0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 10.7K

ഒരു പെണ്ണിന്റെ ജഡം

എല്ലുകൾ തെളിഞ്ഞു, മാംസം ചിന്നി കീറിയ ചുക്കി ചുളിഞ്ഞ തൊലിയുള്ള ഒരു ശവശരീരം

അടർന്നു വീണ അവളുടെ തല പെട്ടെന്ന് പൊട്ടിച്ചിരിച്ചു

എട്ടു ദിക്കും പൊട്ടുന്ന രീതിയിൽ ഉള്ള ആ പൊട്ടിച്ചിരി കേട്ടു നോക്കിയ ഞാൻ കണ്ടത് സുരസുന്ദരിയെ അല്ല

തീപ്പിടിച്ചു കരിഞ്ഞത് പോലെയുള്ള ഒരു മുഖം

ഇളകിപ്പറിഞ്ഞ മുഖപേശികൾ

കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ഗർത്തങ്ങൾ പോലെ ഉള്ള ഓട്ടകൾ

സർപ്പനാവിന് പകരം പാതി കീറിയ ഒരു നാവു

മുല്ലമൊട്ടു പോലെയുള്ള പല്ലുകൾ കാണാനില്ല

എന്റെ സപ്തനാടികളും മരവിച്ചു

എനിക്ക് എന്ത് സംഭവിക്കുകയാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

വീണ്ടും കണ്ണുകളിൽ ഇരുട്ട് കയറി

ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടു

ഞാൻ മോഹലസ്യപ്പെടുകയാണ് എന്നെനിക്ക് ബോധ്യമായി

കണ്ണ് തുറന്നു നോക്കിയ എന്റെ കണ്ണിലേക്കു മുകളില്‍ ഉള്ള കൊന്ന മരത്തിലെ ഇലയില്‍ നിന്നും ഒരു തുള്ളി വെള്ളം പതിച്ചു

തല കുടഞ്ഞു ഉയര്ത്തി നോക്കിയപ്പോള്‍ ഞാന്‍ പടിക്കെട്ടിനു മുകളില്‍ നിലത്തു കിടക്കുകയാണ്

ഞാന്‍ എണീറ്റിരുന്നു

എഴുന്നെല്കാന്‍ നന്നേ പാട് പെട്ടു

മേലാസകലം അസഹനീയമായ വേദന

ചുറ്റും നോക്കിയപ്പോള്‍ റാന്തല് കെട്ടു പോയി മറിഞ്ഞു കിടക്കുന്നു, തൊട്ടു അപ്പുറത്തായി ഞാന്‍ വെച്ചിരുന്ന തോപ്പിക്കുടയും കിടക്കുന്നു

അരയില്‍ തപ്പിയപ്പോള്‍ ചുരിക അവിടെ തന്നെയുണ്ട്

ശരീരം ആകെ നനഞ്ഞു കുഴഞ്ഞിരിക്കുന്നു

മഴയും അവസാനിച്ചിരുന്നു

സംഭവിച്ചത് എന്തെന്നു ഓര്ത്തെ ടുക്കാന്‍ ഞാന്‍ ശ്രമിച്ചു

ഇരുട്ടില്‍ വന്ന സ്ത്രീരൂപം

അതെന്തായിരുന്നു

അതിനോടൊപ്പം നടന്ന സംഭവങ്ങൾ ശെരിക്കും നടന്നത് തന്നെയോ!

ഇനി എനിക്ക് എല്ലാം തോന്നിയതു ആവുമോ? സ്വപ്നാടനത്തില്‍ ആഴ്ന്നു ഞാന്‍ മോഹാലസ്യപ്പെട്ടു വീണതാവുമോ ?

💬 Comments

View all comments