0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 532

ലഭിച്ചതും വാസുകി  ചിണുക്കത്തോടെ അവിടെ ഒന്ന് കയ്യോടിച്ചു.

സ്കൂട്ടിയും കൊണ്ടു പോകുമ്പോൾ ആദ്യമായി ഒരാളെ കണ്ടതും ചെളി തെറിപ്പിച്ചതും കഴുകാൻ വെള്ളം കൊടുത്തതും ലിഫ്റ്റ് കൊടുത്തതും അവസാനം അപ്രതീക്ഷിതമായി ഒരു ചുംബനം ലഭിച്ചതും ഒക്കെ ഒരു സിനിമയിലെന്ന പോലെ അവൾ കണ്ടു തീർത്തു.

അവന്റെ വിറയ്ക്കുന്ന അധരങ്ങളുടെ മുദ്ര ഒരു ചുംബനമായി ലഭിച്ച നിമിഷത്തെ ഓർത്തതും അവളുടെ രോമരാജികളെല്ലാം പൊന്തി നിന്നു.

ഒരു കുളിര് അവളുടെ ഉടലിലൂടെ കടന്നു പോകുന്നത് അവൾ തിരിച്ചറിഞ്ഞു.

നാണത്താൽ പൂത്തു വിരിഞ്ഞ വദനവുമായി  അവൾ ആകാശത്തേക്ക് നോക്കി നിന്നു.

പയ്യെ ആദിയുടെ മുഖം അവളുടെ മനസിലേക്ക് തെളിഞ്ഞു വന്നു.

ഒരു ശുദ്ധനായ തനി നാടൻ ഭംഗിയുള്ള ഒരാണി നെ അതും അവളുടെ മനസിലെ സങ്കൽപങ്ങൾക്ക് തികച്ചും  അനുയോജ്യനായ ഒരാളെ കണ്ടെത്തിയ അമ്പരപ്പിൽ ആയിരുന്നു  അവൾ.

എങ്കിലും ചെറിയൊരു ഇഷ്ട്ടം ആ യുവാവിനോട്  തോന്നി തുടങ്ങിയില്ലേയെന്ന് അവൾ സ്വന്തം മനസാക്ഷിയോട് ചോദിച്ചു.

പക്ഷെ വ്യക്തമായ ഒരു ഉത്തരം വാസുകിയക്ക് ലഭിച്ചില്ല.

ആദിയുമായി സംസാരിച്ച നിമിഷങ്ങൾ അയവിറക്കെ വാസുകിയുടെ ഫോൺ പൊടുന്നനെ ശബ്ദിച്ചു.

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ടെൻഷനോടെ അവൾ ഫോൺ അറ്റന്റ് ചെയ്തു.

മറുവശത്തുള്ളയാളുടെ മറുപടി കേട്ടതും അവളുടെ മുഖം വിവർണമായി.

അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

ഫോൺ ഉള്ളം കൈയിൽ പിടിച്ചു കൊണ്ട് അവൾ ഒന്ന് നെടുവീർപ്പെട്ടു.

അപ്പോഴും അവളുടെ മുഖത്ത് അത്യധികം സന്തോഷം അലയടിച്ചു കൊണ്ടിരുന്നു.

പൂർണ ചന്ദ്രനെ പോലെ വാസുകിയുടെ വെള്ളാരം കണ്ണുകൾ വെട്ടിത്തിളങ്ങി.
•
•
•
•
അടുത്ത

💬 Comments

View all comments