Chapter Title : ലക്കി ഡോണർ 8 [Danmee]
എങ്കിൽ ഞാൻ നിന്നെ സഹായിക്കാം "
" എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടം അല്ല.... നീ വീട് ഞാൻ പോട്ടെ "
" നിനക്ക് സ്റ്റാലിനെ ഇപ്പോഴും ഇഷ്ടം ഉണ്ടോ "
" എനിക്ക് ഇപ്പോൾ ആരോടും ഒന്നും തോന്നാറില്ല "
" നീ ഇപ്പോൾ ചെയ്യുന്ന ജോലി നീ സ്റ്റാലിന് വേണ്ടി ചെയ്യുമോ...... ഞാൻ ക്യാഷ് താരം..... പക്ഷെ നീ ഇപ്പോൾ ഒരു കാൾ ഗേൾ ആണെന്ന് അവൻ അറിയരുത്.... ഞാൻ പറയും പോലെ ചെയ്താൽ മതി. "
" നീ എന്താ ഈ പറയുന്നത് ....... എനിക്ക് അവനെ കാണുന്നത് പോലും ഇഷ്ട്ടം മല്ല "
" അത് സാരമില്ല .... നിന്റെ ഏതോ ഒരു കസ്റ്റമർ ആണെന്ന് കരുതി അവനോട് സംസാരിക്കുകയും ഇടപെടുകയും ചെയ്താൽ മതി "
" ഇതിൽ നിനക്ക് എന്താ ലാഭം "
" എന്റെ ലാഭം നീ അറിയുന്നത് എന്തിനാ.... നിനക്ക് ഞാൻ പറയുന്ന ക്യാഷ് തരും "
ഞാൻ മായയും മായി ഡീൽ ഉറപ്പിച്ച ശേഷം. ജൂസ് പാർലരിലേക്ക് പോയി. അവിടെ മിസ്റ്റർ മീ ഉണ്ടായിരുന്നു. ഞാൻ സാധരണ പോലെ അവനോട് പെരുമാറി കൊണ്ട് അവിടെ കസ്റ്റമേഴ്‌സിനെ അറ്റന്റ് ചെയ്തു കൊണ്ട് നിന്നു. ആപ്പോൾ ഞാൻ പറഞ്ഞത് അനുസരിച്ച്. മായ അങ്ങോട്ട് വന്നു. ഞാൻ അവളെ സാധരണ ഒരു കസ്റ്റമാറേ പോലെ സ്വികരിച്ചു ഇരുത്തി. എന്നിട്ട് മറ്റ് കസ്റ്റമേഴ്‌സിനോട് സംസാരിക്കുന്നത് പോലെ നിന്നുകൊണ്ട് മിസ്റ്റർ മീ യോട് പറഞ്ഞു.
" സ്റ്റാലിൻ ആ ടേബിളിലേക്ക് ഒന്ന് ചെല്ലു "
എന്റെ ഒന്ന് നോക്കിയ ശേഷം അവൻ ഞാൻ പറഞ്ഞ ഭാഗത്തേക്ക് നോക്കി. ഒരു നിമിഷം അവൻ നിശബ്ദനായി നിന്നു. പിന്നെ പതുക്കെ മായയുടെ അടുത്തേക്ക് ചെന്നു.
" മായ "
" സ്റ്റാലിൻ "
" നിന്നെ ഞാൻ എത്ര തിരക്കിയെന്നോ എവിടെ ആയിരുന്നു ഇത്രയും കാലം "
" ഡാ അത് "
അവർ തമ്മിൽ സംസാരം തുടന്നു. ഞാൻ അത് നോക്കി നിന്നു.
💬 Comments
View all comments