Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
പോയ അവൻ പ്യൂണിനൊപ്പം അസംബ്ലി ഹാളിലേക്കുള്ള മൈക്കും സ്പീക്കറും മറ്റും സെറ്റ് ചെയ്തു വച്ചു.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ ന്യൂസ് റീഡിംഗും കൊട്ടേഷനും ഒക്കെ ആദി സസൂക്ഷ്മം കേട്ടു നിന്നു.
അതിനു ശേഷം ഹെഡ് മാസ്റ്റിന്റെ വക ചെറിയൊരു സെഷനും ഉണ്ടായിരുന്നു.
ശാസ്ത്ര മേളകൾക്ക് പ്രൈസ് നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം നിറഞ്ഞ കൈയ്യടികളോടെയാണ് അവിടെ വരവേറ്റത്.
ഉപജില്ലാ തലത്തിൽ ഫിസിക്സ് വിഭാഗത്തിൽ അവരുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടിത്തന്ന ആദി ശങ്കറിനെയും കുട്ടികളെയും HM പ്രസംഗത്തിനിടെ നന്ദിയോടെ സ്മരിച്ചു.
ആദി ഒരു ചിരിയോടെ അത് കണ്ടു നിന്നു.
അസംബ്ലി പരിസമാപ്തിയിലേക്ക് എത്തിയപ്പോഴാണ് പുറകിൽ നിന്നു ഒരു ശൂശൂ വിളി ആദി കേട്ടത്.
അത് ശ്രദ്ധിക്കാതെ അവൻ നിന്നു.
വീണ്ടും അതേ ശബ്ദം കേട്ടതും ആദി പുറകിലേക്ക് തിരിഞ്ഞു നോക്കി.
ഒരു റെഡ് കളർ സാരിയും ബ്ലാക്ക് കളർ ബ്ലൗസുമണിഞ്ഞു കൊണ്ട് രതി ടീച്ചർ അവനു നേരെ കൈ വീശി.
ടീച്ചർ കണ്ടുവെന്ന് ഉറപ്പായതും ഗത്യന്തരമില്ലാതെ ആദി മറുപടിയായി ഒരു പുഞ്ചിരി നൽകി.
പതിവിനു വിപരീതമായി രതി ടീച്ചർ മേക്കപ്പുകളോ ആടയാഭരണങ്ങളോ ഇല്ലാതെ തനി നാടൻ ശൈലിയിൽ ഈറനിറ്റു വീഴുന്ന മുടിയോടെ നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന രതി ടീച്ചറുടെ ഈ നാടൻ സൗന്ദര്യം ആദിയ്ക്ക് ഇഷ്ടപ്പെട്ടു.
ദേശീയഗാനം കേട്ടു തുടങ്ങിയതും ചിന്തകളിൽ നിന്നും വിട്ടുമാറി അവൻ മനസ് ഏകാഗ്രമാക്കി വച്ചു.
അസ്സംബ്ലി കഴിഞ്ഞതും കുട്ടികൾ വരിവരിയായി അവരവരുടെ ക്ലാസ് മുറികളിലേക്ക് പോയി തുടങ്ങി.
ആദി സ്റ്റാഫ് റൂമിലേക്ക് പോകാൻ തുനിഞ്ഞതും രതി ടീച്ചർ അവന്
💬 Comments
View all comments