0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 952

വീട്ടിൽ  ഇറക്കിയെക്ക് "

" നമ്മൾ  എന്തായാലും  കഴിച്ചിട്ടേ  പോകുന്നുള്ളൂ.... നിന്നെ വേണമെങ്കിൽ കലിങ്ങിന്റെ അവിടെ ഇറക്കം  അവിടെന്ന്  നടന്ന് പൊക്കോ "

" പോടാ  അവിടെ  വേണ്ട "

" എന്താടാ  ഇരുട്ടത് ഒറ്റക്ക് പോകാൻ പേടി ഉണ്ടോ"

" അവന് എന്ത് പേടി .... വല്ല പ്രേതവും വന്നാൽ  തന്നെ  നിളത്തിൽ രണ്ട്  മന്ത്രം ചൊല്ലിയാൽ പോരേ "

" പോടാ "

" ഡാ  ഈ  പ്രേതം  ഒക്കെ  ഉണ്ടോ  അതിനെ  കുറിച്ച് നിന്റെ മുത്തച്ഛൻ എന്താ  പറഞ്ഞിട്ടുള്ളത് "

" ഡാ  പ്രേതം എന്നത് ഒക്കെ  അന്തവിശ്വാസങ്ങൾ ആണ്......  പിന്നെ  നമ്മുടെ  ജാതക പ്രകാരമുള്ള ആയുസ് തീരും മുൻപ് വല്ല അപകടം പറ്റി മരിക്കുക  ആണെങ്കിൽ  നമ്മുടെ  ഗ്രഹനില  അനുസരിച്ച് നമ്മുടെ  സാനിധ്യം ഇവിടെ കാണണം  .... അത്‌ കൊണ്ട്  നമ്മൾ  ജീവിച്ചിരിക്കുന്ന  യൂണിവേഴ്‌സിലെ നന്മുടെ പ്രവർത്തികളുടെ  നിഴൽ  ഇവിടെ പ്രതിഭലിക്കും അത്രയേ  ഉള്ളു....  അല്ലാത്ത അത്‌  ഉപദ്രവിക്കുക ഒന്നും ഇല്ല "

" എന്ത്  പറഞ്ഞാലും  അവന്  ഉത്തരം ഉണ്ട്‌ .....  .... എന്നിട്ട് നിന്നോട്  ഇതൊന്നും  പഠിപ്പിച്ചിട്ടില്ലേ നിന്റെ മുത്തച്ഛൻ "

" ഡാ  അവനെ ഇട്ട്  വരാതെ  "

" ഡാ എനിക്ക് നല്ല വിശപ്പ്  ഉണ്ട്‌  ... നീ  ആലിന്റെ മുട്ടിലെ തട്ട് കടയിലേക്ക്  വിട്. "

" ഡാ  എന്നെ  ആക്കിയിട്ട് പോടാ .......  ഞാൻ  വൃതത്തിൽ ആണ്‌ "

" ഇത്‌  ആദ്യമേ  പറയണ്ടേ  നിനക്ക്  ദേശയും  സാമ്പാറും  വെടിച്ചു താരം "

"ഡാ വണ്ടി  ഒതുക്ക് "

അജീഷ് കാർ  തട്ടുകടക്ക് അടുത്ത് നിർത്തി. ഞങ്ങൾ  തട്ടുകടയിലേക്ക് നടന്നു.

"ഡാ വിനു ഇവിടെ  "

"അവൻ  കാറിൽ തന്നെ  ഇരിപ്പുണ്ട്...... ഡാ ഇറങ്ങി വാടാ "

" ഡാ  നിങ്ങൾ  കഴിച്ചിട്ടു വാ ഞാൻ  ഇവിടെ  ഇരിക്കാം "

വിനു കാറിൽ തന്നെ ഇരുന്നു അവനെ വിളിച്ചിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ  തട്ടുകടയിലേക്ക് നടന്നു.

എന്റെ പേര് സ്റ്റാലിൻ. പേര് കേൾക്കുമ്പോൾ തന്നെ  മനസിലാകും  എന്റെ അച്ഛൻ  ഒരു  കമ്മ്യൂണിസ്റ്റ്കാരൻ ആണ്‌ അത്‌ കൊണ്ട് തന്നെ  എനിക്ക്  ഈ ജ്യോതിഷത്തിൽ ഒന്നും വിശ്വാസം ഇല്ല.  അച്ഛൻ  നാട്ടുകാരുടെ  ഏത് ആവിശ്യത്തിനും ഓടി നടക്കും  പക്ഷെ സ്വന്തം വീട്ടിൽ  അടുപ്പ് പോകയണം എങ്കിൽ എന്റെ

💬 Comments

View all comments