Chapter Title : ലക്കി ഡോണർ 8 [Danmee]
മായ പോയതിന് ശേഷം മിസ്റ്റർ മീയുടെ മുഖത്ത് ചെറിയ ചിരിയൊക്കെ വരുന്നുണ്ടായിരുന്നു. എനിക്കും അത് തന്നെയായിരുന്നു വേണ്ടത്. അന്ന് മിസ്റ്റർ മീ ഷോപ്പിൽ നിന്നും നേരത്തെ ഇറങ്ങി. ഞാൻ അപ്പോൾ ഇനി എന്ത് എന്ന് ആലോചിച്ചു. കാരണം ഒരുപാട് നാൾ മയക്ക് അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല. ഞാൻ വിനുവിന്റെ വീട്ടിൽ കയറാൻ ഉള്ള മാർഗങ്ങൾ ആലോചിച്ചു.
ഈ ദിവസങ്ങളിൽ എല്ലാം ഞാൻ എന്നെ തന്നെ ആസ്വദിക്കുക ആയിരുന്നു. രണ്ട് മൂന്ന് ദിവസമായി . മിസ്റ്റർ മീ കടയിൽ ലീവ് എടുക്കുകയും വന്നാൽ തന്നെ നേരത്തെ പോകുകയും ചെയ്‌തു.
ഒരു ദിവസം വൈകിട്ട് ഞാൻ ഷോപ്പ് ക്ലോസ് ചെയ്യുന്ന സമയത്ത് . മിസ്റ്റർ മീ അങ്ങോട്ട് വന്നു.മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു.
" എന്താ സ്റ്റാലിൻ... ഇന്നത്തെ റൊമാൻസ് ഇത്ര പെട്ടെന്ന് കഴിഞ്ഞോ "
" റൊമാൻസ്..... മാങ്ങാ തൊലി....... നിന്നോട് എനിക്ക് മാമാ പണി ചെയ്യാൻ ആരാ പറഞ്ഞത് "
അപ്പോൾ മിസ്റ്റർ മീ എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ്. കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് ഞാൻ മനസിലാക്കി.
" ഡാ.... സോറി.... നിന്നെ കണ്ട നാൾ മുതൽ നീ വല്ലാതെ മൂഡ് ഓഫ് ആയിരുന്നല്ലോ......... നിന്റെ ഫ്രണ്ട് വിനു പറഞ്ഞ ഞാൻ മായയെ കുറിച്ച് അറിഞ്ഞത്..... പക്ഷെ അവളെ കണ്ടു കഴിഞ്ഞ ശേഷമാ ഞാൻ അവളുടെ ജോലി എന്താണെന്ന് അറിഞ്ഞത്. "
" നിർത്ത് കൂടുതൽ ഉരുളണ്ട........ മായയെ അവൾ ഇവിടുന്ന് പോയത് മുതൽ ഞാൻ അനേഷിക്കുന്നതാ.... ഒടുവിൽ അവൾ ഒരു വേശ്യ ആണെന്ന് ഞാൻ അറിഞ്ഞ സമയത്ത് ആണ് എന്റെ അച്ഛനും അമ്മയും മരിക്കുന്നത്....... എല്ലാം മനസിലാക്കിയിട്ടും അവൾ എന്റെ ജീവിതത്തിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചു......... ഇന്ന് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തപ്പോൾ ആണ് അവൾ ...... നിങ്ങൾ തമ്മിൽ ഉള്ള ഡീൽ നെ കുറിച്ച് പറയുന്നത് "
" സോറി ..... ഞാൻ നിന്റെ നല്ലതിന് വേണ്ടി ചെയ്തത് ആണ്.... "
" എന്ത് എന്നെ ഇഷ്ടം അല്ലാത്ത ഒരുത്തിയെ
💬 Comments
View all comments