0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 531

അതിശയം തോന്നി.

ആ ലജ്ജ അവളുടെ കവിളുകളിലേക്ക് ചുവപ്പ് രാശി പോലെ പടർന്നു.

"എന്താ വസൂ ആ കാര്യം? "

അക്ഷമയോടെ രേവതി ചോദിച്ചു.

"ഞാൻ തന്നെ എന്റെ ആളെ കണ്ടെത്തി പ്രേമിച്ചു കെട്ടും.... അതാണെന്റെ  ആഗ്രഹം "

അത് കേട്ടതും ഫ്യൂസ് പോയ ബൾബ് പോലെ അവരുടെ തെളിഞ്ഞ മുഖം കെട്ടു പോയി.

ഇവളൊരിക്കലും നന്നാവില്ലെന്നു പിറു പിറുത്ത്കൊണ്ടു രേവതി സീരിയലിന്റെ പിറകെ പോയി.

രാഘവൻ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു.

ഫെമിനിസ്റ്റിനും കല്യാണമോ അതും പ്രേമം നടന്നത് തന്നെ... ദിയ  മനസിൽ പറഞ്ഞു.

"ഇങ്ങനെ നീ കേട്ടാ പെണ്ണായിരുന്ന്നാൽ എന്റെ കാര്യം കട്ട പൊഹയാ"

ദിയ മനസിൽ അറിയാതെ പറഞ്ഞത് പുറത്ത്  ചാടിപ്പോയി.

ഡയലോഗ് പറഞ്ഞു കഴിഞ്ഞു അവൾ ചിരിച്ചതും മൂവരും അവളെ ഒരു അന്യഗ്രഹ ജീവിയെ കണ്ട പോലെ തുറിച്ചു നോക്കി.

വികട സരസ്വതി വിരിഞ്ഞ നാവും കടിച്ചു പിടിച്ചു അവൾ പതിയെ റൂമിലേക്ക് സ്കൂട്ടായി.

അത് കണ്ടതും എല്ലാരും ചിരിയോടെ അവിടെ ഇരുന്നു.

അത്താഴത്തിനു ശേഷം വാസുകി കുളിയൊക്കെ കഴിഞ്ഞു ഒരു ത്രീഫോർത്തും ബനിയനും ഇട്ട് ടവൽ കൊണ്ടു മുടി ഉണക്കിക്കൊണ്ട് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു ചെന്നു.

കറുത്ത ആകാശത്തിലെ വെള്ളി നാണയം പോലെ വെട്ടി തിളങ്ങുന്ന പൂർണ ചന്ദ്രനും അതിനു അകമ്പടി എന്ന പോലെ ചിതറി ത്തെറിച്ചു കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളും ഭൂമിയിലേക്ക് പൊഴിയുന്ന പാൽ നിലാവും ഒക്കെ ഒരു നെടുവീർപ്പോടെ അവൾ കണ്ടു നിന്നു.

ആ സീനറി ആസ്വദിച്ചുകൊണ്ടിരിക്കെ മുടി ചുരുളിന്റെ നനുത്ത ഈറൻ സ്പർശം പിൻ കഴുത്തിൽ

💬 Comments

View all comments