0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 995

മോട്ടിവെറ്റ്‌ ചെയ്യലാണ് ലക്ഷ്യം. അതിനായി ഞാൻ ഇടക്ക് ഇടക്ക് എന്റെ വീട്ടിൽ പോകാൻ തുടങ്ങി. പതിയെ അവനും ഓരോ ആവിശ്യത്തിന് എന്റെ വീട്ടിൽ വരാൻ തുടങ്ങി. പക്ഷെ അവനെ എല്ലാ എന്നെ  പഴയ പോലെ ആക്കാൻ വേണ്ടി ഞാൻ ചെയ്തത് എല്ലാം പഴയി. ഇതിനിടക്ക് ഞാൻ എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന ക്യാഷ് കൊണ്ട്  ജംഗ്ഷനിൽ ഒരു ജ്യൂസ്‌ പാർലർ തുടങ്ങി.  എന്നെ  അതിന്റ ക്യാഷ്യൽ ഇരുത്തി. ഒരു ജോലി ഉണ്ടെങ്കിൽ  മനസ്സ് പതുക്കെ  മറ്റ് ചിന്തകളിൽ നിന്നും മാറും എന്ന് കരുതി ചെയ്തത് ആണ്‌.

ഇതിനിടക്ക്  ഞാൻ വിനുവിനോട്  സൗഹൃദം സ്ഥാപിച്ചു അവന്റെ തറവാട്ടിൽ പോകാൻ ഉള്ള മാർഗം ആലോചിച്ചു. ഒരു ദിവസം ടൗണിൽ നിന്ന് വരുമ്പോൾ  ഞാൻ  ഈ ലോകത്തിലെ മായയെ കണ്ടു. ഞാൻ എന്താ ഇത്‌ ചിന്തിക്കാത്തത് എന്നോർത്ത് സ്വയം പാഴിച്ചു. മായയെ  ഞാനും മായി കുട്ടിമുട്ടിച്ചാൽ ഈ ലോകത്തിലെ എന്റെ പ്രശ്നം തിരുമല്ലോ. വിനുവിന്റെ പുറകെ പോയതു കൊണ്ടാവും എനിക്ക് അങ്ങനെ തോന്നാത്തത്. ഞാൻ മായയുടെ പുറകെ പോയി. ഇവളുടെ വിവഹം കഴിഞ്ഞു കാണുമോ. കഴിഞ്ഞാലും കുഴപ്പം ഇല്ല  ഇവളെ  എന്റെ കടയിലേക്ക് കൂട്ടികൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷെ വിഷമത്തോടെ  ഞാൻ  ആ സത്യം മനസിലാക്കി... ഈ  ലോകത്തിൽ  മായ  ഒരു വേശ്യയാണ് . അവളുടെ പുറകെ പോയപ്പോൾ എനിക്ക്  അത് മനസിലായി.

ഒരു ദിവസം മായ അവളുടെ ക്ലൈന്റ്ന്റെ വീട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

" മായ നിനക്ക്  എന്ത്  പറ്റി...... നീ എന്താ  ഈ പണി ചെയ്യുന്നത് "

" നീ ആരാ ഇതൊക്കെ ചോദിക്കാൻ "

" എന്നെ മനസിലായില്ലേ .... ഞാൻ നിന്റെ കൂടെ  പഠിച്ചിട്ടുണ്ട്..... നീയും  സ്റ്റാലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ "

" സ്റ്റാലിൻ .......  സ്വന്തം ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാത്ത  മണ്ടൻ."

"  നിന്റെ മാമന്റെ കൂടെ  അല്ലായിരുന്നോ  നീയും അമ്മയും  പിന്നെ എന്ത് പറ്റി.... കാശിന് വേണ്ടിയാണ് നീ ഇത്‌ ചെയ്യുന്നത്

💬 Comments

View all comments