Chapter Title : ആ ഒരു വിളിക്കായ്?[Demon king]
ആയിരുന്നു. എനിക്ക് എന്താണ് പറ്റിയത് എന്ന് അറിയില്ല. അവന്റെ കയ്കൾ ചവിട്ടി നിന്നവനെ തള്ളി മാറ്റി അവന്റെ കരണം അടിച്ച് പൊട്ടിച്ചത്. പെട്ടെന്ന് dj music off ചെയ്തു.എല്ലാവരും എന്നെ നോക്കുന്നത്. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കോസ്റ്റ്യൂം റൂമിലേക്ക് കൊണ്ടുപോയി.കൈകളിലൂടെ മൊത്തം കുപ്പിച്ചില്ലുകൾ കുത്തി കേറിയിരുന്നു. അവന്റെ കൈകൾ ഞാൻ വാഷ് ചെയ്ത് കുത്തി തറച്ച് നിന്നിരുന്ന കുപ്പിചില്ലുകൾ ഞാൻ വേഗത്തിൽ വലിച്ച് എടുത്തു. വേദനിച്ചു അവൻ കരഞ്ഞു എങ്കിലും ഞാൻ അതൊന്നും കണക്കാക്കിയില്ല.
ദിയ: വേഗം ഡ്രസ്സ് മാറ്റി വാ... ഞങൾ പുറത്ത് ഉണ്ടാവും.
അവൻ ഒന്ന് തല ആട്ടുക മാത്രം ചെയ്തു.വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ പാമ്പുകൾ ഒക്കെ ഇഴഞ്ഞ് വണ്ടിയിൽ കയറിയിരുന്നു. ഞാൻ വണ്ടിയിൽ കയറി ഇരുന്ന് അവനെ വെയിറ്റ് ചെയ്തു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ അവൻ ഞങളുടെ ജീപ്പിന്റെ അടുത്തേക്ക് നടന്നു വരുന്നു.
മേക്കപ് ഒക്കെ കഴുകിയപ്പോൾ അവന്റെ ദേഹത്തെ മുറിവുകൾ നേരെ കാണുവാൻ തുടങ്ങി. നെറ്റി പൊട്ടിയിട്ടുണ്ട്. അടി കൊണ്ട് ഒരു കണ്ണിന്റെ ഭാഗം വീങ്ങിയിരിക്കുന്നു.വേദന കൊണ്ട് കയ്യുകൾ രണ്ടും പൊക്കി ആണ് വരവ്. എങ്ങനെ ഒക്കെയോ അവൻ വണ്ടിയിൽ കയറി.
ഞാൻ വണ്ടി നേരെ ഹോട്ടൽ താജ് പലസിലേക്ക് വിട്ടു. അവരെ ഒക്കെ അവിടെ ഇറക്കി ഞാൻ നേരെ ഇവൻ താമസിച്ചിരുന്ന ലോഡ്ജ്ലേക്ക് വിട്ടു. കേറിയപ്പോൾ മുതൽ കണ്ണടച്ച് കിടക്കുകയാണ് അവൻ.
വണ്ടി ലോഡ്ജിന്റെ മുന്നിൽ എത്തി. എന്നാല് അവൻ എഴുന്നേറ്റില്ല.
ദിയ: ഡാ... മൈരേ ... എഴുന്നേൽക്ക് . ലോഡ്ജ് എത്തി.എനിക്ക് പോണം.
💬 Comments
View all comments