Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
ആവേശവും കൊതിയും ആദിയിൽ വന്നു നിറഞ്ഞു.
അവൻ അവർക്ക് മുൻപിൽ നിന്ന് പറഞ്ഞു.
"കുട്ടികളെ ചാപ്റ്റർ രണ്ടിലെ ചലനം അഥവാ മോഷൻ എന്ന പാഠ ഭാഗം ടെക്സ്റ്റ് ബുക്കിൽ നിന്നും കണ്ടെത്തുക. എന്നിട്ട് അതിൽ ഫസ്റ്റ് പേജിൽ ഡീറ്റൈൽഡ് ആയി പ്രതിപാദിച്ചിരിക്കുന്ന കാര്യം വായിച്ചു നോക്കുക.... ക്വിക്ക് "
ആദിയുടെ കമാൻഡ് കേട്ടതും വിദ്യാർത്ഥികൾ ടെക്സ്റ്റ് ബുക്ക് തുറന്നു വായന ആരംഭിച്ചു.
ആദി അവർക്കിടയിലൂടെ പതിയെ സഞ്ചരിക്കുവാൻ തുടങ്ങി.
എങ്കിലും അവന്റെ മനസ് കയ്യിൽ നിന്നും ഇടക്കിടെ വഴുതി പൊക്കൊണ്ടേയിരുന്നു.
ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഉറച്ചു നിൽക്കാനോ കഴിയാതെ വെരുകിനെ പോലെ അവൻ നടന്നു തുടങ്ങി.
പെട്ടെന്നൊരു മൂഡ് ചേഞ്ച് അവനെ ആകെ അത്ഭുതപ്പെടുത്തി.
സമാധാനം കിട്ടാതെ ചെയറിലേക്ക് അവൻ അമർന്നിരുന്നു.
തല പിന്നോട്ട് ചായ്ച്ചു കണ്ണുകളടച്ചു അവൻ ദീർഘ നിശ്വാസം എടുത്തു.
അപ്പൊ ആദിയുടെ മനസിലേക്ക് ഓടിയെത്തിയത് ഒരു പെൺകുട്ടിയുടെ മുഖം ആയിരുന്നു.
ഹെൽമെറ്റും കയ്യിൽ പിടിച്ചു ഒരു കുപ്പി വെള്ളവുമായി സഹായ മനസ്കത നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് തിരശീല പോലെ വീണു തടസ്സം സൃഷ്ട്ടിക്കുന്ന മുടിയിഴകളും അധരങ്ങളും കുഞ്ഞു നാസികയും മേൽ ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന ശ്വേത കണങ്ങളും ഒക്കെ ആദിയുടെ മനസിലേക്ക് ഒരു കുളിർ തെന്നൽ പോലെ ഒഴുകിയെത്തി.
ആ മുഖം ഒരു നോക്ക് കാണാൻ അവൻ വല്ലാതെ കൊതിച്ചു.
പൊടുന്നനെ അപ്പുറത്തെ ക്ലാസിലെ ജോസ് സാർ ഷൗട്ട് ചെയ്യുന്ന ശബ്ദം കേട്ട് ചിന്തയിൽ നിന്നും അവൻ ഞെട്ടി പിടഞ്ഞെണീറ്റു.
പകപ്പോടെ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അവൻ ചെയറിൽ നേരെ
💬 Comments
View all comments