്ക് മുൻപേ എന്തോ നിങ്ങുന്ന പോലെ തോന്നി. ഞാൻ എന്റെ ശരീരം ഒന്ന്  നോക്കി. ഞാൻ

💬 Comments

View all comments