Chapter Title : ലക്കി ഡോണർ 8 [Danmee]
രാത്രി മുഴുവൻ ഞാൻ ഞങ്ങളുടെ ക്ലബ്ബിന്റെ മുകളിൽ കഴിച്ചു കുട്ടി. രാത്രി അവിടെ ആരും വരാറില്ല ഈ ഉലകത്തിലും അതിന് മാറ്റം ഒന്നും ഇല്ല.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. എന്റെ വീട് ലക്ഷ്യമാക്കി നടന്നു.. ഈ ഉലകത്തിലെ എന്റെ അവസ്ഥ അറിയാമല്ലോ. എന്റെ വീട് നിന്നിരിന്ന ഭാഗത്ത് ഈ ഉലകത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വീടിന്റെ ഓപ്പോസിറ്റ് പുതിയ ഒരു വീട് ഉണ്ട് മുൻപ് അവിടെ വെറും പറമ്പ് ആയിരുന്നു. അവിടെ ടു ലെറ്റ് എന്ന ബോർഡ് ഞാൻ ശ്രെദ്ധിച്ചു . ഞാൻ എന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി. അകത്തു ആളനക്കം ഉള്ള ലക്ഷണം ഇല്ലായിരുന്നു. ഞാൻ കുറെ നേരം കോളിങ് ബെൽ അടിച്ച ശേഷം തിരിച്ചു നടന്നു. പുറത്ത് കണ്ട പത്ര കാരനോട് ഞാൻ ചോദിച്ചു.
" ഈ വീട്ടിൽ ഇപ്പോൾ ആരും ഇല്ലേ "
" മോൾ ആരാ "
" ഞാൻ ഇവിടെത്തെ സ്റ്റാലിന്റെ ഫ്രണ്ട് ആണ് "
" അപ്പോൾ മോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ "
" അവന്റെ അച്ഛൻ മരിച്ചത് അറിഞ്ഞായിരുന്നു "
" അവന്റെ കാര്യം കുറച്ച് കഷ്ട്ടം ആണ് മോളെ.... അച്ഛൻ മാത്രം എല്ലാ.... അവന്റെ അമ്മയും മരിച്ചു. അവന്റെ അച്ഛനെ ആരോ വേട്ടികൊന്നതാ... 40 വെട്ട് ഉണ്ടായിരുന്നു.. മുഖം ഒക്കെ വികൃതം ആയിരുന്നു. ബോഡി കണ്ട അവന്റെ അമ്മ കുഴഞ്ഞു വീണു മരിച്ചു... പക്ഷെ അപ്പോയൊന്നും ആ ചെറുക്കന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വീണില്ല.. ആരോടും മിണ്ടാട്ടാവും ഇല്ല... മറ്റ് ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ ഇവിടെ ഒറ്റക്ക് ആണ്............ മോൾ അകത്ത് കേറി നോക്ക് അവൻ അവിടെ കാണും ..... ഇനി എന്തെങ്കിലും കടുംകൈ ചെയ്തോന്നാ....... ഞാൻ പോട്ടെ ഇപ്പോൾ പോയില്ലെങ്കിൽ എന്റെ പണി നടക്കില്ല "
അയാൾ പോയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് കേറി. വീണ്ടും കോളിങ്ങ് ബെൽ അടിച്ചു. യാതൊരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അകത്തേക്ക് നോക്കി വിളിച്ചു.
💬 Comments
View all comments