0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 638
വേണ്ടേ... അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി പുറത്ത് വരുന്നത് ഞാൻ കണ്ടു. സ്വന്തം അമ്മയെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസപത്രം ആക്കിയറികൊണ്ടാവാം. "' വാ അമ്മേ... "' കരഞ്ഞുകൊണ്ടിരുന്ന എന്റെ അമ്മയുടെ കരങ്ങൾ പിടിച്ച് അവൻ സ്നേഹം തുളുമ്പുന്ന ചിരിയോടെ വിളിച്ചുകൊണ്ടുപോയി. അവൻ അമ്മേ എന്ന് വിലിച്ചതോണ്ടാണ് തോനുന്നു ആ സമയം അമ്മയുടെ മുഖം കുറച്ച് പ്രകാശം ആയി. ഞാൻ സംസാരത്തിന്റെ ഇടയിൽ ഇടക്ക്‌ അവരെ നോക്കുന്നുണ്ടായിരുന്നു. കുറച്ച് അപ്പുറമായി ഇരുന്ന് അമ്മ അവന് ചോറ് വിളമ്പി കൊടുക്കുന്നു. അമ്മയുടെ മുഖത്തെ ആ സങ്കടം ഒക്കെ ഇല്ലാതെ ആയിരുന്നു. അവന്റെ ചിരിയോട് കൂടെ ഉള്ള സംസാരത്തിൽ അമ്മ കണ്ണും നട്ട് ഇരിക്കുന്നു. കുറച്ച് സമയം കഴിഞ്ഞ് ഒന്നുകൂടി നോക്കിയപ്പോൾ അമ്മ അവന് ചോറ് വാരികൊടുക്കുന്നത് ആണ് ഞാൻ കണ്ടത്. തിരിച്ച് പോകുന്നതിനു മുമ്പ് അമ്മ എന്റെ അടുത്ത് വന്നു അമ്മ: മോളെ... നീ അവനെ എന്തിനാണ് കൂടെ കൂട്ടിയിരിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ പറഞ്ഞാല് നീ അനുസരിക്കില്ല എന്നും എനിക്കറിയാം. എന്നാലും ഞാൻ പറയാ... ആ പവത്തെ ഉപദ്രവിക്കരുത്... ഇത്രയും പറഞ്ഞ് നിറ കണ്ണുകളാൽ അമ്മ അവിടെ നിന്നും പോയി. ആൻ: എന്താ ഡീ അമ്മ പറഞ്ഞെ... ദിയ: ഓ... ആ തള്ളക്ക്‌ അവനോട് സിമ്പതി. പോകാൻ പറ. ജീവിതത്തിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും ഞാൻ പുച്ഛിച്ച് തള്ളിയിട്ടേ ഉള്ളൂ. അങ്ങനെ വേറൊരു ഞായറാഴ്ച കൂടി വന്നെത്തി. സൺഡേ പാർട്ടിയ്ക്ക് റെഡി ആവാൻ നിതിനോട് പറഞ്ഞപ്പോ യാതൊരു മടിയും ഇല്ലാതെ അവൻ സമ്മതം മൂളി.
അന്നത്തെ പോലെ അവനെ ഒരു 6:30 ആയപ്പോൾ പിക് ചെയ്യാൻ പോയി. ഇത്തവണ ഒരു സാദാ ഡ്രസ്സ് ഇട്ട് ആണ് അവൻ നിന്നത്. കൂടുതൽ ഒരുക്കം ഒന്നും ഇല്ല. ജീപ്പ് നേരെ പബിൽ എത്തി. പതിവ് പോലെ എന്റെ വാലുകൾ അവിടെ നിൽപ്പുണ്ട്. നിതിൻ ജീപ്പിൽ നിന്നും ഇറങ്ങി ഒരു വാക്ക് പോലും മിണ്ടാതെ ആൻ ന്റെ ഒപ്പം പോയി. മനു: അവൻ ഇതൊരു തൊഴിൽ ആക്കാൻ ഉള്ള പരിപാടി ആണെന്ന് തോനുന്നു. ദിയ: എന്തായാലും ഇന്നത്തോടെ അവൻ നമ്മുടെ അടുത്ത് വരുന്നത് നിർത്തും. അത്രയും പറഞ്ഞ് ഞങൾ അകത്തേക്ക് കേറി പോയി. ഓരോ ബീർ ആദ്യം തന്നെ കേറ്റി. And the party begin കുറച്ച് കഴിഞ്ഞപ്പോ മുസിക് ഓഫ്

💬 Comments

View all comments