Chapter Title : ആ ഒരു വിളിക്കായ്?[Demon king]
ഒരു തരം വേദന.
'" നീ കിടക്ക് . ഇപ്പൊ ഡിസ്ചാർജ് ആക്കും. ഞാൻ ഇപ്പൊൾ വരാം. "'
അവനെ അവിടെ ആക്കി ഡോക്ടറുടെ അടുത്ത് പോയി മരുന്നും ഡിസ്ചാർജ് ചീട്ടും എഴുതി വാങ്ങി. ശരീരം മാത്രം ഉള്ള അവസ്ഥ. മനസ്സ് വേറെ എവിടെയോ ആണ്. ബില്ല് അടച്ച് ഞാൻ അവനെ കൊണ്ട് തിരിച്ച് ലോഡ്ജിലേക്ക് തിരിച്ചു.അവനെ റൂമിൽ ആക്കിയ ശേഷം ഞാൻ നേരെ ഹോട്ടലിലേക്ക് തിരിച്ചു .
റോഷനും മനുവും മായയും ആൻനും ഒക്കെ കോളജിൽ പോയി. റൂമിൽ ഞാൻ ഒറ്റക്കും ആയി. കൊറേ നേരം എന്തോക്കെയോ ആലോചിച്ച് കിടന്നു. ജീവിതത്തിൽ ഞാൻ എത്രയോ പേരെ കരയിച്ചിരിക്കുന്നു എത്രയോ പേരുടെ ജീവിതം വച്ച് കളിച്ചിരുന്നു. അന്നെല്ലാം മനസ്സിൽ ഒരു അട്ടഹാസം ആയിരുന്നു.
നിതിൻ. ആരാ അവൻ. ഇതിന് മുമ്പ് ഞാൻ ഇത് പോലെ ഒരു ഫീൽ അനുഭവിച്ചിട്ടില്ല. കണ്ണടച്ചാൽ അവന്റെ കരയുന്ന മുഖം.
പെട്ടെന്ന് ആണ് എനിക്ക് ബോധം വന്നത്. ഞാൻ ഓടി പോയി എന്റെ ഹാൻഡ് ബാഗ് തുറന്നു. അതേ... അന്ന് അവൻ പോലും അറിയാതെ അവന്റെ മുറിയിൽ നിന്നും മോഷ്ടിച്ച അവന്റെ ഡയറി.
ആദ്യ പേജിൽ ഉണ്ടായിരുന്ന ആ സ്ത്രീയുടെ ഫോട്ടോ ഞാൻ മാറ്റി വച്ചു. എന്നിട്ട് ഡയറിയുടെ ആദ്യ പേജ് മറച്ചു.
??????????????????
-""" എന്റെ ജീവിതം തുടങ്ങുന്നത് തന്നെ ഒരു ദുരന്തത്തിൽ നിന്ന് ആണ്. എന്റെ പേര് നിതിൻ. അമ്മ ജിഷ അച്ഛൻ രാജൻ. മലേഷ്യയിൽ ബിസിനസ് മാൻ ആണ് ആള്.എന്റെ ഡെലിവറി ദിവസം ആണ് അച്ഛൻ നാട്ടിലേക്ക് എത്തിയത്. എയർപോർട്ടിൽ നിന്ന് എന്നെ കാണാൻ വന്ന അച്ഛന്റെ കാറിൽ ഒരു ലോറി ഇടിച്ച് അച്ഛൻ മരിച്ചു. എന്റെ ജനനവും അച്ഛന്റെ മരണവും ദൈവം ഒരേ നാൾ കുറിച്ചു. ഒരു മകനെ കിട്ടി ഭർത്താവിനെ നഷ്ട്ടപ്പെട്ട അമ്മ ആകെ തളർന്നു പോയി.
അച്ഛൻ സമ്പതിച്ചത് എല്ലാം അമ്മക്ക് നിയമ പ്രകാരം വന്നെത്തി. പക്ഷേ അമ്മക്ക് പിഴച്ചത് സുധീർ എന്ന ആളുടെ കാര്യത്തിൽ ആണ്. അച്ഛന്റെ മരണ ശേഷം രണ്ട് വർഷം കഴിഞ്ഞ്
💬 Comments
View all comments