Chapter Title : ആ ഒരു വിളിക്കായ്?[Demon king]
രൂപത്തിലും എല്ലാം എന്റെ അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നു .
ഇപ്പൊൾ ഞാൻ പത്താം ക്ലാസ്സ് എത്തി. ജിതിൻ ചേട്ടൻ കൂട്ടുകാരും ആയി വന്ന് എന്നെ ഇടക്കിടക്ക് തല്ലുന്നുണ്ട്. കൂടാതെ വീട്ടിൽ ജിതിലയും എന്നെ ഉപദ്രവുക്കുന്നുണ്ട്.
ഇന്നലെ ഒരു പെണ്ണ് എന്നോട് കൂട്ട് കൂടാൻ വന്നു. പേര് ഷാഹിന. സുന്ദരി ആണ്. വന്നപ്പോ തൊട്ട് കൊറേ പയ്യന്മാർ അവളുടെ ഒപ്പം കൂടിയിരുന്നു. അതിൽ ജിതിനും ഉണ്ടായിരുന്നു. എന്നോട് വന്ന് മിണ്ടിയ അവളെ ഞാൻ അൽബുധത്തോടെ ആണ് നോക്കിയത്. ഏറെ നാളുകൾക്ക് ശേഷം ഞാൻ വളരെ സന്തോഷം ആയി. സ്കൂൾ മാറി വന്ന ഒരു കുട്ടി ആണ്. എന്നോട് ഇതിന് മുമ്പ് ഒരാളും ഇങ്ങനെ സ്നേഹം കാണിച്ചിട്ടില്ല . എന്നാല് അന്ന് എന്നെ കാത്ത് നിന്നത് എന്റെ ഹൃദയത്തില് ഏറ്റവും മുറിവ് ഏൽപ്പിച്ച ആ നിമിഷത്തിന് വേണ്ടി ആയിരുന്നു. അവസാന പിരീഡ് ക്ലാസ്സിൽ കേറി വന്ന hm എന്നെയും അവളേയും ചെവിക്കു പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുപോയി. ഓഫീസിൽ പോയ എന്നെയും അവളേയും പൊതിരെ തല്ലി.കാര്യം വേറെ ഒന്നും അല്ല. മൂത്ര പുരയുടെ അവിടെ എന്നെയും ഷാഹിനയെയും കാണാൻ പാടില്ലാത്ത സഹജര്യതിൽ കണ്ടു എന്ന് ജിതിനും കൂട്ടുകാരും മാഷിനോട് പറഞ്ഞിരിക്കുന്നു. ഞങൾ പറയുന്ന സത്യം കേൾക്കാൻ അവിടെ ആരും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോ അവളുടെ വാപ്പ വന്ന് അവളെ പൊതിരെ തല്ലി. എനിക്കും കിട്ടി ചൂടിൽ ഒന്ന്. എന്നിട്ട് TC വാങ്ങി അവിടുന്ന് പോയി. അയാൽ അവളുടെ പഠിപ്പും നിർത്തി. ചെയ്യാത്ത തെറ്റിന് അഭമാനിത ആയ അവളുടെ സുന്ദരമായ കലങ്ങിയ മുഖം കൊണ്ട് എന്നെ നോക്കിയ നോട്ടം ഇപ്പോളും എന്റെ മനസ്സിൽ നിറഞ്ഞ് നിൽപ്പുണ്ട്.
അന്ന് മുതൽ എനിക്ക് പേടിയാണ് ആരോടെങ്കിലും ഒന്ന് മിണ്ടാൻ. ക്ലാസ്സിലെ ചിലരുടെ സംസാരത്തിൽ നിന്ന് ഷാഹിനയുടെ നിഖാഹ് ഉറപ്പിച്ചു എന്ന് കേട്ടു. പ്രായ പൂർത്തി ആയി നിഖാഹ് കഴിക്കും. പക്ഷേ അവളെ ഇനി അവർ പഠിക്കാൻ വിടില്ല. ഞാൻ കാരണം നന്നായി പഠിക്കുന്ന ഒരു പെണ്ണിന്റെ ജീവിതം തുലഞ്ഞു. അങ്ങനെ ഞാൻ കാരണം ഒരു
💬 Comments
View all comments