0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 511

ഇരുന്നു.

ആദി ഉണർന്നത് കണ്ട് കുട്ടികൾ അടങ്ങിയൊതുങ്ങി ക്ലാസിൽ ഇരുന്നു.

ആ സമയം ക്ലാസിലെ ഉഴപ്പനായ ഏതോ കുട്ടിയുടെ മേൽ കുതിര കയറുന്ന ജോസ് സാറിന്റെ ശബ്ദം അവിടെങ്ങും അലയടിച്ചു.

പൊതുവെ ആ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല ടീച്ചേഴ്സിനും ജോസ് സാറിനെ പേടിയായിരുന്നു.

കൊമ്പൻ മീശയും ചുവപ്പ് അണിഞ്ഞ ഉണ്ട കണ്ണുകളും ചാണ തലയും കുട വയറും മേദസ്സ് അടിഞ്ഞു തുടുത്ത ശരീരവും CBI സേതു രാമയ്യരെ പോലെ കൈകൾ പുറകിലേക്ക് കെട്ടി വച്ചു അതിൽ ചൂരൽ ഇറുക്കി പിടിച്ചു നടക്കുന്ന ജോസ് സാറിനെ കണ്ടാൽ തന്നെ കുട്ടികൾ പരക്കം പായുമായിരുന്നു.

സാറിന്റെ rx 100 ന്റെ ശബ്ദം കേട്ടാൽ ആ പഞ്ചായത്തിൽ പോലും ഒരു കുട്ടികളും ബാക്കി ഉണ്ടാവില്ലെന്ന് അവൻ ചിരിയോടെ ഓർത്തു.

വിദ്യാർത്ഥികളെ ഫോഴ്സ് ചെയ്യിച്ചു പഠിപ്പിക്കുന്നതാണ് ജോസ് സാറിന്റെ രീതി.

പക്ഷെ ആദിയ്ക്ക് സാറിന്റെ ആ ടീച്ചിങ് മെതോഡിനോട് എതിർപ്പായിരുന്നു.

കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്നതിലായിരുന്നു അവന് ഇന്റെരെസ്റ്റ്‌ ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ അവനെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരുപാട് കുട്ടികളും അവന് ചുറ്റും ഉണ്ടായിരുന്നു.

വാസുകിയുടെ ഓർമകളിൽ നിന്നും മുങ്ങി നിവർന്നെണിറ്റ് അവൻ ക്ലാസിൽ ശ്രദ്ധ  കേന്ദ്രീകരിച്ചു.

വൈകുന്നേരം കൂട്ട മണിയടിച്ചതും ആദി കുട്ടികൾക്കൊപ്പം ധൃതിപ്പെട്ട് പുറത്തേക്കിറങ്ങി.

ഗേറ്റിന് പുറത്ത് റോഡിൽ KSRTC വന്നു നിന്നതും  തിങ്ങിനിറഞ്ഞ കുട്ടികൾക്കിടയിലൂടെ അവൻ പണിപ്പെട്ട് നടന്നു.

ബസിന്റ ഡോർ തുറന്ന് അള്ളി പിടിച്ച് കേറിയ ആദി ശങ്കർ കമ്പിയിൽ തൂങ്ങി പിടിച്ച് തിരക്കിനടയിൽ പറ്റിച്ചേർന്ന് നിന്നു.

ബസ് പുറപ്പെടാൻ ഒരുങ്ങിയതും രതി ടീച്ചർ വെപ്രാളപ്പെട്ട് ഓടി വന്നു

💬 Comments

View all comments