0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 993

" സ്റ്റാലിൻ..... ഡാ..... സ്റ്റാലിൻ "

ഞാൻ വിളിച്ചപ്പോൾ  അകത്ത്  എന്തെക്കെയോ  തട്ടി വിഴുന്ന ശബ്ദം കെട്ടു... പെട്ടെന്ന്  എന്റെ അപരൻ ഓടി വന്ന് വാതിൽ തുറന്നു.

" അമ്മേ  "

എന്നെ കണ്ട അവൻ ഒന്ന് നിന്നു.. കൊണ്ട് ചുറ്റും നോക്കി. എന്നിട്ട്  എന്നെ നോക്കി ചോദിച്ചു.

" ആരാ  എന്ത്  വേണം "

എനിക്ക് പെട്ടെന്ന് പറയാൻ  മറുപടി ഒന്നും  കിട്ടിയില്ല. ഞാൻ  ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.

" ഞാൻ  ഈ നാട്ടിൽ  പുതിയതാ .....അപ്പുറത്തെ  വീട്  വിൽക്കുന്നു എന്നറിഞ്ഞു. ഒന്ന്  അനേഷിക്കാൻ വന്നതാ "

" അവിടെ  നമ്പർ എഴുതി വെച്ചിട്ടുണ്ട് . വിളിച്ചാൽ മതി "

" അതല്ല വല്ല പ്രേശ്നത്തിൽ പെട്ട  വസ്തു ആണോ എന്നറിയാനാ "

" എന്റെ അറിവിൽ  കുഴപ്പം ഒന്നും ഇല്ല "

അതും  പറഞ്ഞ് അവൻ വാതിൽ അടക്കാൻ ഒരുങ്ങി.ഞാൻ വാതിലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

" തന്റെ അമ്മയെ ഒന്ന്  വിളിക്കുമോ "

" എന്റെ അമ്മ  ഇപ്പോൾ  ഇല്ല "

" താൻ വാതിൽ തുറന്നപ്പോൾ  അമ്മേ എന്ന് വിളിച്ചതോ..... ഒന്ന്  വിളിക്ക് "

" എന്റെ അമ്മ  മരിച്ചു പോയി..... നിങ്ങൾ വിളിച്ചപ്പോൾ  എന്റെ അമ്മ വിളിച്ചത് പോലെ തോന്നി.... നിങ്ങളുടെ  ശബ്ദം എന്റെ അമ്മയെ പോലെ ഉണ്ട്‌.... പിന്നെ കാണാനും  എന്റെ അമ്മയുടെ  ചെറിയ  ഛായ യുണ്ട്....... പ്ലീസ്  ഇവിടെ  നിന്ന് ഒന്ന്  പോകു "

അവൻ വാതിൽ വലിച്ചു അടച്ചുകൊണ്ട് അകത്തേക്ക്  കയറി. മാനസികമായി തകർന്ന അവസ്ഥയിൽ ആണ്‌ ഈ ഉലകത്തിലെ  ഞാൻ.. അത് ആദ്യം മറ്റി എടുക്കണം. ഞാൻ  ആ പുതിയ വീടിന് മുന്നിൽ വന്ന് നിന്ന് ആ ബോർഡിൽ നോക്കി. ആ നമ്പറിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ്‌. എന്റെ കയ്യിൽ ഫോൺ  ഇല്ലല്ലോ എന്ന് ഓർത്തത്. ഞാൻ ജംഗ്ഷനിൽ ചെന്ന്  എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗിന് ഉള്ളിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്തു.  ഞാൻ സ്റ്റിരം മൈബൈൽ റീചാർജ് ചെയ്യാറുണ്ടായിരുന്ന കടയിൽ കയറി ഒരു

💬 Comments

View all comments