Chapter Title : ആ ഒരു വിളിക്കായ്?[Demon king]
പോലും നോക്കാതെ ഞാൻ അത് വലിച്ച് കീറി അവന്റെ മുഖത്തേക്ക് എറിഞ്ഞു. എന്നിട്ട് അവനെ നോക്കി ഒന്ന് പുചിച്ച് പുറത്തേക്ക് നടന്നു.ഞങൾ നേരെ പോയി ആൽ തറയിൽ ഇരുന്നു. വിശപ്പ് തീരെ ഇല്ലാത്തത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ ആൽ തറയിൽ ഞങ്ങളിൽ നിന്ന് കുറച്ച് വിട്ട് ഇരുന്നു. ഞങൾ ഞങളുടെ സ്ഥിരം പരിപാടി ആയ വെറുപ്പിക്കൽ continue ചെയ്തു.
"' മോളെ....'"
ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. അമ്മ. എന്റെ എല്ലാ പിറന്നാളിന് ഇങ്ങനെ വരും. റൂമിൽ വന്നാൽ എന്നെ കാണാൻ കിട്ടില്ല എന്ന് അറിയാ. അത് കൊണ്ട് ആണ് കോളജിൽ ലഞ്ച് ബ്രേക്ക് സമയത്ത് വരുന്നത്.
എനിക്ക് അമിത സ്വാതന്ത്ര്യം തരുന്നതിന് അമ്മ എന്നും എതിരായിരുന്നു. അതുകൊണ്ട് എനിക്കെന്നും അമ്മയോട് വെറുപ്പ് ആണ്. എന്നാലും പെറ്റ വയർ അല്ലേ... നമ്മൾ എത്ര വെറുത്താലും അത് നമ്മളെ തേടി വരും.
ദിയ: നിങ്ങളോട് എത്രവട്ടം പറഞ്ഞിട്ടുണ്ട് എന്റെ മുമ്പിൽ ഇങ്ങനെ വന്നു നിൽക്കരുത് എന്ന്.
അമ്മ: നീ വരണ്ടാ എന്ന് പറഞ്ഞാല് എനിക്കത് കേൾക്കാൻ പറ്റോ... നീ എന്റെ ഏക മോൾ അല്ലേ. നിന്റെ പിറന്നാൽ ആയിട്ട് ഞാൻ എന്റെ കയ്യുകൊണ്ട് ഉണ്ടാക്കിയ സദ്യ കൊണ്ടുവന്നിട്ടുണ്ട്. നിന്റെ കൂട്ടുകാരെ വിളിച്ച് വാ....
ദിയ: എനിക്കൊന്നും വേണ്ടാ.... ഞാൻ ഇന്നലെ രാത്രി പാർട്ടി നടത്തിയിരുന്നു. അതുകൊണ്ട് കൊറേ ഫുഡും കഴിച്ചു.
അമ്മ: പുറത്തെ ഭക്ഷണം പോലെ ആണോ മോളെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം. നീ വന്ന് കഴിച്ച് നോക്ക്. എനിക്ക് വേണ്ടിയെങ്കിലും. ഒന്നല്ലെങ്കിൽ എന്റെ മോൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലെ.
ദിയ: ഞാൻ നിങ്ങളോട് കഷ്ട്ടപ്പെടാൻ പറഞ്ഞോ... എനിക്കൊന്നും വേണ്ടാ...
എന്റെ ശബ്ദം അമ്മക്ക് നേരെ ഉയർന്നു.
ഞാൻ അത്രയും പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. സന്തോഷത്തോടെ കാണാൻ വന്ന അമ്മയെ നിറ കണ്ണുകളാൽ ഞാൻ മടക്കി അയച്ചു.
ദിയ: ഒന്ന് നിന്നേ......
എന്റെ വിളി കേട്ട് തിരിച്ച് പോകാൻ നിന്ന അമ്മ തിരിഞ്ഞ് നോക്കി.
ദിയ: ഡാ നിതിനേ.....
കുറച്ച് അപ്പുറത്ത് മാറി ഇരുന്ന് ഇതൊക്കെ കേട്ടുകൊണ്ട് ഇരുന്ന അവൻ എന്റെ വിളി കേട്ടപ്പോൾ ഇങ്ങോട്ട് വന്നു.
ദിയ: ഇൗ തള്ള എന്റെ പിറന്നാള് ആണെന്നും പറഞ്ഞ് എന്തോക്കെയോ കൊണ്ടുവന്നിട്ടുണ്ട്.നിനക്ക് വേണമെങ്കിൽ പോയി ഞണ്ണിക്കോ... തല്ല് കൊള്ളാൻ ആരോഗ്യം
💬 Comments
View all comments