Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
ആള്? "
"ഏത് ആള്? "
സംഭവം മനസിലായെങ്കിലും ഒന്നും അറിയാത്ത പോലെ പഞ്ചപുച്ഛ മടക്കി അവൻ നിന്നു.
അത് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ആദി അത് പുറത്തേക്ക് കാണിച്ചില്ല.
"മാഷിനെ സ്കൂട്ടിയിൽ കൊണ്ടു വിട്ട ആ പെണ്ണില്ലേ അത്? "
തല ചരിച്ചു ചൂണ്ട് വിരൽ താടിക്ക് തട്ടിക്കൊണ്ടു രതി ടീച്ചർ എക്സ്പ്രെഷൻ വാരി വിതറി നിന്നു.
ആ പെണ്ണ് ആരാണെന്നു അറിയാനുള്ള ത്വര അവളിലെ സദാചാര വാദിയെ പയ്യെ ഉണർത്തി.
ആദിയുടെ മുഖത്തെ മിന്നി മറയുന്ന ഭാവങ്ങൾ ഒരു സാറ്റലൈറ്റിനെ പോലെ പിടിച്ചെടുക്കാൻ അവളുടെ ഉള്ളിലെ കുശാഗ്ര ബുദ്ധിയുള്ള അപസർപ്പക വല്ലാതെ വെമ്പി.
"അത് എനിക്ക് പരിചയമുള്ള കുട്ടിയാ ടീച്ചറേ"
"ഉവ്വോ"
"അതെ ടീച്ചറെ... ഞാൻ ലേറ്റ് ആയോണ്ട് ഒരു ലിഫ്റ്റ് തന്നതാ ആ കുട്ടി "
"ഓഹോ അത് നല്ലതന്നെ വാസുകി അല്ലേലും അങ്ങനാണല്ലോ "
രതി ടീച്ചർ കത്തിയടി തുറന്നു.
വാസുകി എന്ന പേര് കേട്ടതും ആദിശങ്കർ ഒന്ന് ഞെട്ടി.
വിശ്വാസം വരാതെ അവൻ രതി ടീച്ചറെ തുറിച്ചു നോക്കി.
"ടീച്ചർക്ക് ആ കുട്ടിയെ പരിയമുണ്ടോ? "
"ഉണ്ടോന്നോ... എന്ത് ചോദ്യാ ആദി മാഷേ അത്? ജേണലിസ്റ്റ് വാസുകിയെ മിക്ക ആൾക്കാർക്കും അറിയുന്നതല്ലേ, വാർത്താ ചാനലിൽ ഇടക്ക് വാർത്ത വായിക്കണ കുട്ടിയാ അത്.ഞാൻ സ്ഥിരം കാണാറുണ്ട് ആ കുട്ടീടെ പ്രോഗ്രാം. ഡിബേറ്റിലൊക്കെ എല്ലാരെക്കൊണ്ടും ബബ്ബബ്ബ പറയിക്കണ മിടുക്കിയാ അവള് "
രതി ടീച്ചർ വാസുകിയെ പറ്റി വാചാലയായി.
ആദി അതൊക്കെ ശ്രദ്ധാപൂർവം കേട്ടിരുന്നു.
"അണോ? എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. "
അവൻ
💬 Comments
View all comments