0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 991

ഇപ്പോൾ ഇതിനെ കൾ നല്ല ഓപ്ഷൻ ഇല്ല "

" എന്തായാലും ആദ്യം തന്നെ മുഴുവൻ കാശും ചോദിച്ചത് നന്നായി .... ഇവളെ  ഇവിടെ കഴിച്ചിട്ട ശേഷം  നമ്മുക്ക്  നേരെ  വിടാം അല്ലെ "

എനിക്ക് അകദേശം കാര്യങ്ങൾ പിടികിട്ടി. ഈ  യൂണിവേഴ്സിൽ  എനിക്ക് പകരം മരിച്ചത് എന്റെ അച്ഛൻ തന്നെയാണ്.. ഇവർ  ആർക്കോ വേണ്ടി  ഈ പെണ്ണിന്റെ ബോഡി  മറവ് ചെയ്യാൻ വന്നതാണ്.. പണി നടക്കുന്ന റോഡിന്റെ നടുവിൽ ആണ്‌ അവർ കണ്ടെത്തിയ സ്ഥാലം. ഞാൻ വളരെ പതുക്കെ  കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറി. ആ പെണ്ണിന്റെ മുഖം ഒന്ന് നോക്കി എനിക്ക് പരിജയം ഉള്ള ആരെങ്കിലും ആണോ എന്നറിയാമല്ലോ.. ഇല്ല എനിക്ക് ഇവളെ അറിയില്ല.. അപ്പോൾ ആണ് ഞാൻ എന്റെ മുഖത്തെ കുറിച്ച് ഓർത്തത്. ഞാൻ കറിനുള്ളിലെ  മിറാറിൽ എന്റെ മുഖം ഒന്ന് നോക്കി. പണ്ട് കോളേജിലെ  നാടകത്തിൽ പെൺ വേഷം കെട്ടിയത് പോലെ ഉണ്ട്‌.. എന്റെ അമ്മയുടെ ഒരു ഛായയും ഉണ്ട്‌... പെട്ടന്ന് ആണ്‌ ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചത്... ഈ മരിച്ചു കിടക്കുന്ന പെൺകുട്ടിയും ഞാനും മായി  ചെറിയ സാമ്യതകൾ ഉണ്ട്‌. അപ്പോഴാണ് ഞാൻ അവിടെ ഒരു ബാഗ് കണ്ടത്. ഞാൻ അത് തുറന്നു നോക്കി. അതിൽ  മരിച്ച പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും  കുറച്ച് ഡ്രെസ്സും ഉണ്ട്‌. ഞാൻ പെട്ടെന്ന്  അതിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്തിട്ടു.  നഗ്നത മറച്ച സ്ഥിതിക്ക്  ഇനി ഇവിടെ നിൽക്കണ്ട എന്ന് എനിക്കുതോന്നി. വെറുതെ ഈ പ്രശ്നത്തിൽ ഇടപെടേണ്ട  ... അല്ലെങ്കിൽ തന്നെ എനിക്ക് ചെയ്യാൻ ഒരുപാട് പണികൾ ഉണ്ട്‌. ഞാൻ ആ കാറിൽ നിന്നും  ഇറങ്ങാൻ ഒരുങ്ങിയപ്പോൾ ഞാൻ ഒരു പ്ലാസ്റ്റിക് ബാഗിൽ ചവിട്ടി അതിൽ നിന്ന് ഒരു ശബ്ദം വന്നപ്പോൾ ഞാൻ  ഒരു നിമിഷം അനങ്ങാതെ ഇരുന്നു എന്നിട്ട് സാവദാനം ആ കിറ്റ് വലിച്ചു മറ്റി അതിനുള്ളിൽ രണ്ടായിരത്തിന്റെ കുറച്ച് കെട്ടുകൾ ആയിരുന്നു. ഞാൻ  ആ ക്യാഷ് മുഴുവൻ  ആ പെൺകുട്ടിയുടെ ബാഗിനുള്ളിൽ വെച്ച് അതുമായി കാറിൽ നിന്നും ഇറങ്ങി ഇരുട്ടിൽ മറഞ്ഞു. അന്ന്

💬 Comments

View all comments