0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 518

അവൻ ഹോസ്റ്റലിലേക്ക് നടന്നു.

അപ്പോഴും ടീച്ചറുടെ ബോഡി സ്പ്രേയുടെ മണം തന്നെ വിട്ടു പോയിട്ടില്ലെന്ന് അവന് മനസിലായി.

അങ്ങനെ ചിന്തകളിൽ ആറാടിക്കൊണ്ട് നടന്നു നടന്നു അവൻ ഹോസ്റ്റലിൽ എത്തിച്ചേർന്നു.

ഹോസ്റ്റൽ ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്ക് സ്‌റ്റെപ്സ് വഴി ചടപ്പോടെ കയറിയ ആദി അവിടെ എത്തിയതും റൂം നമ്പർ നാലിന്റെ മുൻപിൽ നിന്നു ഡോറിൽ പതിയെ കൊട്ടി.

അല്പം കഴിഞ്ഞതും ഡോർ കിരു കിരാ ശബ്ദത്തോടെ മലർക്കനെ തുറക്കപ്പെട്ടു.

വാതിൽ തുറന്ന മുടിയും താടിയും നീട്ടി വളർത്തിയ ചെറുപ്പക്കാരനെ ആദി ചുഴിഞ്ഞൊന്നു നോക്കി.

ആൾടെ കറുത്ത ചുണ്ടിൽ എരിയുന്ന സിഗരറ്റും ഉള്ളം കയ്യിൽ ഞെരുങ്ങിയിരിക്കുന്ന മദ്യം നിറച്ച ഗ്ലാസും കണ്ട് ആദി അമ്പരന്നു.

"ഹാ മാഷേ വാ "

അയാൾ ആദിയ്ക്ക് വേണ്ടി വഴിയൊരുക്കി.

ആദി ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് കയറി.

മുറിയിലാകെ സിഗരറ്റിന്റെ നിറഞ്ഞു നിന്നിരുന്ന പുകപടലം കാരണം ആദിയ്ക്ക് ആകപ്പാടെ ശ്വാസം മുട്ടി.

അവൻ അയാളെ ഒന്ന് പാളി നോക്കി.

"എന്റെ ടോണി ഒരു മയത്തിൽ ഇതൊക്കെ വലിച്ചു കേറ്റിക്കൂടെ? "

"അതെന്താ മാഷേ? "

"ഇതൊക്കെ എത്രത്തോളം ഡേഞ്ചർ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ... സിഗരറ്റിൽ നിന്നും വരുന്ന പുക വലിക്കുന്നവർക്ക് മാത്രമല്ല അത് ശ്വസിക്കുന്നവർക്കും അസുഖങ്ങളും ആരോഗ്യ പ്രേശ്നങ്ങളും വരാം"

"ഹോ ഒന്ന് നിർത്ത് മാഷേ… നിങ്ങൾക്ക് എന്നെ ഇതുവരെ ഉപദേശിച്ചു മതിയായില്ലേ? "

ചുണ്ടിൽ നിന്നും സിഗരറ്റു കയ്യിലേക്ക് എടുത്തു അന്തരീക്ഷത്തിലേക്ക് അവൻ കുമിളകളായി പുക ഊതി വിട്ടുകൊണ്ടിരുന്നു.

ആദി ഇതൊക്കെ കണ്ട് ആകെ അസ്വസ്ഥനായി.

അവൻ അവന്റെ കയ്യിലുള്ള ഗ്ലാസിലെ ദ്രാവകത്തിലേക്ക്

💬 Comments

View all comments